Info News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Info News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ തിരുത്തലുകള്‍ക്ക് അവസരം ഇനി ദിവസങ്ങള്‍ മാത്രം. പേര് ചേര്‍ക്കാനും തിരുത്താനും വോട്ടര്‍ പട്ടിക കാണാനും ഈ ലിങ്കുകള്‍ നിങ്ങളെ സഹായിക്കും : #VotersAddKerala

 


തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ആഗസ്‌ത്‌ ഏഴുവരെ പേരു ചേർക്കാനും തിരുത്താനും അവസരം. 2025 ജനുവരി ഒന്നിനകം 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാം. കരട്‌ വോട്ടർപ്പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

പേരു ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in എന്ന വെബ്-സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. ഹിയറിങ്‌ തീയതിയിൽ നേരിട്ട് ഹാജരാകണം. പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങളും ഓൺലൈനായി രജിസ്റ്റർ ചെയ്യണം.


അപേക്ഷയുടെ പ്രിന്റൗട്ടിൽ അപേക്ഷകനും വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെ നിർദ്ദിഷ്ട ഫോറത്തിലും അപേക്ഷിക്കാം. പഞ്ചായത്തിലും നഗരസഭയിലും സെക്രട്ടറിയും കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ.

വാടകയ്‌ക്ക്‌ താമസിക്കുന്നവർക്ക്‌ ആറുമാസത്തിൽ കൂടുതലുള്ള വാടകക്കരാർ, ഒരു വർഷത്തിൽ ഏറെയുള്ള എൽപിജി കണക്‌ഷൻ എന്നിവ രേഖയായി ഉപയോഗിക്കാം.

 

കരട് വോട്ടർപട്ടിക

കരട് വോട്ടർപട്ടിക കാണുവാനായി https://www.sec.kerala.gov.in/public/voters/list എന്ന ലിങ്ക് സന്ദർശിക്കാം.

വോട്ടര്‍ സെര്‍ച്ച്  

വോട്ടര്‍ സെര്‍ച്ച് ചെയ്യാനായി https://sec.kerala.gov.in/rfs/search/index എന്ന ലിങ്കിൽ വോട്ടർ ഐഡി നമ്പർ നൽകി സെർച്ച് ചെയ്യാം.

ഓൺലൈനിലൂടെ എങ്ങനെ ചെയ്യാം ?

www.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ Sign In പേജിലെ Citizen Registration വഴി പേരും മൊബൈൽ നമ്പരും പാസ്‌വേഡും നൽകി പ്രൊഫൈൽ ഉണ്ടാക്കാം. ഒടിപി ഓഥന്റിക്കേഷൻ നടന്ന മൊബൈൽ നമ്പരാണ്‌ ലോഗിൻ ചെയ്യാനുള്ള യൂസർനെയിം. യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യണം. പ്രൊഫൈലിൽ ഫോം 4, ഫോം 5, ഫോം 6, ഫോം 7 എന്നിവയിൽ അപേക്ഷിക്കാം.

ഫോം 4: 

ആദ്യമായി പേര് ചേർക്കുന്നതിനും കേരളത്തിൽ എവിടെയെങ്കിലും നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരം നൽകി മറ്റൊരു തദ്ദേശസ്ഥാപനത്തിലേക്ക്‌ മാറ്റുന്നതിനുമാണിത്‌.

ഫോം 5:

വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിലുള്ള/ നിലവിലെ വോട്ടറുടെ പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപം സമർപ്പിക്കാൻ.

ഫോം 6:

നിലവിൽ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ തിരുത്തുന്നതിന്.

ഫോം 7:

തദ്ദേശ സ്ഥാപനത്തിലെ ഒരു വാർഡിൽനിന്ന് മറ്റൊരു വാർഡിലേക്കോ വാർഡിലെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്കോ മാറുന്നതിന്‌.

