Alappuzha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Alappuzha എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കായംകുളത്തെ വീട്ടമ്മയുടെ മരണം പാമ്പുകടിയേറ്റെന്ന് സ്ഥിരീകരണം; ശരീരത്തില്‍ വിഷാംശം കണ്ടെത്തി #Alappuzha


ആലപ്പുഴ:കായംകുളത്തെ യുവതിയുടെ മരണകാരണം പാമ്പുകടിയേറ്റ് തന്നെയാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. പാമ്പ് കടിയേറ്റ ലക്ഷണങ്ങൾ ശരീരത്തിൽ ഉണ്ട്. ശരീരത്തിനുള്ളിലും വിഷ സാന്നിധ്യമുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക അവയവങ്ങളുടെ സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ചേരാവള്ളി സ്വദേശി വടക്കേ തേപ്പിൽ സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. കൊറ്റുകുളങ്ങരയിൽ ബന്ധുവിൻ്റെ വിവാഹ സൽക്കാരത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. മക്കൾക്കൊപ്പം വാഹനം പാർക്ക് ചെയ്ത് ഇറങ്ങുന്നതിനിടെ കാലിൽ എന്തോ കടിച്ചതായി അനുഭവപ്പെടുകയായിരുന്നു. സെലീനയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

സെലീനയുടെ ശരീരത്തിൽ പാമ്പുകടിയേറ്റ ലക്ഷണങ്ങൾ ഇല്ലായിരുന്നു എന്നായിരുന്നു കായംകുളം താലൂക്ക് ആശുപത്രി അധികൃതരുടെ വാദം. എന്തോ കടിച്ചു എന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിയത്. പാമ്പുകടിയേറ്റതിൻ്റെ വ്യക്തമായ ലക്ഷണങ്ങളില്ലാതെ ആൻറിവെനം സാധ്യമല്ലെന്ന് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ആശുപത്രിയുടെ വാദം തള്ളുന്നതാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ. 

 Death of Kayamkulam housewife confirmed as snake bite presence of venom found in body

ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ മരണം: കൊലപാതകമെന്ന് പിതാവ് #Alappuzha


ആലപ്പുഴ :ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പിതാവ്. മകന്‍ ഒരിക്കലും ജീവനൊടുക്കില്ല ഇത് കൊലപാതകമാണെന്നാണ് പിതാവ് ആരോപിക്കുന്നത്.

സംഭവത്തിൽ മാന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്ലസ് വൺ വിദ്യാർത്ഥി അഭിഗീതിനെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് മാസത്തിനിടെ സ്കൂൾ ഹോസ്റ്റലിൽ നടക്കുന്ന രണ്ടാമത്തെ മരണമാണ് അഭിഗീതിൻ്റേത്.

കഴിഞ്ഞ ദിവസം വിദ്യാർത്ഥിയുടെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. 'ഞാൻ എൻ്റെ ജീവിതത്തെ വെറുക്കുന്നു അമ്മൂ' എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന കുറിപ്പാണ് ലഭിച്ചത്. കുട്ടി ആത്മഹത്യ ചെയ്തതിൻ്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.

വ്യക്തിപരമായ കാരണങ്ങളായിരിക്കുമോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ചൊവ്വാഴ്ച രാവിലെ കുട്ടി സ്‌കൂളിൽ വന്നിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം കാണാതായി. പിന്നാലെ നടത്തിയ തെരച്ചിലിലാണ് ശുചമുറിക്കടുത്ത് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

 Death of student at Chennithala Navodaya School: Father calls it murder

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം കെഎസ്ആർടിസി ഡ്രൈവർ മരിച്ചു;വൻ ദുരന്തം ഒഴിവാക്കി യാത്രക്കാരൻ #Alappuzha

 


ആലപ്പുഴ: മാവേലിക്കരയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചെന്നൈ സ്വദേശി പ്രദീപ് എന്ന ഡ്രൈവറാണ് മരിച്ചത്. ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്കും പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

പത്തനംതിട്ടയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോകുന്ന ബസിലെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായത്. ഡ്രൈവർ ബോധരഹിതനായതിനെ തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരൻ്റെ സമയോചിത ഇടപെടലിലാണ് വന്‍ അപകടം ഒഴിവായത്.

