SSLC എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
SSLC എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. #Kerala_sslcresult_2025

 


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കുറി വിജയശതമാനം 99.5 ആയി കുറഞ്ഞുവെന്നതാണ് പ്രത്യേകത. ആകെ 4,24,583 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോൾ അവരിൽ 61,449 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഇത്തവണ വിജയശതമാനം കൂടുതൽ കണ്ണൂരിലും കുറവ് തിരുവനന്തപുരത്തുമാണ്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഈ വർഷത്തെ #SSLC പരീക്ഷാഫലം മെയ്‌ 9-ന്‌.

 


ഈ വർഷത്തെ SSLC പരീക്ഷാഫലം മെയ്‌ 9-ന്‌ പ്രഖ്യാപിക്കും. എസ്‌എസ്‌എൽസി ഫലത്തോടൊപ്പം THSLC, AHSLC പരീക്ഷാഫലങ്ങളും ഇതേ ദിവസം തന്നെ പ്രഖ്യാപിക്കും.

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. ഈ വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകൾ 2025 മാർച്ച് മൂന്നിന്‌ ആരംഭിച്ച് മാർച്ച് 26നാണ്‌ അവസാനിച്ചത്‌.

സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി. അതിൽ ആൺകുട്ടികൾ 2,17,696 പെൺകുട്ടികൾ 2,09,325.

സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ അറുന്നൂറ്റി എൺപത്തി രണ്ട് (682) വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ നാന്നൂറ്റി നാൽപത്തിയേഴ് (447) വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ എട്ട്‌ കുട്ടികളും പരീക്ഷ എഴുതി.

റ്റിഎച്ച്എസ്എൽസി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി മൂവായിരത്തി അമ്പത്തിയേഴ് (3,057) കുട്ടികളാണ് പരീക്ഷ എഴുതിയത്. അതിൽ ആൺകുട്ടികൾ രണ്ടായിരത്തി എണ്ണൂറ്റി പതിനഞ്ചും (2,815) പെൺകുട്ടികൾ ഇരുന്നൂറ്റി നാൽപത്തി രണ്ടുമാണ്(242).

ആർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളിൽ അറുപത്തിയഞ്ച് വിദ്യാർത്ഥികളും എസ്എസ്എൽസി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി ഇരുന്നൂറ്റിയാറ് (206) വിദ്യാർത്ഥികളും റ്റിഎച്ച്എസ്എൽസി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 12 വിദ്യാർത്ഥികളും പരീക്ഷ എഴുതി.

ഒറ്റമുറിയില്‍ നിന്ന് വിജയത്തിലേക്ക് ; 17 വര്‍ഷമായി കേരളത്തില്‍ താമസിക്കുന്ന നേപ്പാള്‍ സ്വദേശിനിക്ക് എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ്‌; #SSLC

 

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നേപ്പാൾ സ്വദേശി വിനീതയെ മന്ത്രി ആർ ബിന്ദു അനുമോദിച്ചു. വിനീതയുടെ നേട്ടം ഏറെ ശോഭനമാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. കല്ലേറ്റുംകര ബി.വി.എം.എച്ച്. എസി ലെ വിദ്യാർത്ഥിനിയാണ് വിനീത.
ഗൈഡ്സ് പ്രസ്ഥാനത്തിൽ രാജ്യപുരസ്കാരവും നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഉപജില്ലയിൽ ഗ്രൂപ്പ് ഡാൻസിലും എ ഗ്രേഡ് നേടിയിട്ടുണ്ട്.

നേപ്പാളിൽ നിന്നെത്തിയ ഇവർ 17 വർഷമായി കേരളത്തിൽ താമസിക്കുന്നു. ആളൂർ പഞ്ചായത്തിലെ കല്ലേറ്റുംകര  സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസിൽ നടത്തുന്ന ഏ.ഡി. ആൻഡ് സൺസ് മിഠായി കമ്പനിയിൽ ആണ്  വിനീതയുടെ അച്ഛൻ ബാൽ ബഹാദൂർ ജോലി ചെയ്യുന്നത്.

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും വിനീത മിടുക്കി ആയിരുന്നു. പരിമിതമായ ചുറ്റുപാടുകൾക്കിടയിലും പഠനത്തിലും കലാ-സാമൂഹിക പ്രവർത്തനങ്ങളിലും മികവ് പുലർത്തിയ വിനിതയ്ക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.

