Malappuram News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Malappuram News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അമ്മയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. # Malappuram


 മലപ്പുറം:
തിരൂരിൽ അമ്മയെയും ഒന്നര വയസ്സുള്ള കുട്ടിയെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശിനിയായ ഇർഫാന (30), മകൻ അമൻ മാലിക് (ഒന്നര വയസ്സ്) എന്നിവർ ദാരുണമായി മരിച്ചു.

കുട്ടിയോടൊപ്പം കിണറ്റിൽ ചാടി ഇർഫാന ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് പോലീസ് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇർഫാനയുടെ അമ്മ നാല് മാസം മുമ്പ് മരിച്ചിരുന്നു. ഇതിനുശേഷം അവർക്ക് കടുത്ത മാനസിക സംഘർഷം അനുഭവപ്പെട്ടിരുന്നുവെന്ന് ബന്ധുക്കളും പോലീസും പറയുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

(കുറിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ, സ്വയം ഒറ്റപ്പെടുത്തരുത്, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പർ: 1056, 0471-2552056).

 Mother and one and a half year old child found dead in well.

അമ്മയെ ക്രൂരമായി കൊന്നതിന് നാലര വയസുകാരിയായ മകൾ ദൃക്സാക്ഷി;പിതാവ് അറസ്റ്റില്‍. #Malappuram


മലപ്പുറം :
അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ നാലര വയസുകാരിയായ മകൾ ദൃക്സാക്ഷിയായ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടവ് വിധിച്ചു. മലപ്പുറം ഏലംകുളത്തെ ഫാത്തിമ ഫഹ്‌നയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി റഫീഖിന് മഞ്ചേരി പ്രിൻസിപ്പൽ സ്പെഷ്യൽ ജഡ്ജി സനൽകുമാറിന് ശിക്ഷ വിധിച്ചത്.

2023 ഏപ്രിൽ എട്ടിന് ഏലംകുളത്തെ സ്വന്തം വീട്ടിൽ വച്ചാണ് ഫാത്തിമ കൊല്ലപ്പെടുന്നത്. കൈകാലുകൾ ജനലിൽ ചേർത്ത് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. അന്ന് നാലര വയസ് പ്രായമുള്ള അംഗൻവാടി വിദ്യാർത്ഥിയായ കുട്ടിയുടെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്.

അമ്മയെ കൊലപ്പെടുത്തുന്നത് നേരിൽ കണ്ട് കുട്ടിയാണ് വിചാരണക്കിടെ പ്രധാന മൊഴികൾ നൽകിയത്. കൊലപാതകക്കുറ്റം തെളിഞ്ഞതോടെ 302-ാം വകുപ്പ് പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ സ്വർണാഭരണങ്ങൾ മരണശേഷം കൈവശപ്പെടുത്തിയതിന് മൂന്നു വർഷം തടവും 10,000 രൂപ പിഴയുമുണ്ട്.

അമ്മയുടെ പ്രായമായ മാതാവ് മാത്രമാണ് കുട്ടിക്കിനി സംരക്ഷണം ഒരുക്കാനുള്ളത്. കുട്ടിയുടെ സംരക്ഷണത്തിനായി ലീഗൽ സർവീസ് അതോറിറ്റി വഴി 5 ലക്ഷത്തിൽ കുറയാത്ത തുക നൽകണമെന്നും കോടതിവിധിയിലുണ്ട്. 

 Four and a half year old daughter witnesses brutal murder of mother Court sentences husband to life imprisonment.

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; 3 പേര്‍ക്ക് ദാരുണാന്ത്യം #Malappuram


മലപ്പുറം:  കൊണ്ടോട്ടി മൊറയൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മേലാറ്റൂർ സ്വദേശികളായ ബാസില, ഷക്കീല, കാർ ഡ്രൈവർ ഷിയാസ്എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഫ്രിദ, ഇബ്രാഹിം എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ എട്ട് മണിക്ക് ആണ് അപകടം നടന്നത്. നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസും, ബന്ധുക്കളെ എയർപോർട്ടിൽ വിട്ട് തിരികെ വരികയായിരുന്നു കാറുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൻ്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. 

