Educational Updates എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Educational Updates എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

NEET UG:പുതിയ മാറ്റങ്ങള്‍ മനസിലാക്കാം.#NEET,#Education

 


2025-ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ് - യുജി) മേയ് നാലിന് ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ നടക്കും. പരീക്ഷയിൽ ഉൾപ്പെടുന്ന ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങൾക്കുനൽകുന്ന അതേ പ്രാധാന്യം പരീക്ഷയുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങൾക്കും നൽകണം.


പരീക്ഷയുടെ വ്യവസ്ഥകൾ ശ്രദ്ധയോടെ മനസ്സിലാക്കി തയ്യാറെടുപ്പുകൾ നടത്തണം. ഇൻഫർമേഷൻ ബുള്ളറ്റിൻ, സിറ്റി ഇൻറിമേഷൻ സ്ലിപ്പ്, അഡ്മിറ്റ് കാർഡ് എന്നിവയിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കണം.

ഈ വർഷത്തെ മാറ്റങ്ങൾ

ചോദ്യക്കടലാസിൽ മൊത്തം 180 ചോദ്യങ്ങളേ ഉണ്ടാവൂ. എല്ലാം നിർബന്ധമാണ് (കഴിഞ്ഞവർഷം 200 ചോദ്യങ്ങൾ നൽകിയിരുന്നു. 180 എണ്ണത്തിന് ഉത്തരം നൽകണമായിരുന്നു). പരീക്ഷാ ദിവസം മൂന്നു മണിക്കൂർ ആയിരിക്കും (കഴിഞ്ഞ വർഷം മൂന്നു മണിക്കൂർ 20 മിനിറ്റ് ആയിരുന്നു).

കൈവശംവെക്കാവുന്ന രേഖകൾ

പരീക്ഷാകേന്ദ്രം പരിചയമില്ലെങ്കിൽ മുൻകൂട്ടി കണ്ടെത്തുക. അവിടെ എത്താനുള്ള ദൂരം, വഴികൾ നേരത്തേ മനസ്സിലാക്കുക. തലേദിവസം അവിടം സന്ദർശിക്കുന്നതുപോലും ആലോചിക്കാം. പരീക്ഷാകേന്ദ്രം ദൂരെയാണെങ്കിൽ തലേദിവസം അതിനടുത്ത് ക്യാമ്പ് ചെയ്യാം.

പരീക്ഷാഹാളിലേക്കു കൊണ്ടുപോകാവുന്ന സാമഗ്രികൾ തലേദിവസം റെഡിയാക്കിവെക്കുക. രാവിലെ 11-ഓടെ പരീക്ഷാകേന്ദ്രത്തിൽ എത്താൻ ശ്രമിക്കുക. നിലവിലുള്ള സമയത്ത്, അവസാനവട്ട റിവിഷൻ നടത്തുക. ഈ സമയങ്ങളിൽ പുതിയപാഠഭാഗങ്ങൾ പഠിക്കാതിരിക്കുകയാണ് നല്ലത്. അതുവരെ പഠിച്ച ഭാഗങ്ങൾ ആവുന്നത്ര റിവൈസ് ചെയ്യുക. പരീക്ഷാദിവസം കൂട്ടുകാരെ കാണുമ്പോൾ പഠിച്ച ഭാഗങ്ങളും പഠിക്കാത്ത ഭാഗങ്ങളും ചർച്ചചെയ്യാതിരിക്കുക.

പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിക്കുമ്പോൾ അഡ്മിറ്റ് കാർഡിനൊപ്പം ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിലും രേഖപ്പെടുത്തിയിട്ടുള്ള സാമഗ്രികൾ/രേഖകൾ മാത്രമേ കൈവശമുണ്ടാകാൻ പാടുള്ളൂ.

• ഫോട്ടോ ഉള്ള സാധുവായ, ഒറിജിനൽ തിരിച്ചറിയൽ കാർഡ് വേണം. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി, പാസ്‌പോർട്ട്, റേഷൻ കാർഡ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാ അഡ്മിറ്റ് കാർഡ് (ഏതായാലും ഫോട്ടോ ഉള്ളത്), സർക്കാർ നൽകിയ സാധുവായ മറ്റ് ഏതെങ്കിലും ഫോട്ടോ ഐഡി കാർഡ് തുടങ്ങിയവയിലൊന്നും ആകാം.

•അപേക്ഷയിൽ നൽകിയിട്ടുള്ള ഫോട്ടോയുടെ ഒരു പകർപ്പ് കൊണ്ടുപോകണം. ഇത് പരീക്ഷാ ഹാളിൽ അറ്റൻഡൻസ് ഷൂസിൽ ഒട്ടിക്കാനാണ്

• അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനൊപ്പം പ്രൊഫോമകൂടി ഡൗൺലോഡ് ചെയ്യണം. അതിൽ നിർദിഷ്ട സ്ഥാനത്ത് അപേക്ഷാർത്ഥിയുടെ പോസ്റ്റ് കാർഡ് വലുപ്പത്തിലുള്ള (4" x 6") ഫോട്ടോ ഒട്ടിച്ചു കൊണ്ടുപോകണം. പരീക്ഷാഹാളിൽ അത് ഇൻവിജിലേറ്റർക്ക് കൈമാറണം.

