ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 50ലേറെ പേർ മണപ്പെട്ടു, മരണ സംഖ്യ ഉയർന്നേക്കാം, അപകടത്തിൽ 179 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചരക്ക് തീവണ്ടി ഉൾപ്പെടെ മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെടുകയായിരുന്നു. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ റെയിൽവേ സ്‌റ്റേഷനിൽ വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് അപകടം.
ഷാലിമാർ (കൊൽക്കത്ത)-ചെന്നൈ സെൻട്രൽ ഭാഗത്തേക്കുള്ള കോറോമാണ്ടൽ എക്‌സ്‌പ്രസ് (12841) ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു. ഇതേ സ്ഥലത്ത് മറ്റൊരു ട്രെയിനും അപകടത്തിൽപ്പെട്ടതായാണ് റിപ്പോർട്ട്. കോറോമാണ്ടൽ എക്‌സ്പ്രസിന്റെ നിരവധി ബോഗികൾ പാളം തെറ്റി.
കോറോമാണ്ടൽ എക്സ്പ്രസ് പാളം തെറ്റിയ അതേ സ്ഥലത്ത് മറ്റൊരു പാസഞ്ചർ ട്രെയിനും പാളം തെറ്റിയതായി റിപ്പോർട്ട്. 12864 ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് പാളം തെറ്റിയ രണ്ടാമത്തെ ട്രെയിനെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇടിച്ചും പാളംതെറ്റിയും മറിഞ്ഞ കോച്ചുകൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.