Private bus and car collide in Malappuram Three people including the driver die tragically 

കുട്ടിയുടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി #Malappuram

 


മലപ്പുറം:നിലമ്പൂരിൽ സ്വർണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതിയിൽ നിന്ന് ആഭരണം വീണ്ടെടുക്കാനുള്ള ശ്രമവുമായി പൊലീസ്. മാല മോഷ്ടിച്ച് വിഴുങ്ങിയ മുക്കട്ടയിൽ താമസിക്കുന്ന സമീനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ കഴിയുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ട് ആറരയ്ക്കാണ് മാല മോഷണം നടന്നത്. നിലമ്പൂരിലെ ഒരു സ്വകാര്യ ക്ലിനിക്കിലെത്തിയതാണ് പരാതിക്കാരി. ഡോക്ടറെ കാണാൻ കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് സമീനയെ ശ്രദ്ധിച്ചത്. കുഞ്ഞുങ്ങളോട് കൊഞ്ചിക്കുഴയുന്ന സമീന ആളുകളുമായി സൗഹൃദം സ്ഥാപിച്ചു.

ഇതിനിടയിൽ പരാതിക്കാരിയുടെ കുട്ടിയുടെ അടുത്ത് സമീന എത്തി. എന്നാൽ, നീരസം അറിയിച്ചു. കുഞ്ഞുപെൺകുട്ടികളെ വലിയ ഇഷ്ടമെന്നും പറഞ്ഞ് സമീന മോഷണം ആസൂത്രണം ചെയ്തു. ഇതിനിടയിൽ കുഞ്ഞ് ധരിച്ചിരുന്ന സ്വർണമാല കാണാതായി.

സമീനയുടെ കൈവശവും മാല കണ്ടെത്താനായില്ല. ഒടുവിൽ സംശയം തോന്നി സമീനയെ തടഞ്ഞു വെച്ച് ചോദ്യം ചെയ്തപ്പോഴാണ് മാല വിഴുങ്ങിയ കാര്യം വ്യക്തമായത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസ് സമീനയെ സ്കാൻ ചെയ്തു.

 തുടർന്ന് വയറ്റിൽ സ്വർണമാല ഉണ്ടെന്ന് ഉറപ്പാക്കി. പിന്നാലെയാണ് മാല പുറത്തുവരുന്നതിനുള്ള കാത്തിരിപ്പ് തുടങ്ങിയത്. ആഭരണം വീണ്ടെടുക്കാന്‍ അടവുകൾ പലതും പൊലീസ് പയറ്റിയെങ്കിലും ഫലം കണ്ടില്ല. അതിനിടെ സമീനയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. തുടർന്ന് അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തൊണ്ടി മുതൽ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിൻ്റെ ഭാഗമായാണ് സമീനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

 Woman who stole and swallowed gold necklace taken to Medical College Hospital

അശ്ലീല വീഡിയോകൾ ടെലഗ്രാംവഴി വിൽപ്പന നടത്തിയ ലഹരിക്കേസില്‍ പ്രതിയായ യുവാവ് അറസ്റ്റിൽ #Malappuram


മലപ്പുറം
: കുട്ടികളുടേതായ അശ്ലീല വീഡിയോകൾ ടെലഗ്രാംവഴി വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. നിലമ്പൂർ ചുങ്കത്തറ സ്വദേശി സഫ്‌വാൻ (20) ആണ് മലപ്പുറം സൈബർ ക്രൈം പോലീസിൻ്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

കൈവശമുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടെലിഗ്രാം ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിലും സ്വകാര്യ ചാനലുകളിലും അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയായിരുന്നു. പോക്സോ, ഐടി ആക്ട് വകുപ്പുകൾ ചുമത്തി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മുമ്പ് കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട കേസിലും ഇയാൾ ഉണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

ജില്ലാ ക്രൈം റെക്കോഡ് ബ്യൂറോ ഡിവൈഎസ്‌പി എസ് ആഷാദിൻ്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഐ സിത്തരഞ്ജൻ, സബ് ഇൻസ്‌പെക്ടർമാരായ നജ്മുദ്ദീൻ, അബ്ദുൾ ലത്തീഫ്, സിപിഒമാരായ ശ്രീപ്രിയ, അരുൺ, റിജിൽ, ജസീം, രഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. 

 Pornographic videos including those of children were sold through Telegram Youth arrested in drug case.

മലപ്പുറത്ത് കാണാതായ 14 കാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിന്‍റെ പരിസരത്ത് നിന്നും കണ്ടെത്തി;16 കാരന്‍ കസ്റ്റഡിയില്‍

 


മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽ വേ ട്രാക്കിന് സമീപം കണ്ടെത്തി.പാണ്ടിക്കാട് തൊടികപ്പലം റെയിൽ വേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തുഎത്തി പരിശോധന നടത്തി. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതുകാരണം പോലിസിനെ വിവരമറിയിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്‌കൂൾ പടിയിൽ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല.പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെയാണ്പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 കാരൻ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പൊലീസ്കസ്റ്റഡിയിലെടുത്തപ്പോൾ  പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. കഴുത്ത് ഞരിച്ചായിരുന്നുകൊലപാതകം. ബലത്സംഗം നടന്നതായി പ്രതി പോലീസിനോട് പറഞ്ഞു.

