ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 19 ജനുവരി 2025 - #NewsHeadlinesToday

• ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിലെ യഥാർഥ പ്രതി പിടിയിലായെന്ന് മുംബൈ പൊലീസ്.

• മണ്ണാർക്കാട് നബീസ വധക്കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. മണ്ണാർക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്.

• കോളിളക്കം സൃഷ്ടിച്ച ഷാരോൺ രാജ് വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. ശിക്ഷാവിധിയിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായി.

• ഒരു വർഷത്തിലധികമായി തുടരുന്ന ​ഗാസയിലെ ആക്രമണത്തിന് അവസാനം കുറിച്ച് വെടിനിർത്തൽ കരാറിന് അം​ഗീകാരം നൽകി ഇസ്രയേലി മന്ത്രിസഭ.

• ഉക്രയ്‌ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ നാല്‌ പേർ കൊല്ലപ്പെട്ടു. 39 ഡ്രോണുകളും നാല്‌ മിസൈലുകളും റഷ്യ ശനിയാഴ്‌ച പുലർച്ചെ കീവീലേക്ക്‌ തൊടുത്തതായി ഉക്രയ്‌ൻ വ്യോമസേന.

• സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

• റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇവർക്ക് ജോലി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ഏജന്റുമാർ കസ്റ്റഡിയിൽ . ഇവരെ ചോദ്യംചെയ്തു വരികയാണ്.

• കൊല്‍ക്കത്ത ആര്‍ജികര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സജ്ഞയ് റോയ് കുറ്റക്കാരനെന്ന് കോടതി.

• തൊഴിൽ എന്ന വാക്കിൻ്റെ നിർവചനം മാറ്റണമെന്ന നിലപാടുമായി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0