Automobile Updates എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Automobile Updates എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഐതിഹാസിക കമ്പനികൾ ചേർന്നപ്പോൾ പിറന്ന വാഹനം; ഒരുമണിക്കൂറിൽ വിറ്റുത്തീർന്ന് മിഡ്‌സമ്മർ..... #Auto




പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളാണ് മോര്‍ഗന്‍ മോട്ടോഴ്‌സ്. 1910-ല്‍ ആരംഭിച്ച ഈ കമ്പനിയുടെ സവിശേഷത തന്നെ വര്‍ഷത്തില്‍ വളരെ കുറച്ച് മാത്രം വാഹനങ്ങള്‍ നിര്‍മിക്കുകയെന്നതാണ്. റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിവര്‍ഷം 850 വാഹനങ്ങള്‍ മാത്രമാണ് മോര്‍ഗന്‍ മോട്ടോഴ്‌സില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഈ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ആറ് മാസം മുതല്‍ 10 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരാറുണ്ടെന്നാണ് വിവരം.

മോര്‍ഗന്‍ മോട്ടോഴ്‌സ് പോലെ തന്നെ പാരമ്പര്യത്താല്‍ സമ്പന്നമായ വാഹന ഡിസൈന്‍ സ്റ്റുഡിയോയാണ് ഇറ്റലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിനിന്‍ഫരീന. ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ ഉടമസ്ഥതയിലാണ് ഇപ്പോൾ പിനിന്‍ഫരീന. പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഈ രണ്ട് വാഹന നിര്‍മാതാക്കളും ചേര്‍ന്ന് നിര്‍മിച്ച ഒരു വാഹനത്തിന്റെ വിശേഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്രയുടെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര.

മോര്‍ഗന്‍ മോട്ടോഴ്‌സ് മിഡ്‌സമ്മര്‍ എന്ന പേരില്‍ ലിമിറ്റഡ് എഡിഷന്‍ വാഹനമാണ് പിനിന്‍ഫരീനയുടെ ഡിസൈനില്‍ ഒരുക്കിയിരിക്കുന്നത്. ഐതിഹാസിക ബാര്‍ജെറ്റ ഡിസൈനിന്റെ പാരമ്പര്യം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ വമ്പന്‍ കമ്പനികള്‍ ചേര്‍ന്ന് മിഡ്‌സമ്മര്‍ നിര്‍മിച്ചിരിക്കുന്നത്. മിഡ്‌സമ്മറിന്റെ 50 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മിച്ചത്. ഏകദേശം 2.25 കോടി രൂപ (2.50 ലക്ഷം യൂറോ) വില വരുന്ന ഈ വാഹനത്തിന്റെ 50 യൂണിറ്റും ഒരു മണിക്കൂറിനുള്ളിലാണ് വിറ്റുത്തീര്‍ന്നത്.



മോര്‍ഗന്റെ ഏറ്റവും പുതിയ സി.എക്‌സ്. ജനറേഷന്‍ ബോണ്ടഡ് അലുമിനിയം പ്ലാറ്റ്‌ഫോമിലാണ് മിഡ്‌സമ്മര്‍ നിര്‍മിച്ചിരിക്കുന്നത്. ആദ്യകാല യൂറോപ്യന്‍ ബാര്‍ജെറ്റ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ കാര്‍ ഒരുങ്ങിയിട്ടുള്ളത്. വീലുകളുടെ ഡിസൈനില്‍ പോലും ബാര്‍ജെറ്റ സ്വാധീനം കാണാം. സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള സിഗ്നേച്ചര്‍ ഹെഡ്‌ലാമ്പ് യൂണിറ്റ്, ഹാഫ് മൂല്‍ ഷേപ്പ്ഡ് ഗ്രില്ല്, പിനിന്‍ഫരീനയുടെ സിഗ്നേച്ചര്‍ ശൈലിയുള്ള റിയര്‍ ഡിസൈന്‍ എന്നിവയാണ് ഈ വാഹനത്തെ ആകര്‍ഷകമാക്കുന്നത്.

പ്രീമിയം ഭാവങ്ങള്‍ ഒത്തിണങ്ങിയ അകത്തളമാണ് ഈ വാഹനത്തിന്റെ ആകര്‍ഷണം. കൈകൊണ്ട് തീര്‍ത്ത അകത്തളമെന്നാണ് നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത്. വുഡന്‍ പാനലുകളാണ് ഇന്റീരിയറിന് ആഡംബരമേകുന്നത്. അനലോഗ് ഡയലുകളിലാണ് ഗേജുകള്‍ ഒരുക്കിയിരിക്കുന്നത്. സീറ്റുകളും മറ്റും പ്രീമിയം ലെതറിലാണ് തീര്‍ത്തിരിക്കുന്നത്. തേക്കിന്റെ തടിയിലാണ് വാഹനത്തിന്റെ വുഡന്‍ പാനലിങ്ങ് തീര്‍ത്തിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ടൂ സീറ്റര്‍ വാഹനമാണ് മിഡ്‌സമ്മര്‍.

