• സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ
നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് സര്‍ട്ടിഫിക്കേഷന്‍ ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
• ഹര്‍ദ്ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡ
മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം തള്ളി കാനഡ കമ്മീഷന്‍
റിപ്പോര്‍ട്ട്.
• പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാഷ്ട്രപതി ദ്രൗപതി
മുർമു ഇന്ന് രാവിലെ 11ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന
ചെയ്യും. നാളെ ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.
• വാഷിംഗ്ടണ്‍ ഡിസിയില്‍ യുഎസ് ആര്‍മിയുടെ ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററും
പാസഞ്ചര്‍ ജെറ്റും കൂട്ടിയിടിച്ച് വൻ അപകടം, എല്ലാ യാത്രക്കാർക്കും ദാരുണാന്ത്യം.
• ബാലരാമപുരത്തെ ദേവേന്ദുവെന്ന രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ്
കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിൻ്റെ അറസ്റ്റ്
പൊലീസ് രേഖപ്പെടുത്തി.
• മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ വഴി
നഷ്ടപ്പെട്ട് ഒറ്റപ്പെട്ടവർക്ക് റോഡ് നിർമിച്ചു നൽകുന്നതിന്റെ സാധ്യത
പരിശോധിക്കാൻ സമിതിയെ നിശ്ചയിച്ചതായി മന്ത്രി കെ രാജൻ.
• 450 കോടി വർഷം പഴക്കമുള്ള ബെന്നു ഛിന്നഗ്രഹത്തിൽ ജീവന്റെ ചേരുവകൾ
കണ്ടെത്തി. ഭൂമിയിൽ നിന്ന് എട്ടു കോടി കിലോമീറ്റർ അകലെയുള്ള
ബെന്നുവിൽനിന്ന് എത്തിച്ച സാമ്പിളുകൾ പഠനവിധേയമാക്കിയതിൽനിന്നാണ് നാസയുടെ
കണ്ടെത്തൽ.
• 450 കോടി വർഷം പഴക്കമുള്ള ബെന്നു ഛിന്നഗ്രഹത്തിൽ ജീവന്റെ ചേരുവകൾ
കണ്ടെത്തി. ഭൂമിയിൽ നിന്ന് എട്ടു കോടി കിലോമീറ്റർ അകലെയുള്ള
ബെന്നുവിൽനിന്ന് എത്തിച്ച സാമ്പിളുകൾ പഠനവിധേയമാക്കിയതിൽനിന്നാണ് നാസയുടെ
കണ്ടെത്തൽ.
• ഓർത്തഡോക്‌സ്–യാക്കോബായ
തർക്കത്തിലുള്ള ആറ് പള്ളികൾ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കൈമാറണമെന്ന
കേരളാഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി.