തൃശൂരിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയുമായി ട്രെയിൻ ഗതാഗതത്തിന് റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി.  
തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, എറണാകുളം-ഷൊർണൂർ മെമു, എറണാകുളം-ഗുരുവായൂർ എക്‌സ്പ്രസ് എന്നിവ ഓടില്ല.
27ന് നടത്താനിരുന്ന കണ്ണൂർ–തിരുവനന്തപുരം ശതാബ്ദിയും റദ്ദാക്കി.
 കണ്ണൂർ-എറണാകുളം എക്‌സ്പ്രസ് 26ന് തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം-ചെന്നൈ മെയിൽ 26ന് രാത്രി 8.43ന് തൃശൂരിൽ നിന്ന് പുറപ്പെടും.
26ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട ബെംഗളൂരു എക്‌സ്പ്രസ് രണ്ട് മണിക്കൂർ വൈകുമെന്ന് റെയിൽവേ അറിയിച്ചു.
ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാർക്കായി കെഎസ്ആർടിസി കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിച്ചു.
 
   
   വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.