യാത്രക്കാരൻ സ്റ്റിയറിംഗ് നിയന്ത്രണം ഏറ്റെടുക്കുകയും ബസ് റോഡരികിലെ കടയുടെ ബോർഡിലേക്കും മതിലിലേക്കും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 KSRTC driver dies of heart attack while driving bus passenger averts major tragedy

സിറ്റൗട്ടിലിരുന്ന് കളിക്കുകയായിരുന്ന മൂന്ന് വയസ്സുകാരന്‍റെ വിരൽ തെരുവുനായ കടിച്ചെടുത്തു #Alappuzha


ഹരിപ്പാട്: പിലാപ്പുഴയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കുട്ടിയുടെ വലതുകൈയിലെ ചെറുവിരൽ നായ കടിച്ചെടുത്തു. വീടിൻ്റെ സിറ്റൗട്ടിലിരുന്ന് കളിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് നായ കുട്ടിയെ ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ള കുട്ടിക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ നടത്തും. പ്രദേശത്തെ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

 A street dog bit off a three-year-old boy's finger while he was playing outside

മുണ്ടിനീര് സ്ഥിരീകരിച്ചു;ആലപ്പുഴയിലെ സ്‌കൂളില്‍ 21 ദിവസം അവധി പ്രഖ്യാപിച്ച് കളക്ടർ #Mumps


 ആലപ്പുഴ: മാരാരിക്കുളം ഗവ. എൽ.പി. സ്കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ അവധി പ്രഖ്യാപിച്ചു.

കൂടുതൽ കുട്ടികളിലേക്ക് രോഗം പടരുന്നത് തടയാൻ ജനുവരി 22 മുതൽ 21 ദിവസത്തേക്ക് സ്കൂളിന് അവധി നൽകി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

ഈ ദിവസങ്ങളിൽ ഓൺലൈനായി ക്ലാസുകൾ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ചെയ്യും.

സ്കൂളുകളിൽ മുണ്ടിനീര് പടരുന്നത് തടയാൻ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Mumps disease confirmed; Collector declares holiday at Mararikulam Govt LP School 

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ട് പേർ മരിച്ചു; അണുബാധയെന്ന് ബന്ധുക്കളുടെ ആരോപണം, ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

 


ആലപ്പുഴ:ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രണ്ട് രോഗികൾ മരിച്ചു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തവരാണ് മരിച്ചത്. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ(60) ആണ് മരിച്ചത്.

ഡയാലിസിസിനിടെ വിറയലും ഛർദ്ദിയും ഉണ്ടായ രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്. അണുബാധയേറ്റതാണ് മരണകാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതിക്ക് പിന്നാലെ ഡയാലിസിസ് യൂണിറ്റ് അടച്ചുപൂട്ടി. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് റിപ്പോർട്ട് തേടി.

ആശുപത്രിയിൽ നിന്നാണോ രോഗബാധിതർക്ക് അണുബാധയുണ്ടായതെന്ന് പരിശോധിച്ചതായി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ അരുൺ ജേക്കബ് വ്യക്തമാക്കി. ആശുപത്രിയിൽ നിന്ന് അണുബാധ ഉണ്ടാകാനാണെങ്കിൽ ഡയാലിസിസിന് ഉപയോഗിക്കുന്ന വെള്ളം മെഷീൻ എന്നിവയിൽ നിന്നാണ്. അത് എല്ലാ മാസവും പരിശോധിക്കാറുണ്ട്.

ഇങ്ങനെ ഒരു സംഭവം ഉണ്ടായപ്പോൾ തന്നെ വീണ്ടുമൊരു പരിശോധന നടത്തിയിരുന്നു. അതിൻ്റെ ഭാഗമായി വന്ന രണ്ട് റിപ്പോർട്ടിലും നെഗറ്റീവായിരുന്നു റിസൾട്ട്. എന്തായാലും ഡിഎംഒ തലത്തിലുള്ള ഒരു അന്വേഷണം നടന്നിട്ടുണ്ട്. ഡിഎംഒ റിപ്പോർട്ട് അനുസരിച്ച് ഒരു ഹൈലെവൽ കമ്മിറ്റി ഇന്ന് പരിശോധനയ്ക്ക് വരുന്നുണ്ട്. ഒരു രോഗി മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്നും ബാക്കിയുള്ളവരുടെയെല്ലാം ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.