Body of missing 14-year-old girl found on railway tracks 

അബുദാബിയിൽ വാഹനാപകടത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് മലയാളികൾ മരിച്ചു. #Abu_Dhabi_Accident


 അബുദാബി: അബുദാബിയിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് മലയാളികൾ വാഹനാപകടത്തിൽ മരിച്ചു. അബുദാബിയിൽ നിന്ന് മടങ്ങുന്നതിനിടെ അവർ സഞ്ചരിച്ചിരുന്ന നിസാൻ പട്രോൾ കാർ അപകടത്തിൽപ്പെട്ടു. മരിച്ച മൂന്ന് പേരും ഒരേ കുടുംബത്തിലെ അംഗങ്ങളായിരുന്നു. മലപ്പുറം സ്വദേശിയായ ഇവരുടെ വീട്ടുജോലിക്കാരനും മരിച്ചു.

കോഴിക്കോട് സ്വദേശിയും ദുബായിലെ ബിസിനസുകാരനുമായ അബ്ദുൾ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽ പെട്ടത്. അബ്ദുൾ ലത്തീഫിന്റെ മക്കളായ ആഷാസ് (14), അമ്മാർ (12), അയാസ് (5), മലപ്പുറം ചമ്രവട്ടം സ്വദേശി വീട്ടുജോലിക്കാരി ബുഷാറ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അബ്ദുൾ ലത്തീഫ്, ഭാര്യ, അമ്മ, മകൾ എന്നിവർ ചികിത്സയിലാണ്.

അബുദാബിയിൽ അപകടം

4 Malayalis, including three children, die in Abu Dhabi road accident .

പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു #Malappuram


മലപ്പുറം:മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. മലപ്പുറം പടിഞ്ഞാറ്റു മുറിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32), മകൻ സിയാൻ (10) എന്നിവരാണ് മരിച്ചത്.

പടിഞ്ഞാറ്റു മുറിയിലെ പനമ്പറ്റക്കടവിലാണ് അപകടമുണ്ടായത്. ഇവർക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നുപേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. സിബിനെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Mother and son drown while bathing in a river in Malappuram

മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം #മലപ്പുറം


 വളാഞ്ചേരി:മാനസിക വൈകല്യമുള്ള 23കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​യെ വ​ളാ​ഞ്ചേ​രി പൊ​ലീ​സ് പി​ടി​കൂ​ടി.ആതവനാട് കാട്ടിലങ്ങാടി മുഹമ്മദ് ഷാഫിയെയാണ് (37) പിടികൂടിയത്. ഡിസംബർ നാലിനാണ് കേസിനാസ്പദമായ സംഭവം.

വളാഞ്ചേരി ബസ് സ്റ്റാൻഡിൽ ബസ് കാത്തു നില്‍ക്കുകയായിരുന്ന മാനാസിക വൈകല്യമുള്ള യു​വാ​വി​നെ സി​നി​മ കാ​ണി​ച്ചു ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ട്ടോ​യി​ൽ ക​യ​റ്റി പ​ട്ടാ​മ്പി റോ​ഡി​ലെ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം കു​റ്റി​ക്കാ​ട്ടി​ൽ കൊ​ണ്ടു​പോ​യി പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന് യുവാവിനെ മാരകമായി മർദിച്ച് കൈയിലുളള മൊബൈൽ ഫോൺ കവർച്ച നടത്തുകയും ചെയ്‌തു.

ചൊവ്വാഴ്ചയാണ് ആതവനാട്ടിൽ നിന്ന് പ്രതിയെ പിടിച്ചത്. 2020ൽ 16 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിൻ ഇറയാക്കിയ കേസിൽ പോക്സോ കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ, എസ്.സി.പി.ഒ ഷൈലേഷ്, സി.പി.ഒ വിജയനന്ദു എന്നിവര്‍ പ്രതിയെ പിടികൂടി. 

