Kerala MVD എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kerala MVD എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സ്വകാര്യ വാഹനം വാടകയ്‌ക്കെടുത്താൽ വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ... #MVD

 


സ്വകാര്യ വാഹനം വാടകയ്‌ക്കെടുത്താൽ വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ അറിയിച്ചു. ഉടമയുടെ കുടുംബാംഗങ്ങൾ സ്ഥിരമായി വാഹനം ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെ, നഷ്ടപരിഹാരം നൽകാതെ അത്യാവശ്യ സമയങ്ങളിൽ വാഹനം ഉപയോഗിച്ചതിന് ബന്ധുക്കൾക്കോ ​​സുഹൃത്തുക്കൾക്കോ ​​എതിരെ ഒരു നടപടിയും സ്വീകരിക്കില്ല. സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റ് വ്യക്തികളുടെ ഉപയോഗത്തിനായി വാടകയ്‌ക്കെടുക്കുന്നതും വിമാനത്താവളങ്ങൾ, റെയിൽവേ സ്‌റ്റേഷനുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരമായി ആളുകളെ കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുന്നതും സോഷ്യൽ മീഡിയ വഴിയോ പരസ്യം നൽകി മറ്റുള്ളവരുടെ ഉപയോഗത്തിന് വാടകയ്ക്ക് നൽകുന്നതും കുറ്റകരമാണ്‌.

പരിശോധന കർശനമാക്കും

എട്ടിൽ കൂടുതൽ സീറ്റുകളുള്ള വാഹനങ്ങൾ വാഹന ഉടമയ്ക്കും കുടുംബാംഗങ്ങൾക്കും മാത്രമുള്ളതാണെന്ന സത്യവാങ്മൂലത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വാഹനങ്ങളായി രജിസ്റ്റർ ചെയ്യുന്നത്. ഇത്തരം വാഹനങ്ങൾ മറ്റുള്ളവരുടെ ഉപയോഗത്തിനായി വാടകയ്ക്ക് നൽകുന്നത് നിയമവിരുദ്ധമാണ്.

മോട്ടോർ വാഹന നിയമപ്രകാരം റെൻ്റ് എ ക്യാബ് എന്ന പേരിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകാം. ഈ രീതിയിൽ വാഹനങ്ങൾ വാടകയ്‌ക്കെടുക്കുന്നതിന് ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തികൾക്കോ ​​സ്ഥാപനങ്ങൾക്കോ ​​അമ്പതിൽ കുറയാത്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളും (മോട്ടോർ ക്യാബുകൾ) മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കണം. മോട്ടോർ സൈക്കിളുകൾ വാടകയ്ക്ക് നൽകുന്നതിന് റെൻ്റ് എ മോട്ടോർസൈക്കിൾ പദ്ധതി പ്രകാരം ലൈസൻസും ആവശ്യമാണ്.

റെൻ്റ് എ മോട്ടോർസൈക്കിൾ സ്കീമിന് കീഴിൽ ലൈസൻസിന് അപേക്ഷിക്കുന്നതിന്, കുറഞ്ഞത് അഞ്ച് മോട്ടോർസൈക്കിളുകളെങ്കിലും ട്രാൻസ്പോർട്ട് വാഹനങ്ങളായി രജിസ്റ്റർ ചെയ്തിരിക്കണം. ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ കറുത്ത പ്രതലത്തിൽ മഞ്ഞ അക്ഷരങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. റെൻ്റ് എ ക്യാബ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പച്ച പ്രതലത്തിൽ കറുത്ത അക്ഷരങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

എം വി ഡിയെ പരിഹസിച്ചു ; യൂട്യൂബർ സഞ്ജു ടെക്കിക്കും കൂട്ടുകാര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി പൊലീസ് #Sanju_Techy

 

കാറിനുള്ളിലെ നീന്തൽക്കുളത്തിൽ കുളിക്കാനിറങ്ങിയ ആലപ്പുഴ കലവൂർ സ്വദേശി സഞ്ജു ടി.എസിനെതിരെ പൊലീസ് കേസെടുക്കും. അശ്രദ്ധമായി വാഹനമോടിച്ചതിന് ആർടിഒയുടെ പരാതിയിൽ മണ്ണഞ്ചേരി പൊലീസ് കേസെടുത്തു.

