കണ്ണൂരിൽ വീണ്ടും വൻ സൈബർ സാമ്പത്തിക തട്ടിപ്പ്. പട്ടാന്നൂർ സ്വദേശിയായ വി. ബിനുവിനാണ് സൈബർ തട്ടിപ്പിലൂടെ 2,79,000 രൂപ നഷ്ടമായത്. ഫോൺ ചാർജ് ചെയ്യാൻ വെച്ച് കുളിക്കാൻ പോയ സമയത്താണ് ഞെട്ടിക്കുന്ന ഈ തട്ടിപ്പ് അരങ്ങേറിയത്.
വ്യാഴാഴ്ച രാത്രി എട്ടേകാലോടെയാണ് സംഭവം. ഫോൺ പ്ലഗ്ഗിൽ ചാർജ് ചെയ്യാൻ വെച്ച ശേഷം കുളിക്കാൻ പോയ ബിനു, തിരികെ വന്നപ്പോൾ ഫോൺ സ്ക്രീനിൽ വന്ന സന്ദേശം കണ്ട് ഞെട്ടുകയായിരുന്നു. അക്കൗണ്ടിൽ നിന്ന് വലിയ തുക പിൻവലിക്കപ്പെട്ടതായി ഫോണിൽ മെസ്സേജ് വന്നിരുന്നു.
ഉടൻതന്നെ കാനറാ ബാങ്കിന്റെ 'എ.ഐ വൺ' (ai1) എന്ന ആപ്പ് തുറന്നു പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്. രാത്രി 8:36ന് 99,000 രൂപയും, തൊട്ടുപിന്നാലെ 8:37ന് 1,80,000 രൂപയും അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. വെറും 52 സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ഒരു മിനിറ്റ് പോലും തികയുന്നതിന് മുൻപ് ഇത്രയും വലിയ തുക അക്കൗണ്ടിൽ നിന്നു അപ്രത്യക്ഷമായത്.
പണം നഷ്ടപ്പെട്ടതിൽ ബാങ്കിന്റെ ഭാഗത്തുനിന്നും വലിയ വീഴ്ചകൾ ഉണ്ടായതായി ബിനു സംശയം പ്രകടിപ്പിക്കുന്നുണ്ട്. സാധാരണ ഗതിയിൽ ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപ മാത്രമാണ് ഈ അക്കൗണ്ടിൽ നിന്നും ഓൺലൈനായി കൈമാറ്റം ചെയ്യാൻ സാധിക്കുകയുള്ളൂ. അന്ന് രാവിലെ തന്റെ ആവശ്യങ്ങൾക്കായി മുപ്പതിനായിരത്തിലധികം രൂപ ബിനു ഓൺലൈനായി അയച്ചിരുന്നു. അതിനാൽ ബാക്കി എഴുപതിനായിരത്തിൽ താഴെ രൂപ മാത്രമേ അക്കൗണ്ടിൽ നിന്നും പോകാൻ പാടുള്ളൂ എന്നിരിക്കെ ലക്ഷങ്ങൾ നഷ്ടപ്പെട്ടത് ബാങ്കിന്റെ ഉത്തരവാദിത്തമില്ലായ്മയെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Hashtags: #CyberFraudKerala #Kannur #OnlineScam #Pattannoor #FinancialFraud #BankFraud #CyberCrime #KeralaNews
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.