Two people undergoing dialysis at Haripad Taluk Hospital die; relatives allege infection, Health Minister seeks report  

ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം, ആർക്കും ഗുരുതര പരിക്കില്ല #Alappuzha


 ആലപ്പുഴ: ചേപ്പാട് ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. കൃപാസനത്തിലേക്ക് പോകുകയായിരുന്ന ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയായിരുന്നു അപകടം.

കായംകുളം ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്നു. ചായകുടിക്കാൻ ഒരു കടയ്ക്ക് മുമ്പിൽ നിർത്തിയിരുന്നു. അവിടെനിന്ന് ചായകുടിച്ചതിന് ശേഷം എല്ലാവരും തിരികെ ബസിൽ കയറി അൽപസമയത്തിനുള്ളിൽ തന്നെ അപകടം ഉണ്ടായി.ഡിവൈ‍ഡര്‍  ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും  അതാണ്‌ അപകട കാരണം എന്നും പൊലീസ് പറഞ്ഞു. 

Tourist bus crashes into divider, no one seriously injured alappuzha

ക്രിസ്തുമസ് ആഘോഷത്തിനിടെ കരോൾ സംഘങ്ങൾ ഏറ്റുമുട്ടി, കുട്ടികൾ ഉൾപ്പടെ പത്തോളം പേർക്ക് പരിക്ക് #Alappuzha


ആലപ്പുഴ : ക്രിസ്തുമസ് ദിനത്തിൽ നൂറനാട് കരിമുളയ്ക്കലിൽ കരോൾ സംഘങ്ങൾ ഏറ്റുമുട്ടി. സംഘർഷത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.

യുവ, ലിബർട്ടി ക്ലബ്ബുകളുടെ  നേതൃത്വത്തിലുള്ള കരോൾ സംഘങ്ങൾ തമ്മിലാണ് അടിപിടിയുണ്ടായത്. യുവ ക്ലബ്ബിൽ നിന്ന് പിരിഞ്ഞ ഡിവൈഎഫ്ഐ പ്രവർത്തകർ രൂപീകരിച്ച ക്ലബ് ആണ് ലിബർട്ടി ക്ലബ്. കുട്ടികൾ ഉൾപ്പടെ പത്തോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 

Two caroling groups clashed on Christmas Eve, injuring around ten people, including children

രണധീരന് അവസാന നിദ്രയൊരുക്കി വലിയചുടുകാട് #VS


 

ആലപ്പുഴ : കേരളജനതയുടെ ചങ്കിലെ റോസാപ്പൂവിനെ സ്വീകരിക്കാനൊരുങ്ങി വലിയ ചുടുകാടിന്റെ മണ്ണ്. നിസ്വവർഗത്തിന്റെ നായകനെ നെഞ്ചോടുചേർക്കാനായി കാത്തുനിൽക്കുന്ന വലിയ ചുടുകാട്ടിലേക്കും ജനങ്ങളുടെ ഒഴുക്കാണ്. പുന്നപ്ര വയലാർ രക്തസാക്ഷികൾക്കും സഖാക്കളുടെ സഖാവായ പി കൃഷ്‌ണപിള്ള ഉൾപ്പെടെ മഹാനേതാക്കൾക്കുമൊപ്പം കേരളത്തിന്റെ കണ്ണും കരളുമായ വി എസിനും അന്ത്യവിശ്രമം.