ബാധകമായവർ ഭിന്നശേഷി സർട്ടിഫിക്കറ്റ് എഴുതാനുള്ള പരിമിതി സാക്ഷ്യപ്പെടുത്തുന്ന സ്‌ക്രൈബ് സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുപോകണം. പേന, പരീക്ഷാകേന്ദ്രത്തിലേക്ക് അനുവദിക്കുന്നതല്ല. പരീക്ഷാകേന്ദ്രത്തിൽനിന്നു നൽകുന്ന പേന ഉപയോഗിച്ചേ വിവരങ്ങൾ/ഉത്തരങ്ങൾ രേഖപ്പെടുത്താൻ കഴിയൂ. നിർബന്ധമായും കൊണ്ടുപോകണമെന്ന് നിർദ്ദേശിച്ചിട്ടുള്ള രേഖകൾ കൈവശമില്ലാത്തവരെ പരീക്ഷ അഭിമുഖീകരിക്കുന്നതല്ല

അനുവദനീയമല്ലാത്തവ

ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 55 അനുസരിച്ച് പരീക്ഷാകേന്ദ്രത്തിൽ അനുവദനീയമല്ലാത്ത സാമഗ്രികൾ നിരവധിയാണ്.

• എഴുതിയ/അച്ചടിച്ച ടെക്‌സ്റ്റ്, പേപ്പർ തുണ്ടുകൾ, ജ്യോമട്രി/പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാൽക്കുലേറ്റർ, പെൻ, സ്കെയിൽ, റൈറ്റിംഗ് പാഡ്, പെൻഡ്രൈവ്, ഐറേസർ, ലോഗരിതം ടേബിൾ, ഇലക്‌ട്രോണിക് പെൻ/സ്കാനർ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്, വാലറ്റ്, ഗൂഗിൾസ്, ഹാൻഡ് ബാഗ്, ബൾട്ട്, ക്യാപ്, വാച്ച്/റിസ്റ്റ് വാച്ച്, ബ്രെസ്‌ലറ്റ്, ക്യാമറ, ഓർണമൻ്റ്‌സ്, മെറ്റാലിക് ഐറ്റംസ്, ആഹാരപദാർഥങ്ങൾ (തുറന്നതോ പാക്കറ്റിലുള്ളതോ), വാട്ടർ ബോട്ടിൽ, മൈക്രോ ചിപ്പ്, ക്യാമറ, ബ്ലൂ ടൂത്ത് ഡിവൈസ് തുടങ്ങിയവ ഇതിൽ ഉപയോഗിച്ചിരുന്നു.

• വിശ്വാസവുമായി ബന്ധപ്പെട്ട (ആചാരപരമായോ/സാംസ്കാരികമായോ/മതപരമായോ) ആർട്ടിക്കിൾസ്/ഒബ്ജക്റ്റ്സ് എന്നിവ ധരിച്ചിരിക്കുന്നവർ റിപ്പോർട്ട് ചെയ്യുന്ന സമയത്തിന് രണ്ടുമണിക്കൂർമുൻപ് പരിശോധനയ്ക്ക് കേന്ദ്രം ഹാജരാകണം

• ഡയബറ്റിസ് ഉള്ളവർക്ക് ചില ഇളവുകളുണ്ട്. അവർക്ക് ഹാളിൽ കൊണ്ടുപോകാൻ അനുവദിക്കപ്പെട്ടിട്ടുള്ള സാധനങ്ങളുടെ വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 60-ൽ നൽകിയിട്ടുണ്ട് (മുൻകൂട്ടി അറിയിച്ചിട്ടുള്ളതിന് വിധേയം)

• ഡ്രസ് കോഡ്: (പേജ് 56) ഹെവി ക്ലോത്‌സ്/ലോഗ് സ്ലീവ്സ് പാടില്ല. ഷൂസ് പറ്റില്ല. സ്ലിപ്പർ, താഴ്ന്ന ഹീലുള്ള സാൻഡൽസ് എന്നിവ ആകാം. സാംസ്കാരികമായോ/ആചാരപരമായോ ഉള്ള എന്തെങ്കിലും പ്രത്യേക വസ്ത്രം ധരിക്കുന്നവർ പരിശോധനാ നടപടികൾ പൂർത്തിയാക്കാൻ 12.30-നകം കേന്ദ്രത്തിൽ എത്തണം

• ഡ്രസ് കോഡ്/കൈവശംവെക്കാൻ പാടില്ലാത്ത സാധനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് വ്യവസ്ഥകൾ എന്തെങ്കിലും അഡ്മിറ്റ് കാർഡിൽ ഉണ്ടെങ്കിൽ അതും പാലിക്കണം

