പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം... #Plus_one_Admission

 
പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശനം  നാളെ മുതല്‍ ആരംഭിക്കും. ഏകജാലകം വഴിയാണ് പ്പ്രവേശനം. ഓണ്‍ലൈനില്‍ നാളെ മുതൽ 25 വരെ അപേക്ഷിക്കാം. https://www.hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. സൈറ്റില്‍ പബ്ലിക് എന്ന വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കാം. http://www.admission.dge.kerala.gov.in/ ലെ ക്ലിക്ക് ഫോര്‍ ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്‍ വഴിയാണ് അഡ്മിഷന്‍ സൈറ്റില്‍ പ്രവേശിക്കേണ്ടത്. Create Candidate Login-sws ലിങ്കിലൂടെ ലോഗിന്‍ ചെയ്യണം.

പ്ലസ് വണ്‍ അപേക്ഷ: ഇക്കാര്യങ്ങൾ അറിയുക

* ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്കൂളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി. എന്നാല്‍ മറ്റു ജില്ലകളില്‍ പ്രത്യേകം അപേക്ഷ നല്‍കണം.
* അപേക്ഷാഫീസായ 25 രൂപ പ്രവേശനസമയത്ത് അടച്ചാല്‍ മതി.
* ഭിന്നശേഷിക്കാരും 10ാം ക്ലാസില്‍ other സ്കീമില്‍ ഉള്‍പ്പെട്ടവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം.
* എയ്ഡഡ് സ്കൂളുകളിലെ മാനേജ്‌മെന്റ്/അണ്‍‌എയ്ഡഡ്/ കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനത്തിന് സ്കൂളുകളില്‍ നേരിട്ട് അപേക്ഷിക്കണം.MALAYORAM NEWS is licensed under CC BY 4.0