Kerala Education എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kerala Education എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഗവ. അംഗീകൃത ഹോട്ടൽമാനേജ്‌മെന്റ് പഠിക്കാം ഇ-ഗ്രാൻറ്‌സ് ആനുകൂല്യത്തോടെ, പ്ലസ് ടു പാസായവർക്കും സേ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. #HotelManagementCourse

കണ്ണൂർ : കേരള ഇന്‍സ്റ്റിറ്റ്‌റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് സയന്‍സ് കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. 45 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സേ പരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. എസ് സി, എസ് ടി, ഒബിഎച്ച്, ഒഇസി കാറ്റഗറിയിലുള്ളവര്‍ക്ക് ഇ ഗ്രാന്റ്‌സ് ആനുകൂല്യം ലഭ്യമാണ്. താല്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഉടന്‍ കോളേജില്‍ ഹാജരാകണം. ഫോണ്‍: 9567463159, 7293554722

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഈ വർഷത്തെ #SSLC പരീക്ഷാഫലം മെയ്‌ 9-ന്‌.

 


ഈ വർഷത്തെ SSLC പരീക്ഷാഫലം മെയ്‌ 9-ന്‌ പ്രഖ്യാപിക്കും. എസ്‌എസ്‌എൽസി ഫലത്തോടൊപ്പം THSLC, AHSLC പരീക്ഷാഫലങ്ങളും ഇതേ ദിവസം തന്നെ പ്രഖ്യാപിക്കും.

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. ഈ വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകൾ 2025 മാർച്ച് മൂന്നിന്‌ ആരംഭിച്ച് മാർച്ച് 26നാണ്‌ അവസാനിച്ചത്‌.

സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി. അതിൽ ആൺകുട്ടികൾ 2,17,696 പെൺകുട്ടികൾ 2,09,325.

സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ അറുന്നൂറ്റി എൺപത്തി രണ്ട് (682) വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ നാന്നൂറ്റി നാൽപത്തിയേഴ് (447) വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ എട്ട്‌ കുട്ടികളും പരീക്ഷ എഴുതി.

റ്റിഎച്ച്എസ്എൽസി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി മൂവായിരത്തി അമ്പത്തിയേഴ് (3,057) കുട്ടികളാണ് പരീക്ഷ എഴുതിയത്. അതിൽ ആൺകുട്ടികൾ രണ്ടായിരത്തി എണ്ണൂറ്റി പതിനഞ്ചും (2,815) പെൺകുട്ടികൾ ഇരുന്നൂറ്റി നാൽപത്തി രണ്ടുമാണ്(242).

ആർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളിൽ അറുപത്തിയഞ്ച് വിദ്യാർത്ഥികളും എസ്എസ്എൽസി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി ഇരുന്നൂറ്റിയാറ് (206) വിദ്യാർത്ഥികളും റ്റിഎച്ച്എസ്എൽസി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 12 വിദ്യാർത്ഥികളും പരീക്ഷ എഴുതി.

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം... #Plus_one_Admission

 
പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശനം  നാളെ മുതല്‍ ആരംഭിക്കും. ഏകജാലകം വഴിയാണ് പ്പ്രവേശനം. ഓണ്‍ലൈനില്‍ നാളെ മുതൽ 25 വരെ അപേക്ഷിക്കാം. https://www.hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. സൈറ്റില്‍ പബ്ലിക് എന്ന വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കാം. http://www.admission.dge.kerala.gov.in/ ലെ ക്ലിക്ക് ഫോര്‍ ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ വഴിയാണ് അഡ്മിഷന്‍ സൈറ്റില്‍ പ്രവേശിക്കേണ്ടത്. Create Candidate Login-sws ലിങ്കിലൂടെ ലോഗിന്‍ ചെയ്യണം.

പ്ലസ് വണ്‍ അപേക്ഷ: ഇക്കാര്യങ്ങൾ അറിയുക

* ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്കൂളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി. എന്നാല്‍ മറ്റു ജില്ലകളില്‍ പ്രത്യേകം അപേക്ഷ നല്‍കണം.
* അപേക്ഷാഫീസായ 25 രൂപ പ്രവേശനസമയത്ത് അടച്ചാല്‍ മതി.
* ഭിന്നശേഷിക്കാരും 10ാം ക്ലാസില്‍ other സ്കീമില്‍ ഉള്‍പ്പെട്ടവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം.
* എയ്ഡഡ് സ്കൂളുകളിലെ മാനേജ്‌മെന്റ്/അണ്‍‌എയ്ഡഡ്/ കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനത്തിന് സ്കൂളുകളില്‍ നേരിട്ട് അപേക്ഷിക്കണം.