Mentally challenged youth kidnapped and subjected to unnatural torture; accused arrested

പുറത്തുനിന്നും ശബ്ദംകേട്ടിറങ്ങിയ വീട്ടമ്മയെ വളഞ്ഞിട്ട് ആക്രമിച്ചു; പ്ലെയർ കൊണ്ട് വള മുറിച്ചെടുത്ത് മുഖംമൂടി സംഘം #Malappuram


മലപ്പുറം:അമ്പലപ്പടി ബൈപ്പാസിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന വയോധികയുടെ രണ്ടു പവൻ സ്വർണാഭരണം മൂന്നംഗ മുഖംമൂടി സംഘം കവർന്നു. പരേതനായ വിമുക്തഭടൻ പാലിക്കാത്തോട്ടിൽ വിജയകുമാറിൻ്റെ ഭാര്യ കെ. ചന്ദ്രമതിയുടെ (63) ആഭരണങ്ങളാണ് കവർന്നത്.

മോഷ്ടാക്കളുമായുള്ള മൽപ്പിടുത്തത്തിലും വീഴ്ചയിലും പരിക്കേറ്റ ചന്ദ്രമതി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

ബന്ധുക്കളുടെ വീടിനു സമീപത്തുള്ള വീട്ടിലാണ് ചന്ദ്രമതി തനിച്ചു താമസിക്കുന്നത്. ഇന്നലെ രാത്രി 9 മണിക്ക് വീടിനു പുറത്തുനിന്ന് പടക്കം പൊട്ടുന്നത് പോലെ ശബ്ദം കേട്ടു. കുടിവെള്ള ടാങ്കിനു മുകളിൽ തേങ്ങ വീണതാകും എന്നു കരുതി ചന്ദ്രമതി അടുക്കള വശത്തെ വാതിൽ തുറന്ന് ലൈറ്റ് ഇട്ട് പുറത്തിറങ്ങി.

ഉടൻ രണ്ടുപേർ ചേർന്ന് മുഖത്തേക്കും ശരീരത്തിലേക്കും മുളകുപൊടി എറിഞ്ഞു. മറ്റൊരാൾ പുറകിൽ നിന്ന് വായ പൊത്തിപ്പിടിച്ചു. മറ്റേയാൾ കൈയിലെ വളകൾ ഊരിയെടുക്കാൻ ശ്രമം നടത്തി. ഊരാന്‍ കിട്ടാത്തപ്പോൾ പ്ലെയർ പോലെയുള്ള ഉപകരണം കൊണ്ട് മുറിച്ചെടുത്തു. ചന്ദ്രമതിയെ നിലത്ത് തള്ളിവീഴ്ത്തുകയും ചെയ്തു. 

എല്ലാവരും മങ്കി ക്യാപ്പ് പോലെയുള്ള മുഖം മൂടി ധരിച്ചിരുന്നു. നിലത്ത് വീണു കിടന്ന ചന്ദ്രമതി കരഞ്ഞ് ബഹളം വച്ചപ്പോഴാണ് അടുത്തുള്ള ബന്ധുക്കൾ വിവരമറിയുന്നത്. ഉടൻ പൊലീസിനെ വിവരമറിയിച്ചു.

നാട്ടുകാരും പൊലീസും രാത്രി പരിസരപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇന്നു രാവിലെ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. 

Three masked gang robs two in Malappuram, steals gold, attacks

 

നിലമ്പൂരിലെ ബെവ്കോ ഷോപ്പിൽ നിന്ന് വില കൂടിയ മദ്യക്കുപ്പികൾ മോഷ്ടിച്ചു ; യുവാവ് അറസ്റ്റിൽ #Bevco_Nilambur

 


മലപ്പുറം: നിലമ്പൂരിലെ ബെവ്‌കോ ഷോപ്പിൽ നിന്ന് വില കൂടിയ മദ്യക്കുപ്പികൾ മോഷ്ടിച്ച യുവാവിനെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. നമ്പൂരിപ്പൊട്ടി സ്വദേശി വലിയാട്ട് മുഹമ്മദ് ഷെഹിനെയാണ് (20) നിലമ്പൂർ എസ്.ഐ പി. ടി. സൈഫുള്ളയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 30നാണ് സംഭവം. വില കൂടിയ മദ്യക്കുപ്പികൾ വിൽക്കുന്ന ബെവ്കോയുടെ പ്രീമിയം കൗണ്ടറിലാണ് മോഷണം നടന്നത്. പ്രതിയും സുഹൃത്തും ഷോപ്പില്‍ പ്രവേശിച്ച് ഒരാള്‍ ജീവനക്കാരന്റെ ശ്രദ്ധ തിരിക്കുകയും രണ്ടാമത്തെയാള്‍ മദ്യക്കുപ്പികള്‍ പ്രത്യേക അറകളുള്ള പാന്റില്‍ ഒളിപ്പിച്ച് കടത്തുകയുമായിരുന്നു.

