മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ പരസ്യവിചാരണ ടെസ്റ്റിൽ തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്റ്റിൽ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. മൂന്ന് ഉദ്യോഗസ്ഥർ റോഡ് ടെസ്റ്റ് പൂർത്തിയാക്കിയെങ്കിലും ഗ്രൗണ്ട് ടെസ്റ്റിൽ പരാജയപ്പെട്ടു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് വിളിച്ചുവരുത്തി ടെസ്റ്റ് നടത്തിയത്.
ഗതാഗത മന്ത്രിയുടെ നിർദേശം ലംഘിച്ച് ഒരു ദിവസം നൂറിലധികം ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പൊതു വിചാരണയ്ക്ക് വിധേയരാക്കി. 15 ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഡ്രൈവിങ് ടെസ്റ്റ് നടത്തി. മുട്ടത്തറ മൈതാനത്ത് ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമാണ് ട്രയൽ ടെസ്റ്റ് നടത്തിയത്.
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ കഴിഞ്ഞ മൂന്ന് മാസമായി മോട്ടോർ വാഹന വകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു. അറുപതോളം ഉദ്യോഗസ്ഥർ പ്രതിദിനം നൂറിലധികം പരിശോധനകൾ നടത്തിയതായി കണ്ടെത്തി. ഇതില് വിവിധ ജില്ലകളില് നിന്നുള്ള 15 മോട്ടോര്‍ ഇന്‍സ്പെക്ടര്‍മാരെ മുട്ടത്തറയിൽ വിളിച്ചുവരുത്തി ട്രയല് ടെസ്റ്റ് നടത്തി. മോട്ടോർ വാഹന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. എങ്ങനെയാണ് ഇത്രയധികം പരിശോധനകൾ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയായിരുന്നു.