 വി എസിന്റെ പോരാട്ടജീവിതവുമായി ലയിച്ചുചേർന്നതാണ്‌ വലിയചുടുകാട്‌. വി എസിന്‌ അറിയുന്നവരും വി എസിനെ അറിയുന്നവരും രക്തസാക്ഷികളായി. ജീവനോടെയും അല്ലാതെയും അവരെ വലിയചുടുകാട്ടിലാണ്‌ കൂട്ടിയിട്ട്‌ കത്തിച്ചത്‌. വി എസിലെ പോരാളിയെയും നേതാവിനെയും കണ്ടെത്തിയ പി കൃഷ്‌ണപിള്ള, പോരാട്ടങ്ങൾക്ക്‌ തോളോടുതോൾ ചേർന്നുനിന്ന പി കെ ചന്ദ്രാനന്ദൻ, കെ ആർ ഗൗരിയമ്മ, പി കെ കുഞ്ഞച്ചൻ, എൻ ശ്രീധരൻ, പി കെ വിജയൻ, സൈമൺ ആശാൻ, ആർ സുഗതൻ, ടി വി തോമസ്‌, പി ടി പുന്നൂസ്‌, ജോർജ്‌ ചടയംമുറി, സി കെ ചന്ദ്രപ്പൻ തുടങ്ങിയ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്‌ ഊടും പാവും പകർന്ന സമുന്നതർക്കൊപ്പം വി എസും ഇനി ഇവിടെ അണയാത്ത സമരജ്വാലയാകും.



എ കെ ജോൺ അന്തരിച്ചു #Flash_News


ആലപ്പുഴ: മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ സഹോദരൻ എ കെ ജോൺ (75) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്‌ ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി ഒരാഴ്ചയായി ആശുപത്രിയിൽ കഴിയവെയാണ്‌ അന്ത്യം. ചേർത്തലയിലെ കുടുംബ വീട്ടിലായിരുന്നു താമസം. മൃതദേഹം നാളെ വൈകിട്ട് 3ന് ചേർത്തല മുട്ടം പള്ളിയിൽ സംസ്‌കരിക്കും.

‌ഭാര്യ: ജേർളി ജോൺ, ‌മകൻ: ജോസഫ് 

ചെന്നിത്തല നവോദയ വിദ്യാലയത്തിൽ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി. #CrimeNews


ആലപ്പുഴ :  ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ചു. വ്യാഴം പുലർച്ചെ നാലിനാണ് സംഭവം.

ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിനി നേഹയെയാണ് സ്കൂളിലെ ശുചി മുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നേഹ ഹോസ്റ്റൽ വിദ്യാർഥിയാണ്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകളാണ്. മാന്നാർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.



(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)

കാമുകന്റെ ക്രൂര മര്‍ദ്ധനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.. #CrimeNews

 


ആലപ്പുഴ : കാമുകൻ്റെ ക്രൂര മർദനമേറ്റ് ചികിത്സയിലായിരുന്ന പോക്‌സോയെ അതിജീവിതയായ പെണ്കുട്ടി മരിച്ചു. മർദനമേറ്റ് അവശനിലയിലായ പെണ്കുട്ടി കടവന്ത്ര മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിഞ്ഞ 6 ദിവസമായി വെൻ്റിലേറ്ററിലായിരുന്നു.

പ്രതി അനൂപ് പെണ്‍കുട്ടിയെ ക്രൂരമായി മർദിക്കുകയും, തലയിൽ ചുറ്റിക കൊണ്ട് അടിക്കുകയും ചെയ്തു. . ഇതുമൂലമുണ്ടായ മാനസിക വിഷമത്തിൽ പെൺകുട്ടി കഴുത്തിൽ ഷാൾ മുറുക്കി ഫാനിൽ തൂങ്ങിമരിച്ചു. എന്നാൽ, ഇത് കണ്ടുനിന്ന പ്രതി ശബ്ദം ഉണ്ടാകാതിരിക്കാൻ പെൺകുട്ടിയുടെ ഷാൾ മുറിച്ച് ശ്വാസം മുട്ടിച്ചു. പിന്നീട് പെൺകുട്ടി ബോധരഹിതയായി വീണു. അ പെൺകുട്ടി മരിച്ചെന്ന് പറഞ്ഞാണ് അനൂപ് വീട് വിട്ടിറങ്ങിയത്.

പെണ്‍കുട്ടിയെ അർദ്ധനഗ്നയായി ഞായറാഴ്ച വീട്ടിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിൽ ഒരു കയർ മുറുകിയ മുറിവുണ്ടായിരുന്നു. കൈയിലെ മുറിവിൽ ഉറുമ്പുകളും ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി 15 മണിക്കൂറോളം വീടിനുള്ളിൽ കിടക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലോടെ അടുത്ത ബന്ധുവാണ് പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ അനൂപ് യുവതിയുടെ വീട്ടിലെത്തി മടങ്ങുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. യുവതിയുമായി തർക്കിക്കുകയും മർദിക്കുകയും ചെയ്തതായി ഇയാൾ മൊഴി നൽകി.

