ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 2025 ജനുവരി 16 | #NewsHeadlinesToday

• വിവാദമായ നെയ്യാറ്റിൻകര ഗോപന്റെ കല്ലറ തുറന്നു. മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തി. ഭാര്യയും രണ്ട്‌ മക്കളും നൽകിയ ഹർജിയിൽ കല്ലറ പരിശോധിക്കാനുള്ള ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന്‌ പിന്നാലെയാണ്‌ പൊലീസ്‌ നടപടികൾ ആരംഭിച്ചത്‌. 

• വനം നിയമഭേദഗതി ബില്ലിൽ ജനങ്ങളോട് യുദ്ധ പ്രഖ്യാപനത്തിനില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ.

• 2023 ഒക്ടോബര്‍ മുതല്‍ പലസ്തീനിലെ ഗാസയില്‍ തുടരുന്ന ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന് അറുതിയാകുന്നു. വെടിനിര്‍ത്തലിനും ഇസ്രയേല്‍ ബന്ദികളെ കൈമാറാനും ഹമാസ് സമ്മതിച്ചു.

• നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മന്ത്രിസഭാ തീരുമാനം.

• ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പിന്‍വലിച്ചു.

• ഇന്ത്യയിലെ സംസ്ഥാന സഹകരണ ബാങ്കുകളിൽ കേരളം ബാങ്കിന് ഒന്നാംസ്ഥാനമെന്ന് വ്യക്തമാക്കി മന്ത്രി വി എൻ വാസവൻ.

• എയർ കേരള ജൂണിൽ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും. കൊച്ചിയിൽനിന്നായിരിക്കും ആദ്യ സർവീസ്. കൊച്ചി വിമാനത്താവളമാണ് എയർ കേരളയുടെ ഹബ്ബ്. 76 സീറ്റുകളുള്ള വിമാനമായിരിക്കും സർവീസ് നടത്തുക.

• ശൈത്യതരംഗം ആഞ്ഞടിക്കുന്ന ഡൽഹിയിൽ കൊടുംതണുപ്പിൽപ്പെട്ട്‌ 56 ദിവസത്തിനിടെ 474 പേർ മരണത്തിന്‌ കീഴടങ്ങി. നവംബർ 15 മുതൽ ജനുവരി 10വരെയുള്ള കണക്കാണിത്‌.

• പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാമതു സമ്മേളനം ജനുവരി 17 മുതൽ മാർച്ച് 28 വരെ നടക്കും. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2025 — 26 സാമ്പത്തിക വർഷത്തെ ബജറ്റ് സഭയിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്തു പാസ്സാക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0