സ്റ്റോക്ക് പരിശോധനയിൽ ആകെ 11,630 രൂപ വിലവരുന്നു 3 മദ്യക്കുപ്പികൾ മോഷണം പോയത് പിന്നീടാണ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സി.സി.ടി.വി പരിശോധിച്ച ശേഷം നിലമ്പൂർ പോലീസിൽ പരാതി നൽകി.

പൊലീസ് ഷെഹിനെ കസ്റ്റഡിയിൽ എടുത്തു. കൂട്ടുകാരുമൊത്ത് മദ്യപിക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതിയുടെ മൊഴി. നമ്പൂരിപ്പൊട്ടി കാഞ്ഞിരപ്പുഴയോരത്ത് ഉപേക്ഷിച്ച മദ്യക്കുപ്പികൾ പൊലീസ് കണ്ടെടുത്തു.

ഒട്ടുപാല്‍ മോഷ്‌ടിച്ചതിന് പ്രതിക്കെതിരെ പോത്തുകല്ല് പൊലീസ് സ്റ്റേഷനില്‍ നേരത്തേ കേസുണ്ട്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

എസ്.ഐ കെ. രതീ ഷ്, എ.എസ്.ഐ വി.വി. ഷാന്റി, സി.പി.ഒമാരായ ലിജോ ജോണ്‍, അരുണ്‍ ബാബു, സ്‌ക്വാഡ് അംഗ ങ്ങളായ ടി. നിബിന്‍ ദാസ്, സി. കെ. സജേഷ് എന്നിവരടങ്ങുന്ന സംഘമാണ് തുടരന്വേഷണം നടത്തുന്നത്. 

Youth arrested for stealing expensive liquor bottles from Bevco shop


 

പണമുണ്ടെങ്കില്‍ ലേണേഴ്‌സ് ലൈസന്‍സ് റെഡി; തിരൂര്‍ RTO ഓഫീസില്‍ പണം വാങ്ങി ലേണേഴ്‌സ് ടെസ്റ്റില്‍ വിജയിപ്പിച്ചതായി വിജിലന്‍സ് കണ്ടെത്തല്‍


 മലപ്പുറം തിരൂരിൽ ലേണേഴ്‌സ് ടെസ്റ്റിൻ്റെ പേരിൽ വന്‍ അഴിമതി. പണം വാങ്ങി ലേണേഴ്‌സ് ടെസ്റ്റിൽ ജയിപ്പിച്ചതായി വിദഗ്ദരുടെ കണ്ടെത്തൽ. വിദേശ രാജ്യങ്ങളിൽ ലൈസന്‍സ് ഉള്ളവര്ക്ക് നടത്തുന്ന പരീക്ഷയിലാണ് ക്രമക്കേട്. ചോദ്യങ്ങൾ കഠിനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്.

വിദേശരാജ്യങ്ങളിൽ ലൈസൻസ് ഉള്ളവർക്ക് ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കണമെങ്കിൽ അവർക്ക് റോഡ് ടെസ്റ്റ് പാസാക്കേണ്ടതില്ല. മറിച്ച് ലേണേഴ്‌സ് പരീക്ഷ മാത്രം പാസായാൽ മതി എന്നുള്ളതാണ്. ഈ പരീക്ഷ പാസാക്കണമെങ്കിൽ വലിയ ബുദ്ധിമുട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഏജൻറുമാർ മുഖേന ആർടിഒ ഓഫീസിലേക്ക് ലൈസന്‍സ് ആവശ്യമുള്ള ആളുകൾ എത്തുന്നു. ഇവരിൽ നിന്ന് പണം വാങ്ങുമ്പോൾ ലേണേഴ്‌സ് ലൈസന്‍സ് നല്കുന്നു എന്നുള്ളതാണ് വിവരം.

5000 രൂപ മുതലാണ് കൈക്കൂലി വാങ്ങിയിരുന്നത്. ലളിതമായ പരീക്ഷ കഠിനമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്.

Huge scam in the name of learner’s test at Tirur RTO office

റിവേര്‍സ് ബാങ്ക് ഓഫ് ഇന്ത്യ', സിനിമയില്‍ ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് നല്‍കി സാധനം വാങ്ങി, ആര്‍ട്ട് അസിസ്റ്റന്റ് പിടിയില്‍. #Malappuram


മലപ്പുറം
: സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് കടയില്‍ ചെലവഴിക്കാൻ ശ്രമിച്ച ആര്‍ട്ട് അസിസ്റ്റന്റ് പിടിയില്‍. ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി വളവില്‍ചിറ ഷല്‍ജി(50)യാണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്.