പ്രവാസികൾക്ക്‌ Pravasi Additions എന്ന ഭാഗത്ത്‌ ക്ലിക്ക്‌ ചെയ്‌ത്‌ പാസ്‌പോർട്ട്‌ വിവരങ്ങൾ നൽകി അപേക്ഷിക്കാം

റേഷൻ കാർഡ് മസ്റ്ററിങ് : സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം, ചെയ്യാൻ സാധിക്കാത്തവർക്ക് മൊബൈൽ ആപ്പും.. #RationCardMustering

സംസ്ഥാനത്ത് മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ മസ്റ്ററിങ് പൂർത്തിയാകാൻ ഇനി മൂന്ന് ദിവസം മാത്രം.   റേഷൻ കാർഡ് മസ്റ്ററിങ്ങിനുള്ള അവസാന തീയതി നവംബർ 30. ഇനിയും 21 ലക്ഷം പേർ മസ്റ്ററിങ് നടത്താൻ ബാക്കിയുണ്ടെന്നാണ് കണക്ക്.   മസ്റ്റർ ചെയ്യാത്ത കാർഡുകളിൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തിരിച്ചറിയാൻ ഭക്ഷ്യവകുപ്പ് പ്രത്യേക അന്വേഷണം നടത്തും.   മൊബൈൽ ആപ്പ് വഴി മസ്റ്ററിങ് ആരംഭിച്ചിട്ടും മസ്റ്ററിങ് നടത്താൻ ഒട്ടേറെ പേരെ വിട്ടതിനെ തുടർന്നാണ് പരിശോധന.

  വിരലടയാളവും കണ്ണുകളും പൊരുത്തപ്പെടാത്തവർക്കായി മെരാ കെ-വൈസി എന്ന മൊബൈൽ ആപ്പിലൂടെയാണ് മസ്റ്ററിങ് ആരംഭിച്ചിരിക്കുന്നത്.   നിലവിൽ 56,000-ത്തിലധികം ആളുകൾ ഈ ആപ്പ് ഉപയോഗിച്ച് മാസ്റ്ററിംഗ് പൂർത്തിയാക്കി.   ചിലയിടങ്ങളിൽ ആപ്പ് ഉപയോഗിച്ച് മാസ്റ്ററിങ് നടത്താൻ കഴിയില്ലെന്ന് പരാതി ഉയർന്നെങ്കിലും ആപ്പ് അവതരിപ്പിച്ചത് നേട്ടമായി കണക്കാക്കുന്നു.

ജില്ലകളില്‍ നിരോധനാജ്ഞ ; ഈ കാര്യങ്ങള്‍ ചെയ്യരുത് ! സെക്ഷന്‍ 144ന് പിന്നിലെ ചരിത്രവും നിയമവും #Section144

വിവിധ സന്ദര്‍ഭങ്ങളിലും പ്രത്യേകിച്ച് ഇലക്ഷന്‍ കാലഘട്ടങ്ങളിലും നിരോധനാജ്ഞ അല്ലെങ്കില്‍ സെക്ഷന്‍ 144 എന്നത് നാം കേള്‍ക്കുന്നതാണ്. മജിസ്ടീരിയല്‍ പവര്‍ ഉള്ള ജില്ലാ കലക്ട്ര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന മാസ് ഡയലോഗുകളും സിനിമകളിലും നമ്മെ ഹരം കൊള്ളിച്ചിട്ടുണ്ടാകും.

