June 11 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
June 11 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 11 ജൂൺ 2025 | #NewsHeadlines

• സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 9 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് നിലനിൽക്കുന്നു.

• ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ പുറങ്കടലില്‍ വെച്ച് തീപിടിച്ച ചരക്കുകപ്പലില്‍ രക്ഷാദൗത്യം തുടരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയും കപ്പലുകളാണ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്.

• കെനിയയില്‍ ടൂറിസ്റ്റം സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ അഞ്ച് പേര്‍ മലയാളികള്‍. അപകടത്തില്‍ ആറ് പേരാണ് ആകെ മരിച്ചത്. പാലക്കാട്, പത്തനംതിട്ട സ്വദേശികളാണ് മരിച്ചത്.

• പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹര്‍ജി. വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പ് ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസാണ് ഹര്‍ജി സമര്‍പ്പിച്ചത്.

• വ്യോമസേനാ ഗ്രൂപ്പ്‌ കമാൻഡർ ശുഭാംശു ശുക്ലയും സംഘവും ബുധനാഴ്‌ച അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക്‌ യാത്രതിരിക്കും. ഫ്ലോറിഡയിലെ നാസ കെന്നഡി സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ വൈകിട്ട്‌ 5.30നാണ്‌ വിക്ഷേപണം.

• ഗാസയിലേക്ക് സഹായവുമായി പോയ ‘മഡ്‌ലിൻ’ കപ്പൽ തടഞ്ഞ്‌ ഇസ്രയേൽ കസ്റ്റഡിയിലെടുത്ത സ്വീഡിഷ്‌ പരിസ്ഥിതിപ്രവർത്തക ഗ്രെറ്റ തുൻബെർഗിനെ നാടുകടത്തി.

• ഈ വര്‍ഷം ഇന്ത്യയിലെ ജനസംഖ്യ 146 കോടി കടക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ആകെ പ്രത്യുല്പാദന നിരക്ക് ഇടിഞ്ഞതായും യുഎന്‍ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷൻ  റിപ്പോര്‍ട്ടില്‍ പറയുന്നു.

• ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഐസിസി ഹാൾ ഓഫ് ഫെയ്മിൽ. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഐസിസി ആദരം. ഹാള്‍ ഓഫ് ഫെയ്മില്‍ ഇടംപിടിക്കുന്ന 11-ാമത്തെ ഇന്ത്യന്‍ താരമാണ് ധോണി.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 11 ജൂൺ 2024 #NewsHeadlines

• മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി, നിർമല സീതാരാമൻ, ജയശങ്കർ, അശ്വിനി വൈഷ്ണവ് എന്നിവര്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ വഹിക്കും.

• 2024ലെ കേരള പഞ്ചായത്ത് രാജ് ബില്ലും കേരളാ മുൻസിപ്പാലിറ്റി ബില്ലും നിയമസഭ പാസാക്കി. 1994 ലെ കേരളാ പഞ്ചായത്ത് രാജ് ആക്ടിലെയും മുൻസിപ്പാലിറ്റി ആക്ടിലെയും ആറാം വകുപ്പിലെ മൂന്നാം ഉപവകുപ്പിലാണ് ഭേദഗതി.

• സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനം കേരള ചെറുകിട വ്യവസായ വികസന കോർപറേഷൻ (സിഡ്‌കോ) കഴിഞ്ഞ സാമ്പത്തിക വർഷം 202 കോടിയുടെ വിറ്റുവരവും  1.41 കോടി പ്രവർത്തനലാഭവും നേടി.

• ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. മറാത് വാഡയ്ക്കു മുകളിലായാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. ഇതിന്‍റെ ഫലമായി, കേരളത്തിൽ വരുന്ന ദിവസങ്ങളിൽ വ്യാപകമായി ഇടി മിന്നലും കാറ്റോടും കൂടിയ മിതമായ മഴയ്ക്കാണ് സാധ്യത.

• വിവിധ കലാമേഖലകളിൽ അനിഷേധ്യമായ സംഭാവനകൾ നൽകിയ കലാപ്രതിഭകൾക്കുള്ള 2023ലെ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

• യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ്‌ പോൾ ഫലങ്ങൾക്കു പിന്നാലെ ഫ്രാൻസിൽ പാർലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പുതിയ തെരഞ്ഞെടുപ്പ്‌ തിയ്യതികളും പ്രഖ്യാപിച്ചു.

• ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി എം പി. ജോർജ് കുര്യൻ ന്യൂനപക്ഷകാര്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹമന്ത്രി ചുമതല വഹിക്കും.

• ഹാട്രിക്ക് ജയവുമായി ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് ഉറപ്പിച്ച ആദ്യ ടീമായി സൗത്ത് ആഫ്രിക്ക. ഗ്രൂപ്പ് ഡിയിലെ മല്‍സരത്തില്‍ ബംഗ്ലാദേശിനോട് നാല് റണ്‍സിനായിരുന്നു സൗത്ത് ആഫ്രിക്കയുടെ വിജയം.

• ഫോണ്‍ വിളികള്‍ കൂടുതല്‍ യഥാര്‍ത്ഥമെന്നോണം അനുഭവപ്പെടുന്ന പുതിയ സാങ്കേതിക വിദ്യയായ 'ഇമ്മേഴ്‌സീവ് ഓഡിയോ ആന്റ് വീഡിയോ' യാഥാർത്ഥ്യമാക്കി നോക്കിയ.

