വാഹന ഉടമയുടെ മൊബൈൽ നമ്പറോ ഒടിപിയോ ഇനി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ അടയ്‌ക്കേണ്ടതില്ല. പരിവാഹൻ വെബ്‌സൈറ്റിൽ വാഹന വിവരങ്ങൾ ഉപരിതല ഗതാഗത മന്ത്രാലയത്തിന് നൽകിയാൽ ആർക്കും പിഴ അടക്കാം. ഉപയോഗിച്ച വാഹനങ്ങൾ വാങ്ങുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഈ മാറ്റം.
നേരത്തെ, പിഴയടയ്ക്കാൻ പരിവാഹൻ പോർട്ടലിലെത്തി ഇ-ചലാനിൽ വാഹന ഉടമയുടെ മൊബൈൽ നമ്പർ നൽകണമായിരുന്നു. ഈ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാൽ മാത്രമേ പിഴ അടയ്ക്കാമായിരുന്നു.
പഴയ വാഹനം വാങ്ങി രേഖകളിൽ ഉടമസ്ഥാവകാശമോ മൊബൈൽ നമ്പറോ മാറ്റാത്തവർ ബുദ്ധിമുട്ടിലായി. പഴയ ഉടമയുടെ നമ്പറിലേക്കുള്ള ഒടിപി വരാനായിരുന്നു തടസ്സം.
അതേസമയം, പഴയ വാഹനങ്ങൾ വാങ്ങുന്നവർ നിർബന്ധമായും സ്വന്തം പേരിലേക്കും മൊബൈൽ നമ്പറിലേക്കും മാറ്റണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ ഓർമിപ്പിക്കുന്നു.