എന്നാല്‍ അധികം ആര്‍ക്കും അറിയാത്ത വസ്തുതയാണ് സെക്ഷന്‍ 144 എന്നതിന്‍റെ യഥാര്‍ത്ഥ കാര്യങ്ങള്‍. ഇലക്ഷനോടു അനുബന്ധിച്ച് ഇപ്പോഴും ചില ഇടങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന അവസരത്തില്‍ നിരോധനാജ്ഞയുടെ ചരിത്രവും ഈ സമയങ്ങളില്‍ ചെയ്യാന്‍ പടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് വിശദമായി വായിക്കുക : 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആവശ്യാനുസരണം ക്രിമിനൽ കോഡ് (സിആർപിസി) പ്രകാരം അതത് ജില്ലകളിലെ കളക്ടർമാരാണ് 144 പ്രഖ്യാപിക്കുന്നത്. ക്രിമിനൽ കോഡിലെ 144-ാം വകുപ്പ് ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു നടപടിയാണ്. നിരോധനാജ്ഞ എന്നും ഇത് അറിയപ്പെടുന്നു. സെക്ഷൻ 144 പ്രകാരം സർക്കാർ നിയമിക്കുന്ന ഒരു ജില്ലാ മജിസ്‌ട്രേറ്റിനും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനും നിരോധന ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരമുണ്ട്.

കലാപങ്ങൾ, പ്രക്ഷോഭങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങിയ അനിയന്ത്രിതമായ സാഹചര്യങ്ങളിൽ മനുഷ്യൻ്റെ ജീവനോ സ്വത്തിനോ കേടുപാടുകൾ സംഭവിക്കാനോ നാശനഷ്ടം സംഭവിക്കാനോ സാധ്യതയുള്ള സാഹചര്യങ്ങളിലാണ് പ്രധാനമായും അവർ വിലക്കുകൾ പ്രഖ്യാപിക്കുന്നത്.

ഭരണഘടനയുടെ 19-ാം അനുച്ഛേദം 144 പ്രകാരം അഞ്ചോ അതിലധികമോ പ്രഖ്യാപിത മേഖലകളിൽ ഒത്തുകൂടുന്നതിനും ഒത്തുകൂടുന്നതിനുമുള്ള മൗലികാവകാശങ്ങളെ നിരോധനം നിരോധിക്കുന്നു.

ഇത്തരക്കാരെ കൂട്ടംകൂടുന്നത് നിരോധിച്ചിരിക്കുന്നു. ഇത് ആയുധങ്ങൾ കൈവശം വയ്ക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാക്കുന്നു. വേണമെങ്കിൽ ഇൻ്റർനെറ്റ് സേവനങ്ങളും നിയന്ത്രിക്കാം.

സാധാരണയായി 144 ൻ്റെ കാലാവധി 2 മാസം വരെയാണ്. എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ ഇത് 6 മാസത്തേക്ക് നീട്ടാം. സാഹചര്യങ്ങൾ സാധാരണ നിലയിലായാൽ അവ പിൻവലിക്കാം. ഇതിൽ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) 141 മുതൽ 149 വരെ കേസുകൾ എടുത്തിട്ടുണ്ട്. സെക്ഷൻ 144 പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി 3 വർഷം വരെ തടവും പിഴയും ലഭിക്കും.

സൗജന്യ നേത്ര പരിശോധന എളംമ്പേരത്ത്, ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ മരുന്നുകളും ചികിത്സയും പ്രിവിലേജ് കാർഡും.. #FreeEyeTestCamp

തളിപ്പറമ്പ് നാടുകാണി കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഹെവി എക്യുപ്മെന്റ് ട്രെയിനിംഗ് സെന്‍ററായ ഹാം ഇന്‍സ്ടിട്യൂട്ട്, മലബാറിലെ ഏറ്റവും മികച്ച നേത്ര ചികിത്സാ കേന്ദ്രമായ പയ്യന്നൂര്‍ ഐ ഫൌണ്ടേഷനുമായി ചേര്‍ന്ന് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2024 ഏപ്രില്‍ 30 ചൊവ്വാഴ്ച്ച രാവിലെ 09:30 മുതല്‍ നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ ഹാം ഇന്‍സ്റ്റിട്യൂട്ടില്‍ വച്ചാണ് പരിശോധന നടത്തുന്നത്.