ആർടിഒ എടുത്ത കേസ് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ജഡ്ജിയുടെ നിർദേശപ്രകാരമാണ് നടപടി. കൂടെ യാത്ര ചെയ്ത സുഹൃത്തുക്കൾ പ്രോസിക്യൂഷൻ നേരിടേണ്ടിവരും.

ഇന്നലെയാണ് കാർ പോലീസ് കസ്റ്റഡിയിലെടുത്തത്. അതിനിടെ, ആർടിഒയുടെ ശിക്ഷാ നടപടികളെ പരിഹസിച്ച് സഞ്ജു ടെക്കി  വീഡിയോ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു.

10 ലക്ഷം രൂപ മുടക്കിയാല്‍ പോലും  കിട്ടാത്ത റീച്ച് കിട്ടിയത് പോലീസ് കേസ് കാരണമാണ് കിട്ടിയതെന്നും സഞ്ജു പരിഹസിച്ചിരുന്നു. നിയമപരമായ ശിക്ഷാ നടപടികളെ പരിഹസിച്ച് സഞ്ജു പുറത്തുവിട്ട വീഡിയോയിൽ ആർടിഒയ്ക്കും മാധ്യമങ്ങൾക്കും നന്ദി പറയുകയായിരുന്നു.

ഹെല്‍മറ്റ് വെറുതേ ധരിച്ചാല്‍ മാത്രം പോരാ, ഇടിയുടെ ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി... #MVD_Awareness




ഹെല്‍മറ്റ് കൃത്യമായി ധരിക്കാത്തതിനെതിരെ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. മിക്കവാറും ആളുകള്‍ ചടങ്ങിന് വേണ്ടി മാത്രമാണ് ഹെല്‍മറ്റ് ധരിക്കാറുള്ളത്. എന്നാല്‍ അപകടമുണ്ടാകുമ്പോള്‍ ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍ക്കുന്നത് തലയ്ക്കാണ്. ഇടിയുടെ ആഘാതം കുറയ്ക്കുന്നതിന് ഹെല്‍മറ്റ് കൃത്യമായി ധരിക്കുന്നത് വളരെയധികം ആവശ്യമാണ്. 

തലച്ചോറിന് സംഭവിക്കുന്ന പരിക്കുകള്‍ പലതും ആശുപത്രികളില്‍ എത്തിച്ചാല്‍ പോലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെയും വരുന്നു. ആയതിനാല്‍ ഇടിയുടെ ആഘാതം കുറയ്ക്കുന്നതിനു ഹെല്‍മറ്റ് കൃത്യമായി ധരിക്കുന്നത് വളരെയധികം ആവശ്യകരമാണ്. 

നാം പലരും ഹെല്‍മെറ്റുകള്‍ കൃത്യമായി തിരഞ്ഞെടുക്കാന്‍ സാധിക്കാത്തതിന്റെ വീഴ്ചകള്‍ മൂലം അപകടത്തില്‍ പെടുന്നുണ്ട്, ഗുണനിലവാരമുള്ളതും ISI മുദ്രയുള്ളതും Face Shield ഉള്ളതുമായ ഹെല്‍മെറ്റുകള്‍, ശിരസ്സിന് അനുയോജ്യമായ വലിപ്പത്തിലുള്ളതുമായ ഹെല്‍മെറ്റുകള്‍ തിരഞ്ഞെടുക്കുവാനായി  ശ്രദ്ധിക്കുക. 