ഈ വർഷം മുതൽ ഡിഗ്രി നാല് വർഷം, രണ്ടര വർഷം കൊണ്ടും തീർക്കാം.. പുതിയ മാറ്റങ്ങൾ ഇവയാണ്.. #FourYearDegree

ഈ അധ്യയന വർഷം മുതൽ നാലുവർഷത്തെ ഡിഗ്രി പ്രോഗ്രാം ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു.  തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തുകയായിരുന്നു മന്ത്രി.  ജൂലൈ ഒന്നിന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ പദ്ധതിക്ക് തുടക്കം കുറിക്കും.  എല്ലാ സർവകലാശാലകളിലും കോളേജുകളിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.

  ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് വിദ്യാഭ്യാസം തിരഞ്ഞെടുക്കാൻ അവസരം നൽകുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  എല്ലാ കോളേജുകളിലും നൈപുണ്യ വികസന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.  ഈ വർഷം മുതൽ ബിരുദ പ്രവേശനത്തോടൊപ്പം പ്രൊഫഷണൽ കോഴ്‌സുകളിലേക്കും പ്രവേശനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാനപരമായ മാറ്റങ്ങൾ ഉൾപ്പെടുത്തി പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.  വിദ്യാർത്ഥികൾക്ക് അവരുടെ താൽപ്പര്യത്തിനനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാം.  പുതിയ കാലത്തെ അക്കാദമിക് തൊഴിൽ താൽപര്യങ്ങൾക്കനുസരിച്ച് സ്വന്തം ബിരുദം രൂപകൽപന ചെയ്യാനുള്ള സൗകര്യമാണ് പുതിയ പാഠ്യപദ്ധതിയിൽ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  മൂന്ന് വർഷത്തിന് ശേഷം ബിരുദവും നാലാം വർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്‌സ് ബിരുദവും.  ഒന്നിൽക്കൂടുതൽ വിഷയങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് അതനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാം.

  നിലവിൽ രസതന്ത്രത്തോടൊപ്പം ഫിസിക്‌സും ഗണിതവും നിർബന്ധമാക്കിയിരിക്കെ, പുതിയ സംവിധാനത്തിൽ ഫിസിക്‌സ്, ഇലക്‌ട്രോണിക്‌സ് എന്നിവയ്‌ക്കൊപ്പം രസതന്ത്രവും അല്ലെങ്കിൽ സാഹിത്യവും സംഗീതവും അല്ലെങ്കിൽ കെമിസ്ട്രിയും പഠിക്കാൻ കഴിയും.  പുതിയ സംവിധാനത്തിൻ്റെ ഭാഗമായി വിദ്യാർഥികളുടെ താൽപര്യത്തിനനുസരിച്ച് പഠനം രൂപപ്പെടുത്താൻ അക്കാദമിക് കൗൺസിലർമാരെ കോളജുകളിൽ ലഭ്യമാകും.

  ബ്രൈറ്റ് വിദ്യാർത്ഥികൾക്ക് രണ്ടര വർഷം കൊണ്ട് ബിരുദം പൂർത്തിയാക്കാൻ അവസരമുണ്ട് (N മൈനസ് വൺ സിസ്റ്റം).  ആവശ്യമായ ക്രെഡിറ്റുകൾ നേടിയാൽ രണ്ടര വർഷം കൊണ്ട് ബിരുദം നേടാവുന്ന സംവിധാനമാണിത്.  സാധാരണ കോളേജ് പഠനത്തോടൊപ്പം, വിദ്യാർത്ഥികൾക്ക് ഓൺലൈനായി കോഴ്സുകൾ എടുക്കാനും ബിരുദം/ഓണേഴ്സ് കോഴ്സ് പൂർത്തിയാക്കാൻ നേടിയ ക്രെഡിറ്റുകൾ ഉപയോഗിക്കാനും കഴിയും.

  വിദ്യാർഥികളുടെ സംശയങ്ങളും ബുദ്ധിമുട്ടുകളും കാലതാമസം കൂടാതെ പരിഹരിക്കാൻ സർവകലാശാല, കോളജ് തലങ്ങളിൽ ഹെൽപ്പ് ഡെസ്ക് തുടങ്ങും.  പരമാവധി സേവനങ്ങൾ ഓൺലൈനാക്കും.  നൈപുണ്യ വിടവ് നികത്താൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹ്രസ്വകാല വ്യവസായവുമായി ബന്ധപ്പെട്ട കോഴ്‌സുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.  താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് അന്തർസർവകലാശാലാ ട്രാൻസ്ഫറിനും അവസരമുണ്ടാകും.

സ്ക്കൂൾ യാത്രയും കുട്ടികളുടെ സുരക്ഷയും മൊബൈലിലൂടെ ട്രാക്ക് ചെയ്യാം, അതിനൂതന സംവിധാനങ്ങളുമായി കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്. #VidhyaVahanApp #KeralaMVD

സംസ്ഥാനത്ത് സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രയ്ക്ക്  അതിനൂതന സാങ്കേതിക വിദ്യയുടെ കരുത്തലുമായി മോട്ടോർ വാഹന വകുപ്പ്. സ്ക്കൂൾ ബസ്സുമായി സംബന്ധിച്ച എല്ലാ കാര്യങ്ങളും അപ്പപ്പോൾ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ യാഥാർഥ്യമായി.

