വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. #VandebharathAttack

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.  കല്ലേറയിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നു.  ചോറ്റാനിക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലെ കുരീക്കാട് എന്ന സ്ഥലത്ത് രാത്രി ഏഴരയോടെയാണ് സംഭവം.

   ആർപിഎഫും പോലീസും തിരച്ചിൽ നടത്തിയെങ്കിലും കല്ലേറ് നടത്തിയവരെ കണ്ടെത്താനായില്ല.  ആളൊഴിഞ്ഞ സ്ഥലത്താണ് കല്ലേറ് നടന്നത്. C6 കോച്ചിലേക്കാണ് കല്ല് പതിച്ചത്.  കല്ലേറുണ്ടായ വിവരം യാത്രക്കാർ ടിടിആറിനെ അറിയിച്ചതിനെ തുടർന്ന് ആർപിഎഫിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് പ്രദേശത്ത് പരിശോധന നടത്തി.