ഹെല്‍മറ്റിന്റെ പുറം ചട്ടയ്ക്കു താഴെയുള്ള Shock Absorbing Lining അപകടം നടക്കുമ്പോള്‍ തലയോട്ടിയില്‍ ഏല്‍ക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കുവാന്‍ സഹായിക്കുന്നു മാത്രമല്ല ഗുരുതരമായ പരിക്ക് പറ്റാതെയും സംരക്ഷിക്കുന്നു. ആയതിനാല്‍ അത്തരത്തില്‍ സെലക്ട് ചെയ്ത് ഉപയോഗിക്കുന്ന ഹെല്‍മെറ്റുകള്‍ ധരിച്ച് കൃത്യമായി ധരിച്ച് ചിന്‍ ട്രാപ്പുകള്‍ ഉപയോഗിച്ച് ഹെല്‍മെറ്റ് ശിരസ്സില്‍ മുറുക്കി ഉറപ്പിക്കുവാന്‍ ശ്രദ്ധിക്കണമെന്നും എം.വി.ഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

നമുക്കെല്ലാം അറിയാം ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാണ് എന്നാലും അത് എങ്ങനെ ധരിക്കാതിരിക്കാം എന്ന് ചിന്തിക്കുന്നവര്‍ ഒരുപാട് ഉണ്ട്. 

ഇരുചക്ര വാഹനം നിങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ ആഘാതം ഏല്‍ക്കുന്നത് കൂടുതലും തലയ്ക്കാണ് അതിലൂടെ തലയോട്ടിക്ക് പൊട്ടല് സംഭവിക്കുകയും അത്തരത്തില്‍ തല്‍ക്ഷണത്തില്‍ തന്നെ മരണം സംഭവിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്, തലച്ചോറിന് സംഭവിക്കുന്ന പരിക്കുകള്‍ പലതും ആശുപത്രികളില്‍ എത്തിച്ചാല്‍ പോലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെയും വരുന്നു. 

ആയതിനാല്‍ ഇടിയുടെ ആഘാതം കുറയ്ക്കുന്നതിനു ഹെല്‍മറ്റ് കൃത്യമായി ധരിക്കുന്നത് വളരെയധികം ആവശ്യകരമാണ്. 
നാം പലരും ഹെല്‍മെറ്റുകള്‍ കൃത്യമായി തിരഞ്ഞെടുക്കാന്‍ സാധിക്കാത്തതിന്റെ വീഴ്ചകള്‍ മൂലം അപകടത്തില്‍ പെടുന്നുണ്ട്, ഗുണനിലവാരമുള്ളതും ISI മുദ്രയുള്ളതും Face Shield ഉള്ളതുമായ ഹെല്‍മെറ്റുകള്‍, ശിരസ്സിന് അനുയോജ്യമായ വലിപ്പത്തിലുള്ളതുമായ ഹെല്‍മെറ്റുകള്‍ തിരഞ്ഞെടുക്കുവാന്‍ ആയി ശ്രദ്ധിക്കുക. 

ഹെല്‍മറ്റിന്റെ പുറം ചട്ടയ്ക്കു താഴെയുള്ള Shock Absorbing Lining അപകടം നടക്കുമ്പോള്‍ തലയോട്ടിയില്‍ ഏല്‍ക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കുവാന്‍ സഹായിക്കുന്നു മാത്രമല്ല ഗുരുതരമായ പരിക്ക് പറ്റാതെയും സംരക്ഷിക്കുന്നു. ആയതിനാല്‍ അത്തരത്തില്‍ സെലക്ട് ചെയ്ത് ഉപയോഗിക്കുന്ന ഹെല്‍മെറ്റുകള്‍ ധരിച്ച് കൃത്യമായി ധരിച്ച് ചിന്‍ ട്രാപ്പുകള്‍ ഉപയോഗിച്ച് ഹെല്‍മെറ്റ് ശിരസ്സില്‍ മുറുക്കി ഉറപ്പിക്കുവാന്‍ ശ്രദ്ധിക്കുക, ഇല്ലെങ്കില്‍ ഒരു അപകടം നടക്കുന്ന സമയത്ത് ഇടിയുടെ ആഘാതത്തില്‍ ആദ്യം ഹെല്‍മെറ്റ് തെറിച്ചു പോകാനുള്ള സാധ്യത വളരെയധികം ഏറെയാണ്. 
ശെരിയായരീതിയില്‍ ഹെല്‍മെറ്റ് ധരിക്കു ജീവന്‍ നിലനിര്‍ത്തു.