ബസ് സമയം, കുട്ടികൾ സുരക്ഷിതരാണോ, എവിടെ എത്തി എന്നിവയെല്ലാം കേരള മോട്ടോർ വാഹന വകുപ്പിന്റെ  ‘വിദ്യവാഹൻ’ ആപ്പിലൂടെ രക്ഷിതാക്കൾക്ക് നേരിട്ട് അറിയാം. ഈ അധ്യയന വർഷം മുതൽ ആപ്പിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ.

 എല്ലാ സ്കൂൾ ബസുകളിലും ജിപിഎസ് ഘടിപ്പിച്ചിട്ടുണ്ട്.  ഈ സംവിധാനം ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ 'സുരക്ഷാ മിത്ര' എന്ന സോഫ്റ്റ്‌വെയർ വഴിയാണ് ആപ്പ് പ്രവർത്തിക്കുന്നത്.  സ്‌കൂൾ ബസ് ജിപിഎസ് രണ്ട് വർഷം മുമ്പ് യന്ത്രങ്ങൾ സ്ഥാപിക്കാൻ അധികൃതർക്ക് നിർദേശം നൽകിയിരുന്നു.  ഇത് സജ്ജീകരിക്കാത്ത സ്കൂൾ വാഹനങ്ങൾ ഓടിക്കാൻ പാടില്ല.  സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പുള്ള സമയത്തും ജിപിഎസ് ഉപയോഗിക്കുന്നുണ്ട്.  യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നു.

  വാഹനം ഏത് വഴിയാണ് സഞ്ചരിക്കുന്നതെന്ന് അറിയിക്കുകയും അപകടമുണ്ടായാൽ മോട്ടോർ വാഹന വകുപ്പിന് കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കുകയും ചെയ്യുന്ന രീതിയിലാണ് ഓപ്പറേഷൻ.  മൊബൈലിലെ 'വിദ്യവാഹൻ' ആപ്പ് വഴി രക്ഷിതാക്കൾക്കും വാഹനത്തിന്റെ റൂട്ട് അറിയാനാകും.


Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News

#HAPPY_DRINKS : പ്രകൃതിദത്ത പാനീയങ്ങൾ ആസ്വദിക്കാം, നിർമ്മിക്കാം.. ഇതാ #ഹാപ്പി_ഡ്രിങ്ക്സ് ഫെസ്റ്റിവലുമായി ഒരു ഗവണ്മെന്റ് യുപി സ്ക്കൂൾ..

ആലക്കോട് : ഒറ്റത്തൈ ഗവ.യു.പി സ്കൂളിൽ നടന്ന പ്രകൃതിദത്ത പാനീയങ്ങളുടെ നിർമ്മാണ പരിശീലനവും പ്രദർശനവും 'ഹാപ്പി ഡ്രിങ്ക്സ് ' ശ്രദ്ധേയമായി. കുട്ടികളിൽ ജങ്ക് ഫുഡ്, കൃത്രിമ പാനീയം എന്നിവയോടുള്ള അമിതാസക്തി കുറയ്ക്കുന്നതിന്  സർവ്വശിക്ഷാ കേരളം സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹാപ്പി ഡ്രിങ്ക്സ്.. പ്രാദേശികമായി ലഭ്യമാവുന്ന പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് ബദൽ പാനീയങ്ങൾ നിർമ്മിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഹാപ്പി ഡ്രിങ്ക് സിലൂടെ ലക്ഷ്യമിടുന്നത്.

ഇഞ്ചി, പപ്പായ, തക്കാളി, ഓറഞ്ച്, ആപ്പിൾ, പേരക്ക, പൈനാപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ്, തണ്ണി മത്തൻ, കപ്പ, നെല്ലിക്ക, ചാമ്പക്ക, നാളികേരം, കശുമാങ്ങ, പാഷൻ ഫ്രൂട്ട്, പൊതിന, കറിവേപ്പില, നന്നാറി, ചെമ്പരത്തി പൂവ് എന്നിവ കൊണ്ടുള്ള വിവിധ രുചിയിലും നിറങ്ങളിലുമുള്ള മധുര പാനീയങ്ങളും മോര്, കഞ്ഞി വെള്ളം, ചെറുനാരങ്ങ, മാങ്ങ, നെല്ലിക്ക എന്നിവ ഉപയോഗിച്ചുള്ള സംഭാരങ്ങളും നിർമ്മിച്ചു. മധുരത്തിനായി തേൻ ആണ് ഉപയോഗിച്ചത്.

പി ടി എ പ്രസിഡൻ്റ് ടി എം രാജേഷിൻ്റെ അധ്യക്ഷതയിൽ ആലക്കോട് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കവിത ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു, സ്കൂൾ ലീഡർ എബിൻ ജോമി, അധ്യാപക പ്രതിനിധികളായ കെ എൻ രാധാമണി, ലീല കെ, ഷീലാമ്മ ജോസഫ്, എൻ എസ് ചിത്ര, മുബീന പി.കെ, അൻസ ജയിംസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം കെ ഉമാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ആർ രശ്മി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0