ഷാർജ: അഞ്ചുമാസത്തോളം ശമ്പളം നൽകാതെ ദുരിതത്തിലായിരുന്ന കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് സ്വദേശിനി നിഷ രാജന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഇടപെടലിലൂടെ കുടിശ്ശിക ലഭിച്ചു. 8,000 ദിർഹവും (ഏകദേശം രണ്ട് ലക്ഷത്തോളം ഇന്ത്യൻ രൂപ) കോടതിച്ചെലവുമാണ് നിഷയ്ക്ക് തിരികെ ലഭിച്ചത്.
രണ്ടുവർഷം മുമ്പാണ് നിഷ ഷാർജയിലെ ഒരു ബ്യൂട്ടി സലൂണിൽ ജോലിക്കെത്തിയത്. എന്നാൽ, സലൂണിന്റെ ഉടമയായ എറണാകുളം സ്വദേശി അഞ്ചുമാസത്തോളം ശമ്പളം നൽകാതെ നിഷയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയായിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ശമ്പളം ലഭിക്കാതെ വന്നതോടെ നിഷ സഹായം തേടാൻ നിർബന്ധിതയായി.
തുടർന്ന് നിഷ, എം.വി. ഗോവിന്ദനുമായി ബന്ധപ്പെടുകയും തനിക്ക് നേരിട്ട ദുരനുഭവം അറിയിക്കുകയും ചെയ്തു. വിവരങ്ങൾ ശ്രദ്ധയോടെ കേട്ട എം.വി. ഗോവിന്ദൻ യു.എ.ഇയിലെ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ രേഖാമൂലം വിവരമറിയിച്ചു. സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ നിയമനടപടികളിലേക്ക് നീങ്ങിയതോടെ കമ്പനി ഉടമ ഒത്തുതീർപ്പിന് തയ്യാറാവുകയായിരുന്നു.
എം.വി. ഗോവിന്ദന്റെയും യാബ് ലീഗൽ സർവീസസിന്റെയും സമയോചിതമായ ഇടപെടൽ നിഷയ്ക്ക് വലിയ ആശ്വാസമായി. അഞ്ച് മാസത്തെ ശമ്പളക്കുടിശ്ശികയും നിയമപരമായ ചെലവുകളും ഉൾപ്പെടെയുള്ള തുക ലഭിച്ചതോടെ നിഷയ്ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനും ഭാവി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും സാധിച്ചു. ഈ സഹായത്തിന് നിഷ എം.വി. ഗോവിന്ദനോടുള്ള നന്ദി അറിയിച്ചു.

Hashtags: #MVGovindan #SalaryArrears #Sharjah #KeralaNews #Help #UAE #NishaRajan #Thaliparamba
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.