തവനൂര്‍ റോഡിലെ ഒരു കടയില്‍ നിന്ന് ബുധനാഴ്ചയാണ് ഇയാള്‍ 500 രൂപയുടെ ഡ്യൂപ്ലിക്കേറ്റ് നോട്ട് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയത്. 70 രൂപയ്ക്ക് പലഹാരം വാങ്ങിയാണ് ഇയാള്‍ ഡ്യൂപ്ലിക്കേറ്റ് നോട്ട് നല്‍കിയത്. സംശയം തോന്നിയ കടയുടമ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇടപെട്ടാണ് ഷല്‍ജിയെ പിടികൂടി പൊലീസിന് കൈമാറിയത്.

തുടര്‍ന്ന് ഷല്‍ജിയുടെ താമസസ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് 500 രൂപയുടെ 391 ഡ്യൂപ്ലിക്കേറ്റ് നോട്ടുകള്‍ പിടികൂടുകയുമായിരുന്നു. കുറ്റിപ്പുറം, എടപ്പാള്‍, പൊന്നാനി ഭാഗങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ ഇയാള്‍ ഇത്തരം ഡ്യൂപ്ലിക്കേറ്റ് നോട്ടുകള്‍ ചെലവഴിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തോളമായി ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Art assistant arrested in malappuram for buying goods with duplicate notes used in films.

മനോരോഗ ചികിത്സയുടെ മറവില്‍ 15കാരന്‍ ലൈംഗികാതിക്രമത്തിന് ഇരയായി; ക്ലിനിക്ക് നടത്തിപ്പുകാരൻ അറസ്റ്റിൽ #Malappuram#Clinic_operator_arrested


 മലപ്പുറം
:മാനസിക ചികിത്സയുടെ മറവിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ലിനിക് നടത്തിപ്പുകാരനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു.

മണ്ണാർക്കാട് പയ്യനാടത്തെ പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖ് (43) അറസ്റ്റിലായി. പെരിന്തൽമണ്ണ-പട്ടാമ്പി റോഡിനു സമീപമുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ വച്ചാണ് ചികിത്സയുടെ മറവില്‍ പീഡനം നടത്തിയത് .

2024 ഒക്ടോബറിൽ കുട്ടിയുടെ മുത്തശ്ശിയാണ് കുട്ടിയെ ആദ്യമായി ചികിത്സയ്ക്കായി കൊണ്ടുവന്നത്. കഴിഞ്ഞ മാർച്ചിൽ തുടർചികിത്സയ്ക്കായി എത്തിയപ്പോഴാണ് ലൈംഗികാതിക്രമം ആദ്യമായി ഉണ്ടായത്. ചികിത്സയിലായിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറിയിൽ നിന്ന് രണ്ടാം നിലയിലെ അടച്ചിട്ട മുറിയിലേക്ക് പ്രതി തന്നെ കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നു.

 Psychiatric treatment, fifteen-year-old sexually abused, ARREST

Childline - 1098 

ദാരുണം; മലപ്പുറത്ത് കുടുംബ വഴക്കിനെ തുടർന്ന് ജ്യേഷ്ഠന്‍ അനുജനെ കുത്തികൊന്നു #Crime News


 മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ വാക്കേറ്റത്തെ തുടർന്ന് ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി. 

കൊല്ലപർമിളിലെ വീട്ടിൽ അമീർ മരിച്ചു. സഹോദരൻ ജുനൈദിനെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെ കടങ്ങൾ തീർക്കുന്നതിനെച്ചൊല്ലിയുള്ള ചർച്ചയ്ക്കിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

സംഭവത്തിനുശേഷം, പ്രതി ജുനൈദ് തന്നെയാണ് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തിരൂർ റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റിൽ കുടുങ്ങി യാത്രക്കാർ #ELEVATOR_STUCK





മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി. അഞ്ച് പേരാണ് ലിഫ്റ്റിലുള്ളതെന്നാണ് വിവരം. ലിഫ്റ്റ് തുറന്ന് ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോ​ഗമിക്കുകയാണ്. കുട്ടികളും ലിഫ്റ്റിൽ കുടുങ്ങിയിട്ടുണ്ട്. യാത്രക്കാര്‍ കുടുങ്ങിയിട്ട് ഒരു മണിക്കൂറിലേറെയായി എന്നാണ് റിപ്പോര്‍ട്ട്.

