കോഴിക്കോട് : മത്സര ഓട്ടത്തിനിടയിൽ അപകടത്തിൽപ്പെട്ട സ്വകാര്യ ബസുകൾ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് - കോഴിക്കോട് റൂട്ടിൽ മത്സരിച്ച ഗസൽ, ലാർക്ക് എന്നീ ബസുകൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി.
തൊണ്ടയാട് കാവ് ബസ് സ്റ്റോപ്പിന് സമീപമാണ് ഇരു ബസുകളും അപകടത്തിൽപ്പെട്ടത്. ഇരു ബസുകളും ചേവായൂർ ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സെന്ററിൽ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ സ്പീഡ് ഗവർണറുകൾ പ്രവർത്തനരഹിതമാണെന്നും ബ്രേക്കിങ് മോശമായതായും കണ്ടെത്തി.
ഇതേതുടര് ന്ന് രണ്ട് ബസുകളുടെയും ഫിറ്റ് നസ് റദ്ദാക്കി. വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ആർടിഒകെ ബിജുമോന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ അജിത് നായർ, ടി ധനുഷ്, എം ഷുക്കൂർ എന്നിവരും പങ്കെടുത്തു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.