സമയക്രമം

• പരീക്ഷാകേന്ദ്രം ഉച്ചയ്ക്ക് 11-ന് തുറക്കും. രണ്ടിനാണ് പരീക്ഷ ആരംഭിക്കുന്നതെങ്കിലും ഒന്നരമണിക്കുശേഷം ആരെയും പ്രവേശിപ്പിക്കില്ല. ഉച്ചയ്ക്ക് 1.15 മുതൽ ഹാളിലേക്ക് പ്രവേശിക്കാം. നിർദ്ദേശങ്ങൾ നൽകൽ, അഡ്മിറ്റ് കാർഡ് പരിശോധന എന്നിവ 1.30 മുതൽ 1.45 വരെയായിരിക്കും. ഇൻവിജിലേറ്റർ ടെസ്റ്റ് ബുക്ക് ലെറ്റ് 1.45-ന് വിതരണം ചെയ്യും. 1.50-ന് ആവശ്യമായ ടെസ്റ്റ് വിവരങ്ങൾ ബുക്ക് ലറ്റിൽ രേഖപ്പെടുത്താം. പരീക്ഷ രണ്ടിന് തുടങ്ങും. ക്വസ്റ്റ്യൻ ബുക്ക് ലെറ്റിൽ എല്ലാ പേജുകളും ഉണ്ടെന്ന് ഉറപ്പുവരുത്തണം. അപാകമുണ്ടെങ്കിൽ അത് മാറ്റി ശരിയായതു വാങ്ങുക. പരീക്ഷാസമയമായ മൂന്നുമണിക്കൂർ കഴിഞ്ഞേ പുറത്തിറങ്ങാൻ കഴിയൂ

• ഒഎംആർ ഷിറ്റിൽ രേഖപ്പെടുത്തുന്ന പ്രതികരണങ്ങൾ (എറസ്‌പോൺസസ്) കംപ്യൂട്ടർ സോഫ്റ്റ്‌വേർ ഉപയോഗിച്ചാണ് മൂല്യ നിർണയത്തിന് വിധേയമാക്കുന്നത്. അതിനാല് സൂക്ഷ്മതയോടെ ശീത കൈകാര്യംചെയ്യണം. അനാവശ്യമായ രേഖപ്പെടുത്തലുകളൊന്നും പാടില്ല. പൂരിപ്പിക്കേണ്ട ഭാഗങ്ങൾ പൂരിപ്പിക്കണം. ഒരിക്കൽ ഉത്തരം രേഖപ്പെടുത്തിയാൽ പിന്നീട് അത് മാറ്റാൻകഴിയില്ല. അതിനാല് ചോദ്യത്തിനു നേരേയുമുള്ള നാലു ചോയ്സുകളും മനസ്സിലാക്കി ഓരോന്നിനും ഏറ്റവും അനുയോജ്യം

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഈ വർഷത്തെ #SSLC പരീക്ഷാഫലം മെയ്‌ 9-ന്‌.

 


ഈ വർഷത്തെ SSLC പരീക്ഷാഫലം മെയ്‌ 9-ന്‌ പ്രഖ്യാപിക്കും. എസ്‌എസ്‌എൽസി ഫലത്തോടൊപ്പം THSLC, AHSLC പരീക്ഷാഫലങ്ങളും ഇതേ ദിവസം തന്നെ പ്രഖ്യാപിക്കും.

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. ഈ വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകൾ 2025 മാർച്ച് മൂന്നിന്‌ ആരംഭിച്ച് മാർച്ച് 26നാണ്‌ അവസാനിച്ചത്‌.

സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി. അതിൽ ആൺകുട്ടികൾ 2,17,696 പെൺകുട്ടികൾ 2,09,325.

സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ അറുന്നൂറ്റി എൺപത്തി രണ്ട് (682) വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ നാന്നൂറ്റി നാൽപത്തിയേഴ് (447) വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ എട്ട്‌ കുട്ടികളും പരീക്ഷ എഴുതി.

റ്റിഎച്ച്എസ്എൽസി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി മൂവായിരത്തി അമ്പത്തിയേഴ് (3,057) കുട്ടികളാണ് പരീക്ഷ എഴുതിയത്. അതിൽ ആൺകുട്ടികൾ രണ്ടായിരത്തി എണ്ണൂറ്റി പതിനഞ്ചും (2,815) പെൺകുട്ടികൾ ഇരുന്നൂറ്റി നാൽപത്തി രണ്ടുമാണ്(242).

ആർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളിൽ അറുപത്തിയഞ്ച് വിദ്യാർത്ഥികളും എസ്എസ്എൽസി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി ഇരുന്നൂറ്റിയാറ് (206) വിദ്യാർത്ഥികളും റ്റിഎച്ച്എസ്എൽസി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 12 വിദ്യാർത്ഥികളും പരീക്ഷ എഴുതി.