പരീക്ഷകളിൽ മാർക്ക് കുറഞ്ഞു പോയോ ? പരാജയപ്പെട്ടൊ ? പേടിക്കേണ്ട നിങ്ങൾക്കായി പുനർ മൂല്യ നിർണ്ണയവും സേ പരീക്ഷകളും ഉണ്ട്.. #SAYExam

പരീക്ഷകളിൽ മാർക്ക് കുറയുകയോ തോൽക്കുകയോ ചെയ്തോ ? എങ്കിൽ വിഷമിക്കേണ്ട, പുനർ മൂല്യ നിർണ്ണയത്തിനും സേവ് എ ഇയർ അഥവാ സേ പരീക്ഷയ്ക്കും അവസരമുണ്ട്. ഏറ്റവും വേഗത്തിൽ തന്നെ ഇവയ്ക്കായി അപേക്ഷിക്കുകയും പഠിക്കുവാൻ തുടങ്ങുകയും ചെയ്താൽ പരീക്ഷകളിൽ ജയിക്കാവുന്നതാണ്.  വിജയിച്ചവർക്ക് ലഭിക്കുന്ന അതേ പരിഗണന ലഭിക്കുകയും അവരോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കുകയും ചെയ്യാം.


SSLC പുനർ മൂല്യനിർണ്ണയതിനായി 9 മുതല്‍ 15 വരെ അപേക്ഷിക്കാം. മെയ് 28 മുതല്‍ ജൂണ്‍ 6 വരെയായിരിക്കും സേ പരീക്ഷ. ജൂണ്‍ ആദ്യവാരം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.


പ്ലസ് ടു സേ (സേവ് എ ഇയർ SAY) പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ നടക്കും. സേ പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ഈ മാസം 13ാം തീയതിയാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം പതിനാലാം തീയതിയാണ്.

സേ, പുനർ മൂല്യ നിർണ്ണയതിനായി പഠിച്ച സ്ഥാപനവുമായി ബന്ധപ്പെടാവുന്നതാണ്.

SSLC പരീക്ഷാ ഫലം ഇന്ന്; ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍ ... #Exam_Results


 

എസ്എസ്എൽസി

ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം 2024 മെയ് 8 ബുധനാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് പ്രസിദ്ധീകരിക്കും. നാലുമണി മുതൽ റിസൾട്ട് വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങും.


ഔദ്യോഗിക വെബ്സൈറ്റ് ഇവയാണ് :


S.S.L.C

ഓർക്കുക, പരീക്ഷകൾ എന്നത് നമ്മുടെ പഠനത്തെ അളക്കുന്ന ഒരു മാർഗം മാത്രമാണ്. അത് ഒരിക്കലും ജീവിതത്തിന്റെ അവസാന കടമ്പ അല്ല. വിജയവും പരാജയവും വിജയത്തിലെ വ്യത്യാസവും അവസാനത്തേതും അല്ല. അതിനാൽ പരീക്ഷാ ഫലത്തെയും അതേ മനസികാവസ്ഥയോടെ കൈകാര്യം ചെയ്യുക. സഹായത്തിനായി ചൈൽഡ് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടുക : 1098



ഈ വർഷത്തെ SSLC ഫലപ്രഖ്യാപനം മെയ്‌ 8 ന് പ്ലസ് ടു ഫലം മെയ്‌ 9 നും.... #Exam_Result

സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8 നും ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും ഫലപ്രഖ്യാപനം. വൊക്കേഷണൽ ഹയർ സെക്കന്ററി ഫലവും മേയ് 9 നുണ്ടാകും. കഴിഞ്ഞ തവണത്തേക്കാൾ 11 ദിവസം മുൻപ് ഇത്തവണ എസ്എസ്എൽസി ഫലപ്രഖ്യാപനമുണ്ടാകും. 2023-24 വർഷത്തെ SSLC പരീക്ഷ മാർച്ച്‌ 29നും പ്ലസ് ടു പരീക്ഷ മാർച്ച്‌ 26നുമാണ് അവസാനിച്ചത്. 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ട് മൂല്യ നിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

SSLC പരീക്ഷാ ഫലം പ്രഖ്യാപിച്ചു.. 99.70 % വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് അർഹത.. #SSLCResult2023

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു.  വിജയശതമാനം 99.70.  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.  പാലായും മൂവാറ്റുപുഴയുമാണ് ഏറ്റവും കൂടുതൽ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ലകൾ.

ഈ വിദ്യാഭ്യാസ ജില്ലകൾ 100% വിജയം കൈവരിച്ചു.  ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല കണ്ണൂരാണ്.  99.94 ആണ് വിജയശതമാനം.  വിജയശതമാനം ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്.

