• ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
• ഇന്ത്യയിൽ ആദ്യമായി മുന്നറിയിപ്പ് സംവിധാനമൊരുക്കി കേരളം. ‘കവചം’
എന്ന സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്ത്
വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച 91 സൈറണുകൾ പ്രവർത്തിപ്പിച്ചായിരുന്നു
ഉദ്‌ഘാടനം.
• ഭരണഘടനയുടെ അന്തഃസത്തയ്‌ക്ക്
ഉൾകൊള്ളാത്തതും, വൈസ് ചാൻസലർ നിയമനത്തിലടക്കം സംസ്ഥാന സർക്കാരുകളുടെ
അധികാരങ്ങളെ പൂർണമായും നിഷേധിക്കുകയും ചെയ്യുന്ന യുജിസിയുടെ കരട്
മാർഗനിർദേശം പിൻവലിക്കണമെന്ന് കേരള നിയമസഭ കേന്ദ്ര സർക്കാരിനോട്
ആവശ്യപ്പെട്ടു.
• നരവംശശാസ്‌ത്ര പഠനത്തിലൂടെ രാജ്യത്തെയും വിവിധ സംസ്ഥാനങ്ങളിലെയും
എസ്‌സി- എസ്‌ടി, ഒബിസി പട്ടികയ്‌ക്ക് പുറത്തുള്ള 268 നാടോടി - അർധനാടോടി
ഗോത്രവിഭാഗങ്ങളെ കൂടി വിജയകരമായി തരംതിരിച്ചതായി റിപ്പോർട്ട്.
• ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോവാദികളെ സുരക്ഷാസേന വധിച്ചു.
• അഞ്ചുദിവസത്തെ ആശുപത്രി വാസത്തിനുശേഷം സെയ്ഫ് അലി ഖാന്‍ വീട്ടിലേക്ക്
മടങ്ങി. തന്റെ സ്ഥിരം വസതിയായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലേക്കാണ് താരം
മടങ്ങിയത്.
• സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ‘നിര്‍ണയ ലബോറട്ടറി
ശൃംഖല’ (ഹബ് ആന്റ് സ്‌പോക്ക്) മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ തോതില്‍
സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ
ജോര്‍ജ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.