ജര്‍മ്മനിയില്‍ വന്‍ സാദ്ധ്യതകള്‍, പ്ലസ് ടു കഴിഞ്ഞവര്‍ക്ക് സൗജന്യമായി പഠിക്കാം, ഒരു ലക്ഷത്തിലേറെ വരുമാനം.. വേണ്ടത് ജര്‍മ്മന്‍ ഭാഷ മാത്രം.. ഈ അവസരം അറിയാതെ പോകരുത്.. #German


 

പ്ലസ് ടു പരീക്ഷ ചൂട്  കഴിഞ്ഞു, ദീര്‍ഘമായ ഒരു വിദ്യാഭ്യാസ കാലഘട്ടത്തിന്റെ വഴിത്തിരിവില്‍ ആണ്  കൌമാരക്കാര്‍. ഇനി എന്താണ്? എന്നതാവണം? എന്നുള്ള ചോദ്യങ്ങള്‍ ഉള്ളില്‍ നിന്നും പുറത്ത് നിന്നും നേരിടേണ്ടി വരുന്നത് ഇനിയാണ്.  റിസള്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ കൃത്യമായ ധാരണയും തയ്യാറെടുപ്പുകളും നടത്തിവേക്കെണ്ടത് അത്യാവശ്യമാണ്.

കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉള്ള കോഴ്സുകള്‍ക്ക് മാത്രമാണ്  എല്ലാ കാലത്തും ഡിമാന്റ് ഉള്ളത്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന കോഴ്സുകള്‍ക്ക് ശേഷവും തുടര്‍ പഠനവും സ്കില്‍ ട്രെയിനിങ്ങും ആവശ്യമുള്ളവയേക്കാള്‍ വേഗത്തില്‍ ജോലി ലഭിക്കുന്നതും മികച്ച കരിയര്‍ പ്രദാനം ചെയ്യുന്നതുമായ കോഴ്സുകളാണ് ഇപ്പോള്‍ കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത്.

വിദേശ രാജ്യങ്ങളിലേക്കുള്ള പഠനത്തിനും ജോലിക്കുമായും ഉള്ള കുടിയേറ്റം മറ്റൊരു സാധ്യതയാണ്. അതില്‍ തന്നെ ജര്‍മ്മനി ഏറ്റവും മികച്ച സാധ്യതയും അവസരവും ആണ് തുറന്നു തരുന്നത്.

ജര്‍മ്മനി തുറന്നു തരുന്ന സാധ്യതകള്‍

 


വർദ്ധിച്ച തൊഴിൽ വിസ ക്വാട്ടയും വേഗത്തിലുളള അപേക്ഷാ പ്രക്രിയയും മൂലം വിദഗ്ദ്ധരായ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഇപ്പോൾ ജർമ്മനിയിൽ, പ്രത്യേകിച്ച് ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ തൊഴിൽ അവസരങ്ങളില്‍ വളരെ കൂടുതലാണ്.

വർദ്ധിച്ച അവസരങ്ങൾ: 

ഉയർന്ന വിസ ക്വാട്ട ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ജർമ്മനിയിൽ ജോലി ഉറപ്പാക്കാൻ കൂടുതൽ അവസരങ്ങൾ തുറക്കുന്നു.

ഉയർന്ന വരുമാന സാധ്യത:

ജർമ്മനിയില്‍ ശമ്പളം പൊതുവെ ഇന്ത്യയിൽ ഉള്ളതിനേക്കാൾ കൂടുതലാണ്. ഇത് കാര്യമായ സാമ്പത്തിക നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ജീവിത നിലവാരം:

ഉയർന്ന ജീവിത നിലവാരവും മികച്ച ആരോഗ്യ പരിരക്ഷയും ലോകോത്തര വിദ്യാഭ്യാസ സംവിധാനങ്ങളും ജർമ്മനി വാഗ്ദാനം ചെയ്യുന്നു.

കരിയർ മുന്നേറ്റം:

ജർമ്മനിയിൽ ജോലി ചെയ്യുന്നത് വിലയേറിയ അനുഭവവും ആഗോള തലത്തില്‍ തൊഴില്‍ മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്ന മികച്ച രീതികളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് അവരുടെ കരിയർ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

 പഠനം സൗജന്യമായി, ജോലി ചെയ്ത് നേടാം ഒരു ലക്ഷത്തിലേറെ..

