• ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും നടപടി എടുക്കാതെ വീഴ്ച വരുത്തിയതിന് നെന്മാറ എസ്എച്ച്ഒയ്ക്ക് സസ്‌പെൻഷൻ.
• മഹാരാഷ്‌ട്ര പുണെയിൽ
ആശങ്കവിതച്ച അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്)
നാഗ്പുരിലേക്കും പടരുന്നു. നാഗ്പുരില്‍ ആറു പേര്‍ക്ക് രോഗം
സ്ഥിരീകരിച്ചു.
• മുംബൈയിലെ ഗതാഗതക്കുരുക്കും വര്‍ധിച്ചുവരുന്ന മലിനീകരണവും വലിയ
ചര്‍ച്ചയാകുന്നതിനിടെ, കടുത്ത ആശങ്കകള്‍ പ്രകടിപ്പിച്ച് ബോംബെ
ഹൈക്കോടതി.
• മുപ്പത്തെട്ടാമത് ദേശീയ ഗെയിംസിന് ആടിയുംപാടിയും തുടക്കം.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരികമായി
ഉദ്‌ഘാടനം ചെയ്‌തു.
• സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് എക്കണോമിക് ഫോറം അംഗീകരിച്ച
വ്യവസായ ക്ലസ്റ്ററുകളിൽ ഒന്നാമതായി ഇടംപിടിച്ച് കേരള ഗ്രീൻ ഹൈഡ്രജൻ വാലി.
• ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പേസ്
സെന്ററിൽനിന്നുള്ള നൂറാമത് വിക്ഷേപണമായ
ജിഎസ്‌എൽവി എഫ് 15 റോക്കറ്റ് വിക്ഷേപിച്ചു.
• കുട്ടികളെ തിയറ്ററിൽ പ്രവേശിപ്പിക്കുന്നതിൽ പുതിയ നിയന്ത്രണങ്ങൾ
ഏർപ്പെടുത്തി തെലങ്കാന ഹൈക്കോടതി. പകൽ 11ന് മുമ്പും രാത്രി 11ന് ശേഷവും
കുട്ടികളെ തിയറ്ററിൽ പ്രവേശിപ്പിക്കരുതെന്ന് കോടതി നിർദേശിച്ചു.