• കാലിക്കറ്റ് സർവകലാശാല വിദ്യാർഥി യൂണിയൻ പിടിച്ചെടുത്ത് കെഎസ്‍യു - എംഎസ്എഫ് മുന്നണിയായ യുഡിഎസ്എഫ്. മുഴുവൻ ജനറൽ സീറ്റുകളിലും യുഡിഎസ്എഫിനാണ് വിജയം.

• മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് ശേഷം ആദ്യം ഒപ്പിട്ടത് പിഎം കിസാൻ പദ്ധതിക്ക് കീഴിലെ പതിനേഴാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് നൽകുന്ന ഫയലിൽ.

റോഡ് സുരക്ഷാ ക്യാമറ നശിപ്പിച്ച യുവാക്കൾ പിടിയിൽ, പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് സൂചന. #AICamera

ആയക്കാട്ട് എഐ ക്യാമറ തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ.  കാമറ വാഹനമിടിച്ച് തകർത്ത പുതുക്കോട് മൈതാക്കൽ വീട്ടിൽ മുഹമ്മദിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു.  വ്യാഴാഴ്ച രാത്രി 11 മണിയോടെ ആയക്കാട് മന്ദത്തിന് സമീപം സ്ഥാപിച്ച ക്യാമറയാണ് നശിപ്പിച്ചത്.  മുഹമ്മദാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
 
  വാഹനവും കൂടെ സഞ്ചരിച്ച രണ്ടുപേരും കസ്റ്റഡിയിലെടുത്തു.  വടക്കാഞ്ചേരി ഭാഗത്തേക്ക് ഇന്നോവ കാറിൽ സുഹൃത്തുക്കളോടൊപ്പം വരികയായിരുന്ന മുഹമ്മദ് എ. ഐ ക്യാമറ പോസ്റ്റ് കടന്ന് 60 മീറ്ററോളം മുന്നോട്ട് പോയപ്പോൾ വാഹനം പിന്നിലേക്ക് എടുത്ത് ഇടിക്കുകയായിരുന്നു.  ക്യാമറ തകർക്കുക എന്ന ഉദ്ദേശത്തോടെ ബോധപൂർവം അടിച്ചതാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.  ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിന്റെ പിൻവശത്തെ ചില്ലിൽ പേരെഴുതിയതാണ് അന്വേഷണത്തിലേക്ക് നയിച്ചത്.  പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. രാഷ്ട്രീയ വിരോധമാണ് ക്യാമറ നശിപ്പിക്കാൻ കാരണമെന്നാണ് പ്രാഥമിക സൂചനകൾ.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ | 11 ജൂൺ 2023 | #News_Headlines #Short_News

● ചെറുവിമാനം തകര്‍ന്ന് ആമസോൺ നിബിഡ വനത്തില്‍ പതിച്ച നാലു കുട്ടികളെ 4-0 ദിവസത്തിനുശേഷം ജീവനോടെ കണ്ടെത്തി. പരസ്പരം ഏറ്റുമുട്ടുന്ന സായുധസംഘങ്ങളും ഹിംസ്രജന്തുക്കളും വിഷപ്രാണികളുമുള്ള കാടിന്റെ വന്യതയെ അവിശ്വസനീയമായി അതിജീവിച്ചത് 13ഉം ഒമ്പതും നാലും ഒന്നും വയസ്സുള്ള കുട്ടികള്‍. ഇളയകുഞ്ഞിന്റെ ആദ്യ ജന്മദിനം കാട്ടിലായിരുന്നു.

● നൈജീരി‍യയിൽ തടവിലാക്കിയ കപ്പലിലെ നാവികർ 10 മാസത്തെ ആശങ്കയും അനിശ്ചിതത്വവും അവസാനിപ്പിച്ച്‌ ജന്മനാട്ടിൽ തിരിച്ചെത്തി. നൈജീരിയൻ നാവികസേന പിടികൂടിയ ‘എംടി ഹീറോയിക് ഐഡുൻ’ ക്രൂഡ് ഓയിൽ ടാങ്കറിലെ മൂന്നു മലയാളികളാണ്‌ ശനി ഉച്ചയോടെ കേരളത്തിലെത്തിയത്‌.

● പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. മാനദണ്ഡങ്ങൾക്കു വിധേയമായി 2500 രൂപ വരെയോ അല്ലെങ്കിൽ നിയമം ലംഘിക്കുന്നവർക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനമോ ലഭിക്കും. ‘മാലിന്യമുക്തം നവകേരളം' ക്യാമ്പയിന്റെ ഭാഗമായാണ് പാരിതോഷികം.

● സംസ്ഥാന സർക്കാർ ഇടപെടലിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെഎംഎംഎൽ) റെക്കോഡ്‌ വരുമാനം നേടി. 2022 -–-23 സാമ്പത്തിക വർഷം കമ്പനിക്ക്‌ 103.58കോടി രൂപയാണ്‌ ലാഭം.

● ഒടുവിൽ മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ കിരീടം. ഇന്റർ മിലാനെ ഒരു ഗോളിന്‌ തോൽപ്പിച്ചാണ്‌ സിറ്റി ആദ്യമായി ചാമ്പ്യൻസ്‌ ലീഗിൽ ജേതാക്കളായത്‌.

● ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരൺ സിങ്ങിനെതിരായ പരാതികളിൽ നടപടി ഉണ്ടായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസ് ബഹിഷ്‌കരിക്കുമെന്ന് ഗുസ്തി താരങ്ങൾ.

● സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

● വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന അഭിഭാഷകന്റെ പരാതിയിൽ ഷാജന്‍ സ്കറിയ അടക്കമുള്ള പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.





Latest News
Malayalam News
Malayoram
Malayoram News
Flash News
Kerala News
News Kerala
Latest Malayalam News
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0