 


 പ്ലസ് ടു കഴിഞ്ഞവര്‍ക്ക് നേരിട്ട് ജര്‍മ്മനിയിലേക്ക് പറക്കാനും,തുടര്‍ പഠനം ചെയ്യുവാനും സാധിക്കുന്ന വിവിധ  പഠന രീതികള്‍  ലഭ്യമാണ്, അവയില്‍  പ്രധാനപ്പെട്ടതാണ്  Ausbildung. ഇത് വഴി തൊഴില്‍ ചെയ്തുകൊണ്ട് പഠിക്കുന്നത് സാമ്പത്തിക ഭദ്രത ഉറപ്പ്  വരുത്തുവാനും അതോടൊപ്പം ആത്മവിശ്വാസത്തോടെ പഠിക്കുവാനും സാധിക്കും. ഇതിനായി വേണ്ടത് പ്ലസ് ടു അതോടൊപ്പം ജര്‍മ്മന്‍ ഭാഷയില്‍ പരിജ്ഞാനവും ആണ്.

ജര്‍മ്മന്‍  ഭാഷ പഠിക്കാം

 A1 മുതല്‍ C2 വരെയുള്ള വിവിധ  വിഭാഗങ്ങളില്‍ ആയാണ് ജര്‍മ്മന്‍ ഭാഷാ പഠനം വ്യാപിച്ചിരിക്കുന്നത്. ഇതില്‍ തന്നെ A1 മുതല്‍ B2 വരെയാണ് സാധാരണായി Ausbildung -ന് അടിസ്ഥാനമായി വേണ്ടത്. മികച്ച പഠനാന്തരീക്ഷമുള്ള ഭാഷാ പഠന ഇന്സ്ടിട്യൂട്ടുകളുടെ സഹായത്താല്‍ എളുപ്പത്തിലും വേഗത്തിലും ജര്‍മ്മന്‍ ഭാഷ സ്വായത്തമാക്കാവുന്നതാണ്.

ഗവണ്‍മെന്റ്കളുടെ കൈകോര്‍ക്കലുകള്‍

ജര്‍മ്മന്‍ - ഇന്ത്യന്‍ ഗവണ്‍മെന്റുകളും കേരള ഗവണ്‍മെന്റുമായും സഹകരിച്ച് വിവിധ മേഖലകളില്‍ ജര്‍മ്മനിയിലെ തൊഴിലാളി ക്ഷാമത്തിന് പരിഹാരമാകുന്ന തരത്തില്‍ വിവിധ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന അവസരം പരമാവധി മുതലെടുക്കണം എന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മികച്ച രീതിയില്‍  വേഗത്തില്‍ ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യം നേടിയെടുക്കേണ്ടത് ഈ അവസരം പ്രയോജനപ്പെടുത്താന്‍ അത്യന്താപേക്ഷിതമാണ് എന്ന് കണ്ണൂരിലെ ഏറ്റവും മികച്ച ജര്‍മ്മന്‍ ഭാഷ പഠന കേന്ദ്രമായ HAM Institute -ന്റെ അധികൃതര്‍ പറയുന്നു. മികച്ച ഭാഷ നൈപുണ്യത്തിനായി മികച്ച പഠന രീതി കൈക്കൊള്ളുകയാണ്‌ സ്ഥാപന ലക്ഷ്യം എന്നും അതിനായുള്ള പ്രവര്‍ത്തനങ്ങളും റിസര്‍ച്ചുകളും ആരംഭിച്ചതായും HAM Institute അറിയിച്ചു. ജര്‍മ്മന്‍ ഭാഷാ പഠനത്തിനായി ആഗ്രഹിക്കുന്നവര്‍ക്ക് കൌണ്സിലിംഗ് നല്‍കുവാനും സ്ഥാപനം സന്നദ്ധരാണ്, ഇതിനായി കണ്ണൂര്‍ തളിപ്പറമ്പ നാടുകാണിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന HAM Institute-ലേക്ക് എത്തുകയോ +91 62353 38822 എന്ന നമ്പറില്‍ വിളിക്കുകയോ വാട്ട്സ്ആപ്പ് വഴി ബന്ധപ്പെടുകയോ ചെയ്യാം.

 

നഴ്സ് ആണോ എങ്കില്‍ ജര്‍മ്മനി വിളിക്കുന്നു, അവസരം പ്രയോജനപ്പെടുത്താന്‍ കേരളം, നേടാവുന്നത് സ്വപ്നതുല്യമായ സാലറിയും കരിയറും. #German_Nurse_Vacancy

 


ജർമ്മനിയിൽ കേരള നഴ്സുമാർക്ക് തൊഴിൽ അവസരങ്ങൾ: ഉറപ്പുള്ള കരിയർ പാത

ജർമ്മനി ആരോഗ്യരംഗത്തിൽ വിദഗ്ദ്ധരായ തൊഴിലാളികളെ ആവശ്യമുള്ള രാജ്യങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക്. വൃദ്ധജനസംഖ്യയുടെ വർദ്ധനവിനെയും നഴ്സുമാരുടെ കുറവിനെയും മറികടക്കാനായി, ജർമ്മനിയിലെ ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, മറ്റ് ആരോഗ്യ സേവന കേന്ദ്രങ്ങൾ എന്നിവ വിദേശത്തുനിന്ന് നഴ്സുമാരെ ആകർഷിക്കുകയാണ്. മികച്ച ശമ്പളം, കരിയർ വളർച്ച, സാമൂഹിക സുരക്ഷ എന്നിവയെല്ലാം കേരള നഴ്സുമാർക്ക് ഒരു ഉറപ്പുള്ള തൊഴിൽ ജീവിതം നൽകുന്നു.

