Vandebharath എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Vandebharath എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കേരളത്തില്‍ പുതിയ വന്ദേഭാരത് ഇന്ന് മുതല്‍... #Vandebharath



തിരുവനന്തപുരം: കേരളത്തില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും. 
മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് ആരംഭിക്കുന്നത്. ജൂലായ് ഒന്നിന് രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. അന്ന് രാത്രിയോടെ ട്രെയിന്‍ മംഗളൂരുവില്‍ എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുതിയ സര്‍വീസിനുമുള്ളത്. 11 മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് കൊച്ചുവേളിയില്‍ നിന്ന് മംഗളുരുവില്‍ എത്തിച്ചേരും.

കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. എസി ചെയര്‍കാറില്‍ കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് 1470 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടില്‍ എക്സിക്യുട്ടീവ് ചെയര്‍കാറില്‍ 2970 രൂപയും നിരക്കാവും. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഐ ആര്‍ സി ടി സി വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

വന്ദേ ഭാരത് കേരളത്തിലെ മറ്റൊരു റൂട്ടിലേക്ക് മാറ്റും....# Vandhebarath_Express

 
തിരക്കേറിയ ബെംഗളൂരു-എറണാകുളം അന്തർസംസ്ഥാന റൂട്ടിൽ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ സ്വകാര്യ ബസ് ലോബിയുടെ സമ്മർദ്ദത്തെ തുടർന്ന് റദ്ദാക്കിയതായി ആരോപണം.  ബെംഗളൂരു റൂട്ടിൽ മാർച്ചിൽ ലഭിച്ച വന്ദേഭാരത്  കൊല്ലം സ്റ്റേഷനിൽ കിടക്കുന്നു.  കേരളത്തിന് വേണ്ടിയുള്ള മൂന്നാമത്തെ വന്ദേഭാരത് ആണിത്.  ബാംഗ്ലൂർ റൂട്ട് മാറ്റി തിരുവനന്തപുരം - ചെന്നൈ, തിരുവനന്തപുരം - കോയമ്പത്തൂർ റൂട്ടിൽ ഓടിക്കാനാണ് പുതിയ പദ്ധതി.


  ബംഗളൂരുവിൽ നിന്ന് രാത്രി 11.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ എട്ടിന് എറണാകുളത്ത് എത്തി അവിടെനിന്ന് ഒമ്പതിന് തിരിച്ച് രാത്രി 10 ന് ബംഗളൂരുവിലെത്തുന്നതായിരുന്നു സർവീസ്.  ഇത് സ്വകാര്യ ആഡംബര ബസുകൾക്ക് ഭീഷണിയായി.


  അതേസമയം, മൂന്നാമത് വന്ദേഭാരത് അറ്റകുറ്റപ്പണികൾ നടത്തുന്നത് സംബന്ധിച്ച് ദക്ഷിണ റെയിൽവേ തീരുമാനം എടുക്കാത്തതാണ് കാരണമെന്ന് റെയിൽവേ പറയുന്നു.  നിലവിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് സംസ്ഥാനത്ത് ഉള്ളത്.  അതുകൊണ്ട് മൂന്നാമത് വന്ദേ ഭാരത് കേരളത്തിൽ നിന്ന് മാറ്റണം
രാത്രികാല സർവീസ് സംബന്ധിച്ച് വ്യക്തത വരണം. ബെംഗളൂരു-എറണാകുളം സർവീസിന് സമയക്രമവും സ്റ്റോപ്പും നിശ്ചയിച്ചിരുന്നെങ്കിലും എറണാകുളത്ത് അറ്റകുറ്റപ്പണി സൗകര്യമില്ലാത്തതിനാൽ സർവീസ് ആരംഭിച്ചില്ല.

  വേണാട് എക്‌സ്പ്രസ് എറണാകുളം ജംഗ്ഷനിൽ നിന്ന് തിരിച്ചുവിട്ട് വന്ദേഭാരതത്തിനായി മെയിൻ്റനൻസ് ലൈൻ ഒരുക്കിയിട്ടുണ്ട്. അപ്പോൾ രാത്രി അറ്റകുറ്റപ്പണികൾ അനുവദിക്കില്ല. ഇതെല്ലാം മുടന്തൻ വാദങ്ങളാണെന്നും ബസിലോബിയുടെ സമ്മർദമാണ് യഥാർത്ഥ കാരണമെന്നും ആക്ഷേപമുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0