പൂര്‍ണ്ണമായും സൌജന്യമായി നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സോ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ താഴെ ഉള്ളവര്‍ക്കും സൗജന്യ തിമിര ശാസ്ത്രക്രീയയും, സൗജന്യ മരുന്ന് വിതരണവും, പയ്യന്നൂര്‍ ഐ ഫൌണ്ടേഷന്‍റെ പ്രിവിലേജ് കാര്‍ഡ് വിതരണവും ഉണ്ടായിരിക്കും. പ്രിവിലേജ് കാര്‍ഡ് വഴി കാര്‍ഡ് ഉപഭോക്താവിനും കുടുംബാംഗങ്ങള്‍ക്കും ഓപ്പറേഷന്‍ ഉള്‍പ്പടെയുള്ള ചികിത്സാ ചിലവുകള്‍ക്കും, മരുന്നിനും കണ്ണടയ്ക്കും ഉള്‍പ്പടെ ഗണ്യമായ കുറവും ഇളവുകളും ലഭിക്കുന്നതാണ്.
ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി ഓണ്‍ലൈന്‍ ഫോം വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി ഈ ലിങ്കില്‍ (https://forms.gle/yY36GbdLLPs9wqTdA) ക്ലിക്ക് ചെയ്ത് മുന്നോട്ട് പോവുക.
വിശദ വിവരങ്ങൾക്ക് വിളിക്കുക : 9151338822, 9747012416

കേരളത്തിലെ ഏറ്റവും ആധുനികമായ സംവിധാനങ്ങളോട് കൂടിയ ഹെവി എക്യുപ്മെന്റ്റ് ട്രെയിനിംഗ് സെന്‍റര്‍ ആയ ഹാം ഇന്‍സ്റ്റിറ്റ്യൂട്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രവര്‍ത്തന മേഖലയില്‍ മുന്‍നിരയിലെത്തിയതിന്‍റെ തുടര്‍ച്ചയായാണ് സാമൂഹിക പ്രതിബദ്ധമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ക്രെയിന്‍, ഫോര്‍ക്ക് ലിഫ്റ്റ് കൂടാതെ റഫ്രിജറേഷന്‍ & എയര്‍കണ്ടീഷന്‍ ടെക്നീഷ്യന്‍ തുടങ്ങിയ തൊഴിലധിഷ്ടിത കോഴ്സുകളും ഹാം ഇന്സ്ടിട്യൂട്ട് നടത്തുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും മികച്ച തൊഴില്‍ നൈപുണ്യമുള്ള പ്രോഫഷണലുകളെ വാര്‍ത്തെടുക്കുകയാണ് ഹാമിന്‍റെ ലക്ഷ്യമെന്നും കോഴ്സ് കഴിയുന്നതിന് മുന്‍പേ തന്നെ ട്രൈനികള്‍ക്ക് ഗള്‍ഫ് കമ്പനികളില്‍ ജോലി ലഭിക്കുന്നതും സ്ഥാപനത്തിന്‍റെ കോഴ്സുകളുടെ ഗുണമെന്മയാണെന്നും മാനെജ്മെന്റ് അറിയിച്ചു.


എന്താണ് റേഷൻകാർഡ് മസ്റ്ററിങ് ? മസ്റ്ററിങ് ചെയ്തില്ലെങ്കിൽ കാർഡ് ആസാധു ആകുമോ ? വിദേശത്തുള്ളവർ എന്ത് ചെയ്യണം ? ഇവിടെ വായിക്കുക : #RationCardMustering

റേഷൻ കടകളിലെ EPOS മെഷീനിൽ വിരൽ സ്വൈപ്പ് ചെയ്ത് ബയോമെട്രിക് വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനാണ് EKYC റേഷൻ മസ്റ്ററിംഗ്.  റേഷൻ സ്വീകർത്താക്കൾ ജീവിച്ചിരിപ്പുണ്ടെന്നും അംഗങ്ങൾക്ക് റേഷൻ വിഹിതം ലഭിക്കാൻ അർഹതയുണ്ടെന്നും തെളിയിക്കാനാണ് മസ്റ്ററിങ്.  നീലയും വെള്ളയും റേഷൻ കാർഡ് അംഗങ്ങൾ റേഷൻ കാർഡ് മസ്റ്ററിംഗിൽ പങ്കെടുക്കേണ്ടതില്ല.  മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾ ഉള്ളവർ നിർബന്ധമായും മസ്റ്ററിങ് ചെയ്യണം.