ജർമ്മനിയിൽ നഴ്സുമാർക്ക് ആവശ്യം വർദ്ധിക്കുന്നു

ജർമ്മനിയിൽ ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് നഴ്സുമാരുടെ കുറവ്. 2030 ഓടെ രാജ്യത്തിന് കൂടുതൽ 2,00,000 നഴ്സുമാരുടെ ആവശ്യമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ നിന്നുള്ള നഴ്സുമാർ അവരുടെ കൃത്യതയും സേവന മനോഭാവവും മൂലം വലിയ രീതിയിൽ അംഗീകാരം നേടുകയാണ്. ജർമ്മനിയിലെ രജിസ്റ്റർ ചെയ്ത നഴ്സുമാർക്ക് ശരാശരി ശമ്പളം €2,500 മുതൽ €3,500 വരെ ലഭിക്കും. കൂടാതെ ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ പദ്ധതി, വേതനത്തോടെയുള്ള അവധി തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.



 

ജർമ്മനിയിൽ നഴ്സായി ജോലി ലഭിക്കാൻ വേണ്ട നടപടികൾ

ജർമ്മനിയിൽ ഒരു നഴ്സായി ജോലി നേടാൻ കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ചില നിർബന്ധമായ നടപടികൾ പാലിക്കേണ്ടതുണ്ട്. ഒന്നാമതായി, ബിരുദം അല്ലെങ്കിൽ ഡിപ്ലോമാ കോഴ്‌സ് പൂർത്തിയാക്കി കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയം നേടണം. അതിനുശേഷം, ജർമ്മൻ ഭാഷ പഠിക്കുന്നത് നിർബന്ധമാണ്. ഏറ്റവും കുറഞ്ഞത് B1 അല്ലെങ്കിൽ B2 തലത്തിലെ ഭാഷാ പരിജ്ഞാനം (Common European Framework of Reference for Languages) വേണം. പിന്നീട്, അവരുടെ യോഗ്യത ജർമ്മൻ നഴ്സിംഗ് അതോറിറ്റിയിൽ അംഗീകരിക്കപ്പെടണം (Anerkennung പ്രക്രിയ). യോഗ്യത അംഗീകരിക്കപ്പെട്ടാൽ, അവർക്ക് ജോലി അപേക്ഷിക്കുകയും Skilled Immigration Act പ്രകാരം ജോലിയുമായി ബന്ധപ്പെട്ട വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്യാം. വിവിധ റിക്രൂട്ട്മെന്റ് ഏജൻസികളും സർക്കാർ പിന്തുണയുള്ള പദ്ധതികളും ഈ മാറ്റത്തിനു പിന്തുണ നൽകുന്നു.

കേരള നഴ്സുമാർ നേരിടുന്ന വെല്ലുവിളികളും ലഭ്യമായ പിന്തുണയും

ജർമ്മനിയിൽ നഴ്സായി മാറുമ്പോൾ ഭാഷാ തടസ്സം, സംസ്കാര വ്യത്യാസം, കണിശമായ നടപടിക്രമങ്ങൾ എന്നിവ പോലുള്ള വെല്ലുവിളികൾ നേരിടേണ്ടി വരാം. എന്നാൽ, കേരളത്തിൽ പ്രവർത്തിക്കുന്ന നിരവധി റിക്രൂട്ട്മെന്റ് ഏജൻസികളും പരിശീലന സ്ഥാപനങ്ങളും ജർമ്മൻ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലുടമകളും ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായം നൽകുന്നു. കൂടാതെ, ഇന്ത്യ-ജർമ്മനി സർക്കാരുകൾ തമ്മിലുള്ള കരാറുകൾ ആരോഗ്യ മേഖലയിലെ തൊഴിലാളികളുടെ നിയമനം ലളിതമാക്കുന്നു. അതിനാൽ, സജ്ജീകരണങ്ങൾക്കായി വേണ്ട മുൻകരുതലുകൾ സ്വീകരിച്ച് കേരള നഴ്സുമാർ ജർമ്മനിയിൽ വിജയകരമായ കരിയർ നിർമിക്കാനും സാമ്പത്തിക നില മെച്ചപ്പെടുത്താനും കഴിയും.

ജര്‍മനിയിലേക്ക് എങ്ങനെ പറക്കാം ?