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് ഇന്നുമുതല്‍ അടിമുടി മാറ്റം, ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും.. #Driving_Test

സംസ്ഥാന പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരുന്നു. അതില്‍ പ്രധാനം ഇത്രയും കാലം ആദ്യം ഉണ്ടായിരുന്ന എച്ച് ടെസ്റ്റ് റോഡ് ടെസ്റ്റിന് ശേഷം മാത്രമി ഉണ്ടാവൂ എന്നുള്ളതാണ്. ടാറോ കോൺക്രീറ്റോ ഉപയോഗിച്ച്  ഒരുക്കിയ സ്ഥലത്തുള്ള ലൈനിലൂടെ വാഹനം ഓടിക്കുക, സൈഡ് പാര്‍ക്ക് ചെയ്യുക, വളവുകളിലും കയറ്റങ്ങളിലും വാഹനം ഓടിക്കുക എന്നിവയാണ് പുതിയ ഡ്രൈവിംഗ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. പുതുതായി പരീക്ഷയെഴുതുന്ന 40 പേർക്കും തോറ്റവർക്കായി 20 പേർ വീണ്ടും പരീക്ഷയെഴുതുന്നവർക്കും ലൈസൻസ് നൽകാനാണ് പുതിയ നിർദേശം.

വര്‍ഷങ്ങളായി തുടര്‍ന്ന് വന്ന രീതിക്കാണ് കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഡ്രൈവിംഗ് സ്കൂളില്‍ നിന്നും പഠിപ്പിക്കുന്ന സിമ്പിള്‍ ട്രിക്ക് ഉപയോഗിച്ച് എളുപ്പത്തില്‍ ടെസ്റ്റ് പാസ് ആകുന്ന രീതിയായിരുന്നു ഇതുവരെ. എന്നാല്‍ ഇത് റോഡില്‍ പ്രായോഗികമല്ല എന്നും അപകടങ്ങള്‍ക്ക്കാരണമാകുന്നു എന്നും ഉള്ള പഠനത്തിന്‍റെ ഭാഗമായാണ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പരിഷ്കരിചിരിക്കുന്നത്.

പുതിയ ആറുവരി പാത നിലവില്‍ വരുവാന്‍ പോകുന്നതും വാഹന പെരുപ്പവും റോഡുകള്‍ മെച്ചപ്പെടുന്നതും കണക്കിലെടുത്ത് അതിനു അനിയോജ്യമായ രീതിയില്‍ ഉള്ള മാറ്റങ്ങള്‍ ടെസ്റ്റുകളില്‍ കൊണ്ടുവരുന്നതിലൂടെ ഡ്രൈവിംഗ് അപകട രഹിതവും കാര്യക്ഷമവും ആകും എന്നാണു കണക്കുകൂട്ടല്‍.

എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യ വിചാരണ; ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു... #MVD

 


മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ  പരസ്യവിചാരണ ടെസ്റ്റിൽ തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്റ്റിൽ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. മൂന്ന് ഉദ്യോഗസ്ഥർ റോഡ് ടെസ്റ്റ് പൂർത്തിയാക്കിയെങ്കിലും ഗ്രൗണ്ട് ടെസ്റ്റിൽ പരാജയപ്പെട്ടു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് വിളിച്ചുവരുത്തി ടെസ്റ്റ് നടത്തിയത്.

ഗതാഗത മന്ത്രിയുടെ നിർദേശം ലംഘിച്ച് ഒരു ദിവസം നൂറിലധികം ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പൊതു വിചാരണയ്ക്ക് വിധേയരാക്കി. 15 ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഡ്രൈവിങ് ടെസ്റ്റ് നടത്തി. മുട്ടത്തറ മൈതാനത്ത് ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമാണ് ട്രയൽ ടെസ്റ്റ് നടത്തിയത്.