  റേഷൻ കാർഡിലെ എല്ലാ അംഗങ്ങളുടെയും വിരലടയാളം ഉണ്ടായിരിക്കണം.  മസ്റ്ററിങ്ങിന് വിധേയരാകേണ്ടിവരുന്ന അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് റേഷൻ ലഭിക്കാതിരിക്കില്ല.  അതേസമയം, 5 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മസ്റ്ററിംഗ് നിർബന്ധമാണ്.  അവരുടെ ആധാർ പുതുക്കിയില്ലെങ്കിൽ, മസ്റ്ററിംഗ് പരാജയപ്പെടും.  അതിനാൽ ആധാർ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുക.

  വിദേശത്ത് ജോലി ചെയ്യുന്നവരും നാട്ടിൽ വരാത്തവരും നിർബന്ധമായും മസ്റ്ററിംഗ് ചെയ്യണം.  അത് സാധ്യമല്ലെങ്കിൽ റേഷൻ കാർഡിൽ അവരുടെ പേരിന് നേരെ nrk എന്ന് എഴുതണം.  തുടർന്ന് ഇവരുടെ റേഷൻ മുടങ്ങും.  പിന്നീട് നാട്ടില് വന്ന് സെറ്റില് ആകുമ്പോള് എന് ആര് കെ ഒഴിവാക്കി റേഷന് വിഹിതം വാങ്ങാം.

  മാർച്ച് 10 വരെ മസ്റ്ററിങ് താൽക്കാലികമായി നിർത്തിവച്ചു.മാർച്ച് 15, 16, 17 തീയതികളിൽ റേഷൻ കടകൾക്ക് സമീപം പൊതുസ്ഥലങ്ങളിൽ സൗകര്യമൊരുക്കും.  സ്കൂളുകൾ, അംഗൻവാടികൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയവ പരിഗണിക്കുക.

നിങ്ങളുടെ ലൈസൻസ് കാലാവധി എത്ര നാൾ ഉണ്ട് ? എങ്ങിനെ പുതുക്കും ? ഓരോ വാഹനങ്ങൾക്കും ഉള്ള ലൈസൻസിലെ വ്യത്യാസം എന്തൊക്കെയാണ് ? എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി ഇവിടെയുണ്ട്.. #DrivingLicense

ഡ്രൈവിംഗ് ലൈസൻസിൻ്റെ കാലാവധി എത്രയാണ് ? പലർക്കും ആശയക്കുഴപ്പം ആയിരിക്കും.  ഇതൊന്നും ഓർക്കാതെ ചിലപ്പോഴൊക്കെ ചെക്കിങ്ങിനിടെ മാത്രമായിരിക്കും ലൈസൻസ് പുതുക്കാനുള്ള സമയം അതിക്രമിച്ചതായി നാം മനസ്സിലാക്കുന്നത്.  ഇത് ഒഴിവാക്കുവാൻ നിങ്ങളുടെ ലൈസൻസുകൾ ശരിയായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.  എന്നാൽ അതിൻ്റെ കാലാവധി കൃത്യമായി എങ്ങനെ അറിയും?  ഇതിനുള്ള ഉത്തരമാണ് ഇപ്പോൾ മോട്ടോർ വാഹനവകുപ്പ് നൽകിയിരിക്കുന്നത്.

 ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡി ഇക്കാര്യം അറിയിച്ചത്.  ലൈസൻസ് കാലയളവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും മാറ്റുന്ന പോസ്റ്റ് അവർ ഷെയർ ചെയ്തിട്ടുണ്ട്.  2019 സെപ്തംബർ 1-ന് മുമ്പ് ലൈസൻസ് എടുക്കുകയോ പുതുക്കുകയോ ചെയ്തവർക്കുള്ള നിർദ്ദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.

20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും സാധാരണഗതിയിൽ ലൈസൻസിന്റെ കാലാവധി. 50 വയസ് കഴിഞ്ഞാൽ ഓരോ 5 വർഷത്തേക്കും പുതുക്കി നൽകിയിരുന്നു. ഹെവി ലൈസൻസിന് 3 വർഷം ആയിരുന്നു കാലാവധി നിശ്ചയിച്ചത്. പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണം. ഹസാർഡസ് ലൈസൻസ് 3 വർഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വർഷവും പുതുക്കണം.

ഇനി 2019 സെപ്റ്റംബർ 1ന് ശേഷമാണ് നിങ്ങൾ ലൈസൻസ് എടുത്തെങ്കിൽ 30 വയസിനുള്ളിലാണ് എടുക്കുന്നതെങ്കിൽ 40 വയസ് വരെയാണ് കാലാവധി. 30നും 50നും ഇടയിൽ പ്രായമായവർക്ക് 10 വർഷത്തേക്ക് ആണ് ലൈസൻസിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. 50നും 55നും ഇടയിൽ പ്രായമുള്ളവർക്ക് 60 വയസ് വരെയാണ്. 55 വയസിനു മുകളിൽ 5 വർഷം വീതമാണ് കാലാവധി. ഹെവി ലൈസൻസ് കാലാവധി 5 വർഷമാണ് പിന്നീട് ഓരോ 5 വർഷവും പുതുക്കണമെന്നും എംവിഡി ചൂണ്ടിക്കാണിക്കുന്നു.


എംവിഡിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:

ഡ്രൈവിംഗ് ലൈസൻസ് കാലാവധി സംബന്ധിച്ച് സംശയമുള്ളവർക്കായി.......

2019 സെപ്റ്റമ്പർ 1 ന് മുൻപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ അവ പുതുക്കിയവർക്കും : -
20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസൻസിൻ്റെ കാലാവധി.

50 വയസ് കഴിഞ്ഞാൽ ഓരോ 5 വർഷത്തേക്കും പുതുക്കി നൽകിയിരുന്നു.

ഹെവി ലൈസൻസ് (Trans) - 3 വർഷം ആയിരുന്നു കാലാവധി. പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണമായിരുന്നു.

ഹസാർഡസ് ലൈസൻസ് 3 വർഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വർഷവും പുതുക്കണമായിരുന്നു.
2019 സെപ്റ്റംബർ 1ന് ശേഷം ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ പുതുക്കുന്നവർക്കും : -
30 വയസിനുള്ളിൽ എടുത്താൽ- 40 വയസു വരെ കാലാവധി .

30നും50 നും ഇടയിൽ പ്രായമായവർക്ക് -10 വർഷത്തേക്ക്.

50നും 55നും ഇടയിൽ പ്രായമുള്ളവർക്ക് 60 വയസ് വരെ.

55 വയസിനു മുകളിൽ 5 വർഷം വീതം.

ഹെവി ലൈസൻസ് (Trans) കാലാവധി 5 വർഷം. പിന്നീട് ഓരോ 5 വർഷവും പുതുക്കണം.

ഹസാർഡസ് ലൈസൻസ് കാലാവധി 3 വർഷം.കാലാവധി കഴിഞ്ഞാൽ വീണ്ടും പുതുതായി എൻഡോർസ് ചെയ്യണം

എല്ലാവരും അവരവരുടെ ലൈസൻസ് കാലാവധി പരിശോധിക്കുമല്ലോ?


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0