  68604 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.  528 കുട്ടികളാണ് ഗൾഫിൽ പരീക്ഷ എഴുതിയത്.  ഇതിൽ 504 വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

ലക്ഷദ്വീപിൽ 288 കുട്ടികളാണ് പരീക്ഷ എഴുതിയത്.  ഇതിൽ 283 പേർ വിജയിച്ചു.  2960 കേന്ദ്രങ്ങളിലായി 419128 പേർ പരീക്ഷയെഴുതി.  70 ക്യാമ്പുകളിൽ മൂല്യനിർണയം പൂർത്തിയായി.

SSLC THSLC 2023 ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ / ആപ്പുകൾ : 


 
ഓർക്കുക വിജയവും പരാജയവും ജീവിതത്തിന്റെ അളവുകോലല്ല, വിജയിച്ചവർ വിജയം തുടരുവാൻ ശ്രമിക്കുക, പരാജയപ്പെട്ടവർ വിജയിക്കുന്നതുവരെയും ശ്രമം തുടർന്നുകൊണ്ടേയിരിക്കുക..

SSLC - THSLC പരീക്ഷാ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും, വിശദ വിവരങ്ങളും ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റ് ലിങ്കുകളും അറിയാൻ ഇവിടെ വായിക്കുക : | #SSLCResults2023

തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗ്രേസ് മാർക്ക് ഉൾപ്പെടുത്തിയതിന്റെ ഫലമാണിത്.  ആകെ 4,19,128 പേരാണ് പരീക്ഷ എഴുതിയത്.

എസ്എസ്എൽസി യോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപയേർഡ്) പരീക്ഷകളുടെ, ഫലവും മന്ത്രി പ്രഖ്യാപിക്കും.
 
മെയ് 20 പ്രഖ്യാപിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്, അതിനും ഒരു ദിവസം മുമ്പേയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്.

SSLC THSLC 2023 ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ / ആപ്പുകൾ : 


 
ഓർക്കുക വിജയവും പരാജയവും ജീവിതത്തിന്റെ അളവുകോലല്ല, വിജയിച്ചവർ വിജയം തുടരുവാൻ ശ്രമിക്കുക, പരാജയപ്പെട്ടവർ വിജയിക്കുന്നതുവരെയും ശ്രമം തുടർന്നുകൊണ്ടേയിരിക്കുക..

എസ്എസ്എൽസി പത്താം ക്ലാസ് ഫലം 2022 പ്രഖ്യാപിച്ചു. 99.26% വിദ്യാർത്ഥികൾ വിജയിച്ചു. | SSLC 2022 Result Published




കേരള ബോർഡ് എസ്എസ്എൽസി പത്താം ക്ലാസ് ഫലം ഹയർ സെക്കൻഡറി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.26% വിദ്യാർത്ഥികൾ വിജയിച്ചു. കഴിഞ്ഞ വർഷം 99.47 ശതമാനം വിജയമാണ് ബോർഡ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ കണ്ണൂർ ജില്ലയാണ് 99.85 ശതമാനം. 1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടുണ്ട്. 

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഏറ്റവും കൂടുതൽ വിദ്യാർഥികൾ മലപ്പുറം ജില്ലയിലാണ്. 2,214 സ്‌കൂളുകൾ എല്ലാ വിദ്യാർത്ഥികൾക്കും 100 ശതമാനം വിജയം നേടി.


പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഫലങ്ങൾ പരിശോധിക്കാൻ കഴിയും

keralapareekshabhavan.in

sslcexam.kerala.gov.in

results.kite.kerala.gov.in

prd.kerala.gov.in

result.kerala.gov.in

results.kerala.nic.in

sietkerala.gov.in. 

 എന്നീ സൈറ്റുകള്‍ വഴി വൈകുന്നേരം 4 മണി മുതല്‍ ഫലം ലഭ്യമാകും..


2022 ലെ സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്എസ്എൽസി) പരീക്ഷകൾ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ യാണ് നടത്തിയത്.



ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ  മാർക്കുകൾ പരിശോധിക്കാൻ സഫലം ആപ്പ് വഴിയും സൗകര്യം ഒരുക്കിയിട്ടുണ്ട്.


കേരള ബോർഡ് എസ്എസ്എൽസി പത്താം ക്ലാസ് ഫലം 2022: കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടുത്തിടെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു,   ഹയര്‍ സെക്കന്ററി  ഫലം ജൂൺ 20 നകം പ്രഖ്യാപിക്കും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0