ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 18 ജനുവരി 2025 - #NewsHeadlinesToday

• തിരുവനന്തപുരം നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കാട്ടാക്കട പെരുങ്കട വിളയിൽ നിന്നും ടൂർ പോയ ബസാണ് ഇരിഞ്ചയത്തിന് സമീപത്ത് വെച്ച് അപകടത്തിൽപെട്ടത്.

• രഞ്ജിത്ത് ഇസ്രയേലിനെതിരെ അവഹേളന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിനെതിരെ യുവജന കമ്മീഷന്‍. വിനു വി ജോണിനോട് നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

• കോട്ടയം നഗരസഭയുടെ 211 കോടി രൂപ കാണാനില്ല. ചെക്കു വഴിയുള്ള വരവായി നഗരസഭാ രേഖകളിൽ ഉള്ള പണം ബാങ്ക് അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്നാണ് ആരോപണം.

• ഷാരോൺ രാജിനെ കീടനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ  ഗ്രീഷ്‌മയും അമ്മാവൻ നിർമലകുമാരൻനായരും കുറ്റക്കാരെന്ന് കോടതി
 ശിക്ഷാവിധി ശനിയാഴ്‌ച.

• സിയാലിൽ ഉദ്യോഗസ്ഥസഹായമില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫാസ്റ്റ്​ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിനാണ്‌ (എഫ്ടിഐ-ടിടിപി) തുടക്കമായത്.

• കേരളത്തില്‍ ഭൂമാഫിയകളും റിസോര്‍ട്ട് ഫ്ലാറ്റ് മാഫിയകളും തരിശിട്ടിരിക്കുന്നത് 5.81ലക്ഷം ഹെക്ടര്‍ എന്ന് റിപ്പോർട്ട്.

• ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമാ തോമസിന്റെ ആരോ​ഗ്യ വിവരങ്ങൾ തിരക്കിയത്.

• എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി ഋതു ജയനുനേരെ കയ്യേറ്റശ്രമം. പറവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിക്കുനേരെ കയ്യേറ്റശ്രമം ഉണ്ടായത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0