• അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരുക്കേറ്റയെ ആനയ്ക്ക് ചികിത്സ നല്‍കി.
മയക്കുവെടിവച്ചതിന് ശേഷമാണ് ചികിത്സ വെള്ളിയാഴ്ച രാവിലെ ആരംഭിച്ചത്.
• കഠിനംകുളം ആതിരക്കൊലക്കേസിൽ പ്രതി ജോൺസൻ്റെ മൊഴി മജിസ്ട്രേറ്റ്
രേഖപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി
രേഖപ്പെടുത്തിയത്.
• സംസ്ഥാനത്ത് രണ്ടു ഗഡു ക്ഷേമ പെൻഷന്‍റെ വിതരണം ആരംഭിച്ചു.
ഇതിനായി 1604 കോടി രൂപയാണ് ധന വകുപ്പ് അനുവദിച്ചത്. 62 ലക്ഷത്തോളം പേർക്ക്
3200 രൂപ വീതമാകും ലഭിച്ച് തുടങ്ങുക.
• അമേരിക്കയിലെ ജന്മാവകാശ പൗരത്വമുള്ള അവകാശം റദ്ദാക്കിയ പ്രസിഡനറ് ഡൊണാള്‍ഡ്
ട്രെംപിന്റെ ഉത്തരവിന് സ്റ്റേ. സിയാറ്റില്‍ ആസ്ഥാനമായുള്ള യുഎസ്
ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ജോണ്‍ കൗഗെനറാണ് എക്സിക്യുട്ടീവ് ഉത്തരവ്
നടപ്പാക്കുന്നത് തടഞ്ഞത്.
• ദേശീയ ഗെയിംസിൽ കേരളത്തിന്റെ ഏറ്റവും വലിയ മെഡൽപ്രതീക്ഷയായിരുന്ന കളരിപ്പയറ്റിനെ പുറത്താക്കി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ.
• മണിക്കൂറിൽ 183 കിലോമീറ്റർ വേഗത്തില്‍ വെള്ളിയാഴ്‌ച വീശിയടിച്ച അയോവ
ചുഴലിക്കാറ്റിന്റെ താണ്ഡവത്തിൽ അയർലൻഡ് വിറച്ചു. ഇതുവരെ വീശിയ ഏറ്റവും
ശക്തമായ ചുഴലിക്കാറ്റിനെ നേരിടാൻ അയർലൻഡ് ചരിത്രത്തിലില്ലാത്ത
മുന്നൊരുക്കമാണ് നടത്തിയിരുന്നത്.
• സ്വർണവില വീണ്ടും റെക്കോഡിലേക്ക്.
വെള്ളിയാഴ്ച പവന് 240 രൂപ വർധിച്ച് 60,440 രൂപയായി. ഗ്രാമിന് 30 രൂപ
വർധിച്ച് 7555 രൂപയും. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിലയാണിത്. പുതിയ വിലയിൽ
ഒരുപവൻ ആഭരണം വാങ്ങാൻ കുറഞ്ഞത് 65,418 രൂപ വേണം.