ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 2025 ജനുവരി 13 | #NewsHeadlinesToday

• ലോസ്‌ ആഞ്ചലസിൽ മഹാദുരന്തം വിതച്ച കാട്ടുതീയിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 16 പേരാണ് ദുരന്തത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ടെലിവിഷൻ താരവും ഉൾപ്പെടുന്നു.

• സന്നിധാനത്ത് ഭസ്മക്കുളത്തിന് സമീപത്ത് നിന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടി. സന്നിധാനത്ത് നിന്ന് ആദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്.

• ഉത്തരേന്ത്യയിൽ ശൈത്യതരംഗം കടുത്തതോടെ തലസ്ഥാനമായ ഡൽഹിയിൽ കൊടുംതണുപ്പ്‌. ഒമ്പത്‌ ഡിഗ്രിയാണ്‌ ഡൽഹിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില.

• സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിട്ടുള്ള സമരം തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 12 വരെയാണ് പമ്പുകൾ അടച്ചിടുക. കോഴിക്കോട് എലത്തൂരിൽ ഡീലർമാരെ, ടാങ്കർ ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് പെട്രോൾ പമ്പുടമകളുടെ സമരം.

• പത്തനംതിട്ടയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ പൂട്ടിയിട്ട കടയിൽവെച്ചും പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പൊലീസ്.

• 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേള തിങ്കളാഴ്ച തുടങ്ങും. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പൗഷ് പൂർണിമ സ്നാനത്തോടെയാണ് തുടക്കം. ഫെബ്രുവരി 26 ശിവരാത്രിദിനത്തിൽ സമാപിക്കും.

• മാഞ്ചസ്റ്റർ സിറ്റി ക്യാപ്‌റ്റൻ കൈൽ വാൾക്കർ ടീം വിട്ടു. പരിശീലകൻ പെപ്‌ ഗ്വാർഡിയോളയാണ്‌ പ്രതിരോധക്കാരൻ ടീം വിട്ട കാര്യം അറിയിച്ചത്‌.

• തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന ആണ് മരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.

• ശബരിമലയിൽ മകരവിളക്ക് ദർശനം നാളെ. സന്നിധാനത്തേക്ക് തീർത്ഥാടക തിരക്ക് വർധിച്ചു. ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്ത് എത്തും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0