ബി.എം.ഡബ്ല്യുവില്‍ നിന്ന് കടംകൊണ്ട് ആറ് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 330 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 4.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 267 കിലോമീറ്ററാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് ഇന്നുമുതല്‍ അടിമുടി മാറ്റം, ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും.. #Driving_Test

സംസ്ഥാന പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരുന്നു. അതില്‍ പ്രധാനം ഇത്രയും കാലം ആദ്യം ഉണ്ടായിരുന്ന എച്ച് ടെസ്റ്റ് റോഡ് ടെസ്റ്റിന് ശേഷം മാത്രമി ഉണ്ടാവൂ എന്നുള്ളതാണ്. ടാറോ കോൺക്രീറ്റോ ഉപയോഗിച്ച്  ഒരുക്കിയ സ്ഥലത്തുള്ള ലൈനിലൂടെ വാഹനം ഓടിക്കുക, സൈഡ് പാര്‍ക്ക് ചെയ്യുക, വളവുകളിലും കയറ്റങ്ങളിലും വാഹനം ഓടിക്കുക എന്നിവയാണ് പുതിയ ഡ്രൈവിംഗ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. പുതുതായി പരീക്ഷയെഴുതുന്ന 40 പേർക്കും തോറ്റവർക്കായി 20 പേർ വീണ്ടും പരീക്ഷയെഴുതുന്നവർക്കും ലൈസൻസ് നൽകാനാണ് പുതിയ നിർദേശം.

വര്‍ഷങ്ങളായി തുടര്‍ന്ന് വന്ന രീതിക്കാണ് കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഡ്രൈവിംഗ് സ്കൂളില്‍ നിന്നും പഠിപ്പിക്കുന്ന സിമ്പിള്‍ ട്രിക്ക് ഉപയോഗിച്ച് എളുപ്പത്തില്‍ ടെസ്റ്റ് പാസ് ആകുന്ന രീതിയായിരുന്നു ഇതുവരെ. എന്നാല്‍ ഇത് റോഡില്‍ പ്രായോഗികമല്ല എന്നും അപകടങ്ങള്‍ക്ക്കാരണമാകുന്നു എന്നും ഉള്ള പഠനത്തിന്‍റെ ഭാഗമായാണ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പരിഷ്കരിചിരിക്കുന്നത്.

പുതിയ ആറുവരി പാത നിലവില്‍ വരുവാന്‍ പോകുന്നതും വാഹന പെരുപ്പവും റോഡുകള്‍ മെച്ചപ്പെടുന്നതും കണക്കിലെടുത്ത് അതിനു അനിയോജ്യമായ രീതിയില്‍ ഉള്ള മാറ്റങ്ങള്‍ ടെസ്റ്റുകളില്‍ കൊണ്ടുവരുന്നതിലൂടെ ഡ്രൈവിംഗ് അപകട രഹിതവും കാര്യക്ഷമവും ആകും എന്നാണു കണക്കുകൂട്ടല്‍.

സ്ക്കൂൾ യാത്രയും കുട്ടികളുടെ സുരക്ഷയും മൊബൈലിലൂടെ ട്രാക്ക് ചെയ്യാം, അതിനൂതന സംവിധാനങ്ങളുമായി കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്. #VidhyaVahanApp #KeralaMVD

സംസ്ഥാനത്ത് സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രയ്ക്ക്  അതിനൂതന സാങ്കേതിക വിദ്യയുടെ കരുത്തലുമായി മോട്ടോർ വാഹന വകുപ്പ്. സ്ക്കൂൾ ബസ്സുമായി സംബന്ധിച്ച എല്ലാ കാര്യങ്ങളും അപ്പപ്പോൾ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ യാഥാർഥ്യമായി.

ബസ് സമയം, കുട്ടികൾ സുരക്ഷിതരാണോ, എവിടെ എത്തി എന്നിവയെല്ലാം കേരള മോട്ടോർ വാഹന വകുപ്പിന്റെ  ‘വിദ്യവാഹൻ’ ആപ്പിലൂടെ രക്ഷിതാക്കൾക്ക് നേരിട്ട് അറിയാം. ഈ അധ്യയന വർഷം മുതൽ ആപ്പിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ.

 എല്ലാ സ്കൂൾ ബസുകളിലും ജിപിഎസ് ഘടിപ്പിച്ചിട്ടുണ്ട്.  ഈ സംവിധാനം ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ 'സുരക്ഷാ മിത്ര' എന്ന സോഫ്റ്റ്‌വെയർ വഴിയാണ് ആപ്പ് പ്രവർത്തിക്കുന്നത്.  സ്‌കൂൾ ബസ് ജിപിഎസ് രണ്ട് വർഷം മുമ്പ് യന്ത്രങ്ങൾ സ്ഥാപിക്കാൻ അധികൃതർക്ക് നിർദേശം നൽകിയിരുന്നു.  ഇത് സജ്ജീകരിക്കാത്ത സ്കൂൾ വാഹനങ്ങൾ ഓടിക്കാൻ പാടില്ല.  സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പുള്ള സമയത്തും ജിപിഎസ് ഉപയോഗിക്കുന്നുണ്ട്.  യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നു.

  വാഹനം ഏത് വഴിയാണ് സഞ്ചരിക്കുന്നതെന്ന് അറിയിക്കുകയും അപകടമുണ്ടായാൽ മോട്ടോർ വാഹന വകുപ്പിന് കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കുകയും ചെയ്യുന്ന രീതിയിലാണ് ഓപ്പറേഷൻ.  മൊബൈലിലെ 'വിദ്യവാഹൻ' ആപ്പ് വഴി രക്ഷിതാക്കൾക്കും വാഹനത്തിന്റെ റൂട്ട് അറിയാനാകും.


Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0