ലിഫ്റ്റ് രണ്ടാം നിലയിലെത്തിയ ശേഷം തുറക്കാതായതോടെ യാത്രക്കാർ ലിഫ്റ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഇതോടെ യാത്രക്കാർ പരിഭ്രേന്തരായി. ലിഫ്റ്റിലെ ഫോണിലൂടെയാണ് വിവരം പുറത്തറിയിക്കുന്നത്. ലിഫ്റ്റ് സാങ്കേതിക വിദ​ഗ്ധരും റെയിൽവേ അധികൃതരുമെത്തി ലിഫ്റ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടർന്ന് അഗ്നിരക്ഷാസേന ലിഫ്റ്റ് പൊളിച്ച് യാത്രക്കാരെ പുറത്തിറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാങ്കേതിക തകരാർ മൂലമാണ് ലിഫ്റ്റ് ഡോർ തുറക്കാത്തതെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. റെയിൽവേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
 


അമീബിക് മസ്തിഷ്കജ്വരം; മലപ്പുറത്തെ 11 വയസ്സുകാരിക്ക് രോ​ഗം സ്ഥിരീകരിച്ചു #Amoebic_Meningoencephalitis





കോഴിക്കോട്:
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്ന് വയസ്സുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോ​ഗബാധ സ്ഥിരീകരിച്ചത്.

പനി ബാധിച്ച് ചേളാരിയിൽ ചികിത്സതേടിയ കുട്ടി ഇപ്പോൾ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

ഇതോടെ, അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് കോളേജിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം മൂന്നായി. നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്നുമാസം പ്രായമായ കുഞ്ഞും, നാല്പതുകാരനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

പാണ്ടിക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; നാലംഗ സംഘം അറസ്റ്റിൽ #missing

പാണ്ടിക്കാട്: മലപ്പുറം പാണ്ടിക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊല്ലം ജില്ലയിലെ കുരിവിക്കോണത്ത് നിന്ന് കണ്ടെത്തി. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പാണ്ടിക്കാട് വിന്നേഴ്‌സ് ഗ്രൗണ്ടിന് സമീപമുള്ള വട്ടിപ്പറമ്പത്ത് ഷമീറിനെ മർദ്ദിച്ച നിലയിൽ കണ്ടെത്തി. തട്ടിക്കൊണ്ടുപോയ നാല് സംഘത്തെയും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഇന്നോവ കാറിൽ ഷമീറിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. മാർക്കറ്റിൽ നിന്ന് വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ഷമീറിനെ ടൗൺ ഗവ. എംഎൽപി സ്‌കൂളിന് സമീപം ഒരു സംഘം ബലമായി പിടിച്ചുകൊണ്ടുപോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ദുബായിൽ ഫാർമസി ബിസിനസ്സ് നടത്തുന്ന ഷമീർ കുടുംബത്തോടൊപ്പം അവിടെ താമസിക്കുന്നു. കഴിഞ്ഞ ആഴ്ച നാട്ടില്‍ എത്തിയ ഷമീര്‍ തിരിച്ചുപോകാന്‍ ഇരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ, ഷമീറിന്റെ ഫോണിൽ നിന്ന് മറ്റൊരാൾ  യുഎഇയിലെ ബിസിനസ് പങ്കാളിയെ വിളിച്ച് 1.60 കോടി രൂപയുടെ ദുബായ് ചെക്കുകൾ നൽകണമെന്നാവശ്യപ്പെട്ടു.

ഭാര്യയെ വിളിച്ച് കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച വാഹനവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

മലപ്പുറം ജില്ലാ പഞ്ചായത്ത് തട്ടിപ്പ്: യൂത്ത് ലീഗ് നേതാവ് കസ്റ്റഡിയിൽ #latest_news



മലപ്പുറം: ജില്ലാ പഞ്ചായത്ത് പദ്ധതികളിൽ പണം നിക്ഷേപിച്ചവർക്ക് ലാഭം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.പി. ഹാരിസ് മുംബൈ വിമാനത്താവളത്തിൽ കസ്റ്റഡിയിൽ. ദുബായിൽ നിന്ന് വിമാനമാർഗം എത്തിയ ഹാരിസിനെ ഇമിഗ്രേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് കേസിൽ മലപ്പുറം പോലീസ് കേസെടുത്തിരുന്നു. മക്കരപ്പറമ്പ് ഡിവിഷനിലെ അംഗമായ ഹാരിസിന് പണം നൽകിയതായും ഇതുവരെ അത് തിരികെ നൽകിയിട്ടില്ലെന്നും ആരോപിച്ച് ആറ് പേർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

 ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളിൽ പണം നിക്ഷേപിച്ചാൽ ലക്ഷക്കണക്കിന് രൂപയുടെ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ലീഗ് നേതാക്കൾ ഉൾപ്പെടെയുള്ള വലിയൊരു സംഘമാണ് തട്ടിപ്പിന് പിന്നിൽ. ലീഗ് അനുഭാവികളിൽ നിന്നാണ് ഭൂരിഭാഗം പണവും നഷ്ടപ്പെട്ടത്. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മുച്ചക്ര വാഹന വിതരണം, ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളിൽ ശസ്ത്രക്രിയാ ഉപകരണ വിതരണം, ഡയാലിസിസ് യൂണിറ്റുകൾ തയ്യാറാക്കൽ, സോളാർ പാനലുകൾ സ്ഥാപിക്കൽ, വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വിതരണം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയുടെ മറവിലാണ് തട്ടിപ്പ് നടത്തിയത്. ബിനാമി പേരിൽ കരാർ എടുത്ത ശേഷം, പണം നിക്ഷേപിക്കാൻ ലീഗ് നേതാക്കൾ നിക്ഷേപകരെ സമീപിക്കും. ജോലി പൂർത്തിയായിക്കഴിഞ്ഞാൽ നിക്ഷേപകർക്ക് ലാഭത്തിന്റെ 50 ശതമാനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ബാക്കി 50 ശതമാനം ലീഗ് നേതാക്കൾ, ഇടനിലക്കാർ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം വിഭജിക്കും. അവർ നേരിട്ട് ജില്ലാ പഞ്ചായത്ത് ഫ്രണ്ട് ഓഫീസിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പേഴ്‌സണൽ സ്റ്റാഫിനും പണം കൈമാറി. കഴിഞ്ഞ ഒരു വർഷമായി ലാഭമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് നിക്ഷേപകർ ലീഗ് നേതാക്കളെ സമീപിച്ചു.

ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, എംഎൽഎ മഞ്ഞളാംകുഴി അലി എന്നിവരുടെ സാന്നിധ്യത്തിൽ നിരവധി ചർച്ചകൾ നടന്നെങ്കിലും തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ഹാരിസ് വിദേശത്തേക്ക് പോയതായാണ് റിപ്പോർട്ട്.

ഒരു വയസ്സുകാരന്റെ മരണം; രക്ഷിതാക്കള്‍ ചികിത്സ നിഷേധിച്ചെന്ന് ആരോപണം #child_death

മലപ്പുറം: കോട്ടക്കലിനടുത്ത് പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ മാതാപിതാക്കൾ സംശയനിഴലിൽ. കുട്ടിക്ക് മതിയായ ചികിത്സ നല്കിയില്ലെന്നാണ് ആരോപണം. കോട്ടക്കലിലെ വാടക വീട്ടിൽ വെള്ളിയാഴ്ച വൈകിട്ടാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടത്. ശനിയാഴ്ച രാവിലെ പാങ്ങിലെ വീട്ടിലെത്തിച്ച് മൃതദേഹം ഖബറടക്കുകയായിരുന്നു.

അസുഖബാധിതനായ കുട്ടിക്ക് അക്യുപങ്ചർ പ്രചാരകരായ രക്ഷിതാക്കൾ ചികിത്സ നിഷേധിച്ചെന്ന പരാതിയെത്തുടർന്ന് കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റ് മോർട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണമാരംഭിച്ചു. ആരോ​ഗ്യപ്രവർത്തകര്‍ കുട്ടിയുടെ ബന്ധുക്കളെ കണ്ട് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

അശാസ്ത്രീയ ചികിത്സ രീതി പിന്തുടരുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദമ്പതികളാണ് കുട്ടിയുടെ രക്ഷിതാക്കൾ. ആരോഗ്യപ്രവർത്തകർ അറിയിക്കാതെ വീട്ടിൽ പ്രസവിക്കുകയും, അതിനെ പ്രോത്സാഹിപ്പിച്ചു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കുട്ടിക്ക് ഇതുവരെ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുകയോ അസുഖം വന്നാൽ നല്ല ചികിത്സ നൽകുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം. എന്നാൽ, പാല് കുടുച്ചുകൊണ്ടിരിക്കെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0