കണ്ണൂരിൽ ഇന്ന് പുലർച്ചെ ട്രെയിനിന് തീ വച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സിസിടിവി ദൃശ്യങ്ങളിലുള്ള ആളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഒരു ബോഗി കത്തി നശിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. എലത്തൂരിൽ ആക്രമണത്തിന് ഇരയായ അതേ ട്രെയിനിന് തീപിടിച്ചത്, കഴിഞ്ഞ ഏപ്രിൽ മാസത്തിലും യാർഡിൽ നിർത്തിയിട്ട ട്രെയിനിന് സമാനമായി തീ വച്ചിരുന്നു.