ജര്‍മനി ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് പഠിക്കുവാണോ ജോലിക്കോ ഉള്ള എല്ലാ യാത്രകളും വിശ്വസനീയമായ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വഴി മാത്രമേ നടത്തുവാന്‍ പാടുള്ളൂ, പല തരത്തിലുള്ള ചൂഷണങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വരും എന്നതിനാല്‍ റിക്രൂട്ട്മെന്റ് ഏജന്‍സികളെ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ കണിശത വരുത്തേണ്ടതാണ് എന്ന് ദേശീയ തലത്തില്‍ ജര്‍മ്മന്‍ പഠനത്തിനും ജോലിക്കുമായി വര്‍ഷങ്ങളുടെ പാരമ്പര്യം ഉള്ള Leo & Sagittarius Consulting (OPC) Pvt. Ltd -കേരളയുടെ ഓഫീസ്  അറിയിച്ചു. സൗജന്യമായ നേഴ്സിംഗ് പഠനത്തിനും അതോടൊപ്പം ജര്‍മനിയില്‍ നസിംഗ് ജോലിക്കയും ശ്രമിക്കുന്നവര്‍ക്കായുള്ള മികച്ച അവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ Leo & Sagittarius Consulting സജ്ജരാണെന്നും വിശദ വിവരങ്ങള്‍ക്കും സഹായത്തിനുമായി 6282609569 എന്ന നമ്പറിലോ വാട്ട്സ്ആപ്പ് വഴിയോ ബന്ധപ്പെടാം എന്നും അറിയിച്ചു.

നാലുവർഷത്തെ ബിരുദ കോഴ്സ് : അധ്യാപകർക്ക് തീവ്രപരിശീലനം നൽകാൻ വിദ്യാഭ്യാസ വകുപ്പ്... #Educational_News

 


നാലുവർഷത്തെ ബിരുദ കോഴ്സില്‍ കോളേജ് അധ്യാപകർക്ക് തീവ്രപരിശീലനം നൽകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിഷയങ്ങൾക്ക് അനുസരിച്ച് ക്ലസ്റ്ററുകളായി തിരിച്ചാണ് പരിശീലനം. നാലുവർഷ ബിരുദത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി വിളിച്ച സർവകലാശാലാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
അധ്യാപകർക്ക് മാർഗനിർദേശം നൽകുന്നതിന് പ്രത്യേക കൈപ്പുസ്തകം തയ്യാറാക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി. സർവകലാശാലയിലെ വിദ്യാർഥികളെ നാലുവർഷ ബിരുദത്തിലേക്ക് ആകർഷിക്കാൻ പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നാലുവർഷത്തെ ബിരുദത്തിൻ്റെ പുരോഗതി വിലയിരുത്താൻ മന്ത്രി ആർ. ബിന്ദു എന്നിവർ പങ്കെടുത്ത സർവകലാശാലാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

വിദ്യാര്‍ഥികള്‍ക്ക് 1.25 ലക്ഷം രൂപ വരെ സ്കോളര്‍ഷിപ്പ് നേടാന്‍ അവസരം.... #Educational_News



പഠനത്തില്‍ മിടുക്കരായ നിരവധി വിദ്യാർഥികളുണ്ട്, എന്നാല്‍ സാമ്പത്തിക പരിമിതികള്‍ കാരണം മെച്ചപ്പെട്ടതും ആഗ്രഹിക്കുന്നതുമായ ഉന്നത വിദ്യാഭ്യാസം നേടാൻ അവർക്ക് കഴിയുന്നില്ല. പിന്നോക്ക വിഭാഗത്തിലെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെയും ഇത്തരം വിദ്യാർഥികള്‍ക്കായി സർക്കാർ വളരെ സവിശേഷമായ പദ്ധതി നടത്തിവരുന്നുണ്ട്, പിഎം യശസ്വി സ്കോളർഷിപ്പ് സ്കീം (PM YASASVI Scholarship Scheme) എന്നാണ് ഇതിന്റെ പേര്.


പദ്ധതിയുടെ ലക്ഷ്യം

ഒബിസി, ഇഡബ്ല്യുഎസ്, നോണ്‍-ഷെഡ്യൂള്‍ഡ് കാസ്റ്റുകള്‍, ഷെഡ്യൂള്‍ഡ് ട്രൈബുകള്‍, നാടോടി വിഭാഗങ്ങള്‍ എന്നിവയില്‍ പെട്ട വിദ്യാർത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള സാമ്ബത്തിക സഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

സ്കോളർഷിപ്പ് തുക

പദ്ധതി പ്രകാരം ഒൻപത്, 10 ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് 75,000 രൂപ ധനസഹായം നല്‍കുന്നു. 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് 1.25 ലക്ഷം രൂപയും ധനസഹായം ലഭിക്കും. 

ആർക്കാണ് പ്രയോജനപ്പെടുത്താൻ കഴിയുക..?