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ കഴിഞ്ഞ മൂന്ന് മാസമായി മോട്ടോർ വാഹന വകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു. അറുപതോളം ഉദ്യോഗസ്ഥർ പ്രതിദിനം നൂറിലധികം പരിശോധനകൾ നടത്തിയതായി കണ്ടെത്തി. ഇതില് വിവിധ ജില്ലകളില് നിന്നുള്ള 15 മോട്ടോര്‍ ഇന്‍സ്പെക്ടര്‍മാരെ മുട്ടത്തറയിൽ വിളിച്ചുവരുത്തി ട്രയല് ടെസ്റ്റ് നടത്തി. മോട്ടോർ വാഹന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. എങ്ങനെയാണ് ഇത്രയധികം പരിശോധനകൾ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയായിരുന്നു.

നിങ്ങളുടെ ലൈസൻസ് കാലാവധി എത്ര നാൾ ഉണ്ട് ? എങ്ങിനെ പുതുക്കും ? ഓരോ വാഹനങ്ങൾക്കും ഉള്ള ലൈസൻസിലെ വ്യത്യാസം എന്തൊക്കെയാണ് ? എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി ഇവിടെയുണ്ട്.. #DrivingLicense

ഡ്രൈവിംഗ് ലൈസൻസിൻ്റെ കാലാവധി എത്രയാണ് ? പലർക്കും ആശയക്കുഴപ്പം ആയിരിക്കും.  ഇതൊന്നും ഓർക്കാതെ ചിലപ്പോഴൊക്കെ ചെക്കിങ്ങിനിടെ മാത്രമായിരിക്കും ലൈസൻസ് പുതുക്കാനുള്ള സമയം അതിക്രമിച്ചതായി നാം മനസ്സിലാക്കുന്നത്.  ഇത് ഒഴിവാക്കുവാൻ നിങ്ങളുടെ ലൈസൻസുകൾ ശരിയായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.  എന്നാൽ അതിൻ്റെ കാലാവധി കൃത്യമായി എങ്ങനെ അറിയും?  ഇതിനുള്ള ഉത്തരമാണ് ഇപ്പോൾ മോട്ടോർ വാഹനവകുപ്പ് നൽകിയിരിക്കുന്നത്.

 ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡി ഇക്കാര്യം അറിയിച്ചത്.  ലൈസൻസ് കാലയളവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും മാറ്റുന്ന പോസ്റ്റ് അവർ ഷെയർ ചെയ്തിട്ടുണ്ട്.  2019 സെപ്തംബർ 1-ന് മുമ്പ് ലൈസൻസ് എടുക്കുകയോ പുതുക്കുകയോ ചെയ്തവർക്കുള്ള നിർദ്ദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.

20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും സാധാരണഗതിയിൽ ലൈസൻസിന്റെ കാലാവധി. 50 വയസ് കഴിഞ്ഞാൽ ഓരോ 5 വർഷത്തേക്കും പുതുക്കി നൽകിയിരുന്നു. ഹെവി ലൈസൻസിന് 3 വർഷം ആയിരുന്നു കാലാവധി നിശ്ചയിച്ചത്. പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണം. ഹസാർഡസ് ലൈസൻസ് 3 വർഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വർഷവും പുതുക്കണം.

ഇനി 2019 സെപ്റ്റംബർ 1ന് ശേഷമാണ് നിങ്ങൾ ലൈസൻസ് എടുത്തെങ്കിൽ 30 വയസിനുള്ളിലാണ് എടുക്കുന്നതെങ്കിൽ 40 വയസ് വരെയാണ് കാലാവധി. 30നും 50നും ഇടയിൽ പ്രായമായവർക്ക് 10 വർഷത്തേക്ക് ആണ് ലൈസൻസിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. 50നും 55നും ഇടയിൽ പ്രായമുള്ളവർക്ക് 60 വയസ് വരെയാണ്. 55 വയസിനു മുകളിൽ 5 വർഷം വീതമാണ് കാലാവധി. ഹെവി ലൈസൻസ് കാലാവധി 5 വർഷമാണ് പിന്നീട് ഓരോ 5 വർഷവും പുതുക്കണമെന്നും എംവിഡി ചൂണ്ടിക്കാണിക്കുന്നു.


എംവിഡിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:

ഡ്രൈവിംഗ് ലൈസൻസ് കാലാവധി സംബന്ധിച്ച് സംശയമുള്ളവർക്കായി.......

