കാറിനുള്ളിലെ നീന്തൽക്കുളത്തിൽ കുളിക്കാനിറങ്ങിയ ആലപ്പുഴ കലവൂർ സ്വദേശി സഞ്ജു ടി.എസിനെതിരെ പൊലീസ് കേസെടുക്കും. അശ്രദ്ധമായി വാഹനമോടിച്ചതിന് ആർടിഒയുടെ പരാതിയിൽ മണ്ണഞ്ചേരി പൊലീസ് കേസെടുത്തു.
ആർടിഒ എടുത്ത കേസ് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ജഡ്ജിയുടെ നിർദേശപ്രകാരമാണ് നടപടി. കൂടെ യാത്ര ചെയ്ത സുഹൃത്തുക്കൾ പ്രോസിക്യൂഷൻ നേരിടേണ്ടിവരും.
ഇന്നലെയാണ് കാർ പോലീസ് കസ്റ്റഡിയിലെടുത്തത്. അതിനിടെ, ആർടിഒയുടെ ശിക്ഷാ നടപടികളെ പരിഹസിച്ച് സഞ്ജു ടെക്കി വീഡിയോ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു.
10 ലക്ഷം രൂപ മുടക്കിയാല്‍ പോലും കിട്ടാത്ത റീച്ച് കിട്ടിയത് പോലീസ് കേസ് കാരണമാണ് കിട്ടിയതെന്നും സഞ്ജു പരിഹസിച്ചിരുന്നു. നിയമപരമായ ശിക്ഷാ നടപടികളെ പരിഹസിച്ച് സഞ്ജു പുറത്തുവിട്ട വീഡിയോയിൽ ആർടിഒയ്ക്കും മാധ്യമങ്ങൾക്കും നന്ദി പറയുകയായിരുന്നു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.