അപേക്ഷകൻ്റെ കുടുംബത്തിൻ്റെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. എട്ടിലും 10-ലും ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. ഒബിസി, ഇബിസി, ഡിഎൻടി വിഭാഗത്തിലുള്ള വിദ്യാർത്ഥികള്‍ക്ക് മാത്രമേ ഇതിൻ്റെ പ്രയോജനം ലഭിക്കൂ. പത്താം ക്ലാസില്‍ 60 ശതമാനം മാർക്ക് നേടിയിരിക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്, ഔദ്യോഗിക വെബ്സൈറ്റ് https://yet.nta.ac.in/ സന്ദർശിക്കാവുന്നതാണ്. പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ചില രേഖകള്‍ ആവശ്യമാണ്. ആധാർ കാർഡ്, റസിഡൻസ് സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, ബാങ്ക് പാസ്ബുക്ക്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്പർ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യോഗ്യതയുള്ള വിദ്യാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് https://scholarships.gov.in/ സന്ദർശിച്ച്‌ അപേക്ഷിക്കാം.


പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം... #Plus_one_Admission

 
പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശനം  നാളെ മുതല്‍ ആരംഭിക്കും. ഏകജാലകം വഴിയാണ് പ്പ്രവേശനം. ഓണ്‍ലൈനില്‍ നാളെ മുതൽ 25 വരെ അപേക്ഷിക്കാം. https://www.hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. സൈറ്റില്‍ പബ്ലിക് എന്ന വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കാം. http://www.admission.dge.kerala.gov.in/ ലെ ക്ലിക്ക് ഫോര്‍ ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ വഴിയാണ് അഡ്മിഷന്‍ സൈറ്റില്‍ പ്രവേശിക്കേണ്ടത്. Create Candidate Login-sws ലിങ്കിലൂടെ ലോഗിന്‍ ചെയ്യണം.

പ്ലസ് വണ്‍ അപേക്ഷ: ഇക്കാര്യങ്ങൾ അറിയുക

* ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്കൂളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി. എന്നാല്‍ മറ്റു ജില്ലകളില്‍ പ്രത്യേകം അപേക്ഷ നല്‍കണം.
* അപേക്ഷാഫീസായ 25 രൂപ പ്രവേശനസമയത്ത് അടച്ചാല്‍ മതി.
* ഭിന്നശേഷിക്കാരും 10ാം ക്ലാസില്‍ other സ്കീമില്‍ ഉള്‍പ്പെട്ടവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം.
* എയ്ഡഡ് സ്കൂളുകളിലെ മാനേജ്‌മെന്റ്/അണ്‍‌എയ്ഡഡ്/ കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനത്തിന് സ്കൂളുകളില്‍ നേരിട്ട് അപേക്ഷിക്കണം.



മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ ജൂലൈ 06 വ്യാഴാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. #HeavyRainSchoolOff

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. കണ്ണൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജ് അടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ജില്ലാ കളക്ടർ അവധി നൽകി.

കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ജില്ലയിൽ ഉച്ചയോടെ മാറി നിന്ന മഴ വൈകിട്ടോടെ ശക്തമായി. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്.
 
പത്തനംതിട്ട ജില്ലയില്‍ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ ഉള്‍പ്പെടുന്ന അംഗന്‍വാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 
ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രൊഫഷണല്‍ കോളേജുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധിയായിരിക്കും. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, പി എസ് സി പരീക്ഷകള്‍ എന്നിവ മുന്‍നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്.

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മറ്റിവെച്ചതായി വൈസ് ചാന്‍സിലര്‍ അറിയിച്ചു.

#Scholarship_Exams : സ്‌കോളർഷിപ്പ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത, തളിപ്പറമ്പ് പ്രൊവിഡൻസ് അക്കാദമിയിൽ സൗജന്യ പരിശീലനം.

തളിപ്പറമ്പ് : സ്കോളർഷിപ്പ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനവുമായി തളിപ്പറമ്പ് പ്രൊവിഡൻസ് അക്കാദമി. കഴിഞ്ഞ ഇരുപത്തി ഏഴ് വർഷമായി തളിപ്പറമ്പില്‍ പ്രവർത്തിച്ചുവരുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് വിദ്യാർഥികളാണ് ഇവിടെ പരിശീലനത്തിനായി എത്തുന്നത്..

എൽ എസ് എസ് / യു എസ് എസ് എന്നീ സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് പുറമേ നാഷണൽ മീൻസ് കം മെറിറ്റ് (എൻ എം എം എസ്) നവോദയ സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനവും, എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലേക്കുള്ള സ്റ്റേറ്റ്, സി.ബി.എസ്.സി ട്യൂഷൻ ക്ലാസുകളും ഇവിടെ നടക്കുന്നു.  പരിചയ സമ്പന്നരായ അധ്യാപകരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയും പ്രവർത്തിച്ചുവരുന്നു.
 നിരവധി വിദ്യാർത്ഥികൾ വർഷംതോറും പരിശീലനത്തിലൂടെ ഉന്നത വിജയങ്ങൾ നേടാറുണ്ടെന്നും അധ്യാപകർ പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0