2019 സെപ്റ്റമ്പർ 1 ന് മുൻപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ അവ പുതുക്കിയവർക്കും : -
20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസൻസിൻ്റെ കാലാവധി.

50 വയസ് കഴിഞ്ഞാൽ ഓരോ 5 വർഷത്തേക്കും പുതുക്കി നൽകിയിരുന്നു.

ഹെവി ലൈസൻസ് (Trans) - 3 വർഷം ആയിരുന്നു കാലാവധി. പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണമായിരുന്നു.

ഹസാർഡസ് ലൈസൻസ് 3 വർഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വർഷവും പുതുക്കണമായിരുന്നു.
2019 സെപ്റ്റംബർ 1ന് ശേഷം ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ പുതുക്കുന്നവർക്കും : -
30 വയസിനുള്ളിൽ എടുത്താൽ- 40 വയസു വരെ കാലാവധി .

30നും50 നും ഇടയിൽ പ്രായമായവർക്ക് -10 വർഷത്തേക്ക്.

50നും 55നും ഇടയിൽ പ്രായമുള്ളവർക്ക് 60 വയസ് വരെ.

55 വയസിനു മുകളിൽ 5 വർഷം വീതം.

ഹെവി ലൈസൻസ് (Trans) കാലാവധി 5 വർഷം. പിന്നീട് ഓരോ 5 വർഷവും പുതുക്കണം.

ഹസാർഡസ് ലൈസൻസ് കാലാവധി 3 വർഷം.കാലാവധി കഴിഞ്ഞാൽ വീണ്ടും പുതുതായി എൻഡോർസ് ചെയ്യണം

എല്ലാവരും അവരവരുടെ ലൈസൻസ് കാലാവധി പരിശോധിക്കുമല്ലോ?


വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾക്ക് വിലക്ക്, പരിപാടികൾ നടത്തിയാൽ കാത്തിരിക്കുന്നത് വൻ പണി.. #MVD

വാഹനങ്ങൾ ഉപയോഗിച്ച് കോളേജുകളിലും സ്‌കൂളുകളിലും ഓണത്തിന് ഉൾപ്പടെയുള്ള അവസരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ആഘോഷങ്ങൾ നടത്തുന്നത് മോട്ടോർ വാഹന വകുപ്പ് നിരോധിച്ചു.
വാഹനങ്ങൾ ഉപയോഗിച്ച് ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ആർ രാജീവ് അറിയിച്ചു.

  കാറുകളുടെയും ജീപ്പുകളുടെയും ബെക്കുകളുടെയും രൂപഭേദം വരുത്തി റാലികളും മൽസരങ്ങളും സംഘടിപ്പിക്കുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും.  ഇതുമായി ബന്ധപ്പെട്ട് സ്‌കൂളുകളിലും കോളേജുകളിലും മിന്നൽ പരിശോധന നടത്തും. 
മുൻ വർഷങ്ങളിൽ ഉൾപ്പടെ ഇത്തരം ആഘോഷങ്ങളിൽ അപകടങ്ങൾ ഉണ്ടാവുകയും വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങളിലാണ് മോട്ടോർ വാഹന വകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്.
ഇത്തരം പരിപാടികൾ നടത്തുന്നതിനെതിരെ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും ആർ.രാജീവ് വ്യക്തമാക്കി.  നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതത് ഓഫീസുകളിൽ അറിയിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗപരിധിയിൽ നിയന്ത്രണം, ഇരുചക്ര വാഹനങ്ങളുടെ വേഗത കുറച്ചു, കാറുകൾക്ക് കൂട്ടി ; വിശദമായി വായിക്കാം : #VehicleSpeedLimit

ദേശീയ വിജ്ഞാപനമനുസരിച്ച് സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.  എ.ഐ.  ക്യാമറകൾ പ്രവർത്തനക്ഷമമായ ശേഷം വേഗപരിധി പുനർനിർണയിക്കാൻ തീരുമാനിച്ചു.  സംസ്ഥാനത്ത് നിലവിലുള്ള വേഗപരിധി അവസാനമായി 2014 ലാണ് പുതുക്കിയത്. പുതിയ വേഗപരിധി ജൂലൈ ഒന്നു മുതൽ നിലവിൽ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

  പുതുക്കിയ വേഗത പരിധിയും നിലവിലെ വേഗത പരിധിയും :

ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയില്‍ 90 (85)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളില്‍ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് 9 സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര വാഹനങ്ങള്‍ക്ക് ആറ് വരി ദേശീയ പാതയില്‍ 95 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 90 (70), മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയില്‍ 85 (65)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളില്‍ 70 (60), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ ആയും നിജപ്പെടുത്തും.

