Educational എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Educational എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് വാട്സ്‌ആപ്പിലൂടെ നല്‍കുന്നതിന് വിലക്ക്... #KERALA

 


  ഹയർ സെക്കൻഡറി വിദ്യാർഥികള്‍ക്ക് നോട്ട്‌സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നത്‌ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്‌. ബാലാവകാശ കമീഷൻ ഇടപെടലിനെ തുടർന്നാണിത്.
കോവിഡ് കാലത്ത് ഓണ്‍ലൈൻ പഠനമായിരുന്നെങ്കിലും നിലവില്‍ സ്‌കൂളുകളില്‍ നേരിട്ടാണ് ക്ലാസ് നടക്കുന്നത്. കുട്ടികള്‍ക്ക് പഠനകാര്യങ്ങള്‍ ഓർത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്‌സ് ഉള്‍പ്പടെ സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി ഗുണകരമല്ലെന്നു സർക്കുലറില്‍ പറയുന്നു.

കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്‌കൂളുകളില്‍ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണ്.

പഠന കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി കുട്ടികള്‍ക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്ബോള്‍ സാമ്ബത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടർന്ന് ബാലാവകാശ കമീഷൻ അംഗം എൻ. സുനന്ദ നല്‍കിയ നോട്ടീസിനെ തുടർന്നാണ് എല്ലാ ആർ.ഡി.ഡിമാർക്കും സ്‌കൂള്‍ പ്രിൻസിപ്പല്‍മാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നല്‍കിയത്.

ശക്തമായ മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി... #Holiday

 


സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല.

അതേസമയം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തീരുമാനം. ഇടുക്കിയിലും വയനാട്ടിലും കോട്ടയത്തും വിനോദ സഞ്ചാരത്തിന് വിലക്കുണ്ട്. രാത്രി യാത്ര നിരോധനവും തുടരുന്നുണ്ട്.

പ്ലസ്‌ വണ്‍ പരീക്ഷ ഫലം ഇന്ന് ; 4,14,159 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.... #Education



തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സൂചന. ഇന്ന് ഉച്ചയോടെ ഫലം പുറത്തുവരുമെന്നാണ് വിവിരം. സാങ്കേതിക കാരണങ്ങളാൽ ഇതിൽ മാറ്റം വന്നാൽ നാളെ ഫലം പ്രസിദ്ധീകരിക്കും. മാർച്ച് ഒന്നുമുതൽ 26 വരെ നടന്ന ഹയർ സെക്കന്ററി ഒന്നാംവർഷ പരീക്ഷകളുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിക്കുക. 4,14,159 വിദ്യാർത്ഥികളാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. ഈ വർഷം നേരത്തെത്തന്നെ മൂല്യനിർണ്ണയം പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്. ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലങ്ങളും വിദ്യാഭ്യാസ വകുപ്പ് റെക്കോർഡ് വേഗത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

പരീക്ഷകൾ മാറ്റി.. #ExamPostponed


ജോയിൻ്റ് കൺട്രോളർ ഓഫ് ടെക്നിക്കൽ എക്സാമിനേഷൻ സംസ്ഥാന വ്യാപകമായി നാളെ (15 സെപ്റ്റംബർ 2023) നടത്തുന്ന KGCE ഉൾപ്പടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.


#HAPPY_DRINKS : പ്രകൃതിദത്ത പാനീയങ്ങൾ ആസ്വദിക്കാം, നിർമ്മിക്കാം.. ഇതാ #ഹാപ്പി_ഡ്രിങ്ക്സ് ഫെസ്റ്റിവലുമായി ഒരു ഗവണ്മെന്റ് യുപി സ്ക്കൂൾ..

ആലക്കോട് : ഒറ്റത്തൈ ഗവ.യു.പി സ്കൂളിൽ നടന്ന പ്രകൃതിദത്ത പാനീയങ്ങളുടെ നിർമ്മാണ പരിശീലനവും പ്രദർശനവും 'ഹാപ്പി ഡ്രിങ്ക്സ് ' ശ്രദ്ധേയമായി. കുട്ടികളിൽ ജങ്ക് ഫുഡ്, കൃത്രിമ പാനീയം എന്നിവയോടുള്ള അമിതാസക്തി കുറയ്ക്കുന്നതിന്  സർവ്വശിക്ഷാ കേരളം സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹാപ്പി ഡ്രിങ്ക്സ്.. പ്രാദേശികമായി ലഭ്യമാവുന്ന പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് ബദൽ പാനീയങ്ങൾ നിർമ്മിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഹാപ്പി ഡ്രിങ്ക് സിലൂടെ ലക്ഷ്യമിടുന്നത്.

ഇഞ്ചി, പപ്പായ, തക്കാളി, ഓറഞ്ച്, ആപ്പിൾ, പേരക്ക, പൈനാപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ്, തണ്ണി മത്തൻ, കപ്പ, നെല്ലിക്ക, ചാമ്പക്ക, നാളികേരം, കശുമാങ്ങ, പാഷൻ ഫ്രൂട്ട്, പൊതിന, കറിവേപ്പില, നന്നാറി, ചെമ്പരത്തി പൂവ് എന്നിവ കൊണ്ടുള്ള വിവിധ രുചിയിലും നിറങ്ങളിലുമുള്ള മധുര പാനീയങ്ങളും മോര്, കഞ്ഞി വെള്ളം, ചെറുനാരങ്ങ, മാങ്ങ, നെല്ലിക്ക എന്നിവ ഉപയോഗിച്ചുള്ള സംഭാരങ്ങളും നിർമ്മിച്ചു. മധുരത്തിനായി തേൻ ആണ് ഉപയോഗിച്ചത്.

പി ടി എ പ്രസിഡൻ്റ് ടി എം രാജേഷിൻ്റെ അധ്യക്ഷതയിൽ ആലക്കോട് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കവിത ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു, സ്കൂൾ ലീഡർ എബിൻ ജോമി, അധ്യാപക പ്രതിനിധികളായ കെ എൻ രാധാമണി, ലീല കെ, ഷീലാമ്മ ജോസഫ്, എൻ എസ് ചിത്ര, മുബീന പി.കെ, അൻസ ജയിംസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം കെ ഉമാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ആർ രശ്മി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0