സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് ഇന്നുമുതല്‍ അടിമുടി മാറ്റം, ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും.. #Driving_Test

സംസ്ഥാന പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരുന്നു. അതില്‍ പ്രധാനം ഇത്രയും കാലം ആദ്യം ഉണ്ടായിരുന്ന എച്ച് ടെസ്റ്റ് റോഡ് ടെസ്റ്റിന് ശേഷം മാത്രമി ഉണ്ടാവൂ എന്നുള്ളതാണ്. ടാറോ കോൺക്രീറ്റോ ഉപയോഗിച്ച്  ഒരുക്കിയ സ്ഥലത്തുള്ള ലൈനിലൂടെ വാഹനം ഓടിക്കുക, സൈഡ് പാര്‍ക്ക് ചെയ്യുക, വളവുകളിലും കയറ്റങ്ങളിലും വാഹനം ഓടിക്കുക എന്നിവയാണ് പുതിയ ഡ്രൈവിംഗ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലും നിയന്ത്രണമുണ്ട്. പുതുതായി പരീക്ഷയെഴുതുന്ന 40 പേർക്കും തോറ്റവർക്കായി 20 പേർ വീണ്ടും പരീക്ഷയെഴുതുന്നവർക്കും ലൈസൻസ് നൽകാനാണ് പുതിയ നിർദേശം.

വര്‍ഷങ്ങളായി തുടര്‍ന്ന് വന്ന രീതിക്കാണ് കാലാനുസൃതമായി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഡ്രൈവിംഗ് സ്കൂളില്‍ നിന്നും പഠിപ്പിക്കുന്ന സിമ്പിള്‍ ട്രിക്ക് ഉപയോഗിച്ച് എളുപ്പത്തില്‍ ടെസ്റ്റ് പാസ് ആകുന്ന രീതിയായിരുന്നു ഇതുവരെ. എന്നാല്‍ ഇത് റോഡില്‍ പ്രായോഗികമല്ല എന്നും അപകടങ്ങള്‍ക്ക്കാരണമാകുന്നു എന്നും ഉള്ള പഠനത്തിന്‍റെ ഭാഗമായാണ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പരിഷ്കരിചിരിക്കുന്നത്.

പുതിയ ആറുവരി പാത നിലവില്‍ വരുവാന്‍ പോകുന്നതും വാഹന പെരുപ്പവും റോഡുകള്‍ മെച്ചപ്പെടുന്നതും കണക്കിലെടുത്ത് അതിനു അനിയോജ്യമായ രീതിയില്‍ ഉള്ള മാറ്റങ്ങള്‍ ടെസ്റ്റുകളില്‍ കൊണ്ടുവരുന്നതിലൂടെ ഡ്രൈവിംഗ് അപകട രഹിതവും കാര്യക്ഷമവും ആകും എന്നാണു കണക്കുകൂട്ടല്‍.

MALAYORAM NEWS is licensed under CC BY 4.0