 
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തില്‍പ്പെട്ട ചരക്ക് വാഹനങ്ങള്‍ക്ക് 6 വരി, 4 വരി ദേശീയപാതകളില്‍ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളില്‍ 60 (60) കിലോമീറ്ററും നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ ആയും നിജപ്പെടുത്തും.

  സംസ്ഥാനത്ത് നടക്കുന്ന റോഡപകടങ്ങളിൽ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളാണ് എന്നതിനാൽ അവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 70 കിലോമീറ്ററിൽ നിന്ന് 60 കിലോമീറ്ററായി കുറയ്ക്കും.  മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കുമുള്ള പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററിൽ തന്നെ തുടരും.

സ്ക്കൂൾ യാത്രയും കുട്ടികളുടെ സുരക്ഷയും മൊബൈലിലൂടെ ട്രാക്ക് ചെയ്യാം, അതിനൂതന സംവിധാനങ്ങളുമായി കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്. #VidhyaVahanApp #KeralaMVD

സംസ്ഥാനത്ത് സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രയ്ക്ക്  അതിനൂതന സാങ്കേതിക വിദ്യയുടെ കരുത്തലുമായി മോട്ടോർ വാഹന വകുപ്പ്. സ്ക്കൂൾ ബസ്സുമായി സംബന്ധിച്ച എല്ലാ കാര്യങ്ങളും അപ്പപ്പോൾ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ യാഥാർഥ്യമായി.

ബസ് സമയം, കുട്ടികൾ സുരക്ഷിതരാണോ, എവിടെ എത്തി എന്നിവയെല്ലാം കേരള മോട്ടോർ വാഹന വകുപ്പിന്റെ  ‘വിദ്യവാഹൻ’ ആപ്പിലൂടെ രക്ഷിതാക്കൾക്ക് നേരിട്ട് അറിയാം. ഈ അധ്യയന വർഷം മുതൽ ആപ്പിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ.

 എല്ലാ സ്കൂൾ ബസുകളിലും ജിപിഎസ് ഘടിപ്പിച്ചിട്ടുണ്ട്.  ഈ സംവിധാനം ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ 'സുരക്ഷാ മിത്ര' എന്ന സോഫ്റ്റ്‌വെയർ വഴിയാണ് ആപ്പ് പ്രവർത്തിക്കുന്നത്.  സ്‌കൂൾ ബസ് ജിപിഎസ് രണ്ട് വർഷം മുമ്പ് യന്ത്രങ്ങൾ സ്ഥാപിക്കാൻ അധികൃതർക്ക് നിർദേശം നൽകിയിരുന്നു.  ഇത് സജ്ജീകരിക്കാത്ത സ്കൂൾ വാഹനങ്ങൾ ഓടിക്കാൻ പാടില്ല.  സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പുള്ള സമയത്തും ജിപിഎസ് ഉപയോഗിക്കുന്നുണ്ട്.  യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നു.

  വാഹനം ഏത് വഴിയാണ് സഞ്ചരിക്കുന്നതെന്ന് അറിയിക്കുകയും അപകടമുണ്ടായാൽ മോട്ടോർ വാഹന വകുപ്പിന് കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കുകയും ചെയ്യുന്ന രീതിയിലാണ് ഓപ്പറേഷൻ.  മൊബൈലിലെ 'വിദ്യവാഹൻ' ആപ്പ് വഴി രക്ഷിതാക്കൾക്കും വാഹനത്തിന്റെ റൂട്ട് അറിയാനാകും.


Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0