ആശുപത്രിയിലെത്തുമ്പോഴേക്കും പെൺകുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. തലച്ചോറിൻ്റെ പ്രവർത്തനത്തിൻ്റെ പകുതിയിലധികം നിലച്ചു കഴിഞ്ഞിരുന്നു. കഴുത്തിൽ ഷാൾ ചുറ്റിയതാണ് ഇതിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.

കൈക്ക് പുറമെ ചുറ്റിക കൊണ്ട് അനൂപ് പെൺകുട്ടിയെ മർദിച്ചു. ദേഹത്ത് പാടുകളുണ്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് അനൂപ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഇയാൾ മയക്കുമരുന്ന് നൽകിയതായും പോലീസ് കണ്ടെത്തി. പോലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ച ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം നാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും.

കീം എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശിയ്ക്ക്... #Educational_News

 


സംസ്ഥാനത്ത് കീം എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശി പി.ദേവാനന്ദിനാണ് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്കും, കോട്ടയം സ്വദേശി അലന്‍ ജോണി അനില്‍ മൂന്നാം റാങ്കും നേടി. 52500 പേരാണ് ഇത്തവണ റാങ്ക് പട്ടികയില്‍ ഇടം പിടിച്ചത്.

കീം’ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് പ്രഖ്യാപിച്ചത്. 79,044 വിദ്യാര്‍ത്ഥികളാണ് പ്രവേശന പരീക്ഷ എഴുതിയത്. ഇതില്‍ 58340 പേര്‍ യോഗ്യത നേടി. 52500 വിദ്യാര്‍ത്ഥികളാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. ആലപ്പുഴ സ്വദേശി പി ദേവാനന്ദിനാണ് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. ആണ്‍കുട്ടികള്‍ക്കാണ് ആദ്യ മൂന്നു റാങ്കുകളും.

ആദ്യ 100 റാങ്ക് പട്ടികയില്‍ എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേരുള്ളത്. ഫലം പ്രഖ്യാപിച്ച ശേഷം മന്ത്രി ആര്‍ ബിന്ദു വിജയികളെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.ആദ്യ 100 റാങ്കില്‍ 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളും ഉള്‍പ്പെട്ടു. മുന്‍ വര്‍ഷത്തേക്കാള്‍ 2829 പേര്‍ ഇത്തവണ കൂടുതലായി റാങ്ക് പട്ടികയില്‍ ഇടം നേടി. കേരള സിലബസില്‍ പ്‌സള് ടു പഠനം പൂര്‍ത്തിയാക്കിയ 2034 പേരും സി.ബി.എസ്്.സി പഠനം പൂര്‍ത്തിയാക്കിയ 2785 പേരും ആദ്യ അയ്യായിരം റാങ്കില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരീക്ഷ നടന്ന് ഒരു മാസം പിന്നിടുമ്പോള്‍ തന്നെ ഫലം പ്രസിദ്ധീകരിക്കാനായി എന്നത് പ്രത്യേകതയാണ്.

ബൈക്ക് അപകടത്തിൽ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞ് തെറിച്ചുവീണു, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം... #Obituary

ആലപ്പുഴയിൽ വാഹനാപകടത്തിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അപകടത്തിൽപ്പെട്ട ബൈക്കിൻ്റെ പിന്നിലിരുന്ന അമ്മയുടെ കൈയിൽ നിന്നു തെറിച്ചു താഴെ വീഴുകയായിരുന്നു. മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിൻ്റെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്.

വൈകിട്ട് മണ്ണഞ്ചേരി ജംക്ഷന് വടക്കായിരുന്നു അപകടം. ഭർതൃപിതാവ് ഷാജിയാണ് ബൈക്ക് ഓടിച്ചത്.
ഇടറോഡിൽ നിന്നു വന്ന ഇലക്ട്രിക്ക് സ്കൂട്ടറാണ് ഇടിച്ചത്.നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും നസിയയുടെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചു വീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നവജാത ശിശുവിന്‍റെ മരണം; മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം... #Obituary

 


ആലപ്പുഴ മെഡിക്കൽ കോളേജിൽ ഏഴ് ദിവസം പ്രായമായ നവജാത ശിശു മരിച്ചു.വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡിൽ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം.

ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതായിരുന്നു. രാത്രി 12.30 യോടെയാണ് കുഞ്ഞ് മരിച്ചത്. തുടര്‍ന്ന് മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി.

വയോധികയുടെ മൃതദേഹം വെള്ളത്തിലൂടെ ചുമന്ന് മകന്‍റെ വീട്ടില്‍ എത്തിച്ച് നാട്ടുകാര്‍...... #Kerala_News


ആലപ്പുഴ: പൂന്തോപ്പ് വാര്‍ഡ് പുതുവല്‍ വീട്ടില്‍ എല്‍സി ജോസഫ് (75) രണ്ടുവര്‍ഷത്തോളമായി കിടപ്പിലായിരുന്നു. ഇളയ മകന്‍ മനോജിനും കുടുംബത്തോടും ഒപ്പമാണ് എല്‍സി താമസിച്ചിരുന്നത്. ബുധനാഴ്ച എല്‍സിയുടെ മരണം സംഭവിച്ചപ്പോഴേക്കും മഴയില്‍മുങ്ങി പ്രദേശവും വീടും വെള്ളക്കെട്ടിലായി. വീട്ടിലേക്ക് ആര്‍ക്കും എത്താനാകാത്ത അവസ്ഥയായതോടെ സംസ്‌കാരവും മറ്റൊരിടത്തേക്ക് മാറ്റാന്‍ തീരുമാനമായി.

അങ്ങനെയാണ് ഇ.എസ്.ഐയിലെ മൂത്തമകന്‍ ബാബുസണ്‍ന്റെ വീട്ടിലേക്ക് മൃതദേഹം മാറ്റാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ഇതിനായി ആംബുലന്‍സ് എത്തിയെങ്കിലും വീടിനടുത്തേക്ക് ചെല്ലാന്‍ സാധിക്കാതെ വന്നതോടെ അയല്‍വാസികള്‍ മൃതദേഹമെടുത്ത് വെള്ളത്തിലൂടെ റോഡില്‍ എത്തുകയായിരുന്നു. കണ്ടുനിന്നവര്‍ക്കും എല്‍സിയുടെ അന്ത്യയാത്ര വേദനയായി. സംസ്‌കാരം വ്യാഴാഴ്ച നടക്കും.

ഇന്ന് യെല്ലോ അലേർട്ട് ; ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, മഴയില്‍ ഒരു മരണം


ആര്‍ത്തുപെയ്ത മഴയില്‍ ജനജീവിതം അടപടലം അട്ടിമറിഞ്ഞു. ഒരാള്‍ മരിച്ചു. മുട്ടം പറത്തറയില്‍ ദിവാകരന്‍ (67) വീടിനു സമീപമുള്ള വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഭക്ഷണത്തിനുശേഷം വീടിനു പുറത്തേക്കിറങ്ങിയ ദിവാകരന്‍ വെള്ളക്കെട്ടില്‍ കാല്‍വഴുതി വീഴുകയായിരുന്നു. ബുധനാഴ്ച രാത്രി മുതല്‍ കോരിച്ചൊരിഞ്ഞ മഴയില്‍ മിക്കയിടങ്ങളും വെള്ളത്തിലായി.

ആഞ്ഞടിച്ച കാറ്റിന് പിന്നാലെയായിരുന്നു മഴ. അപ്രതീക്ഷിതമായി വെള്ളംകയറിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. കുട്ടനാട്ടില്‍ രണ്ടാംകൃഷിക്കു നിലമൊരുക്കിയ പാടശേഖരങ്ങള്‍ മടവീഴ്ച ഭീഷണിയിലാണ്. ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 435 കുടുംബങ്ങളിലെ 1186 പേരാണ് ക്യാമ്പില്‍.

ജില്ലയില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായും 59 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ബുധനാഴ്ച രാവിലെ എട്ടരവരെയുള്ള കണക്കു പ്രകാരം 100.04 മില്ലിമീറ്റര്‍ മഴയാണു പെയ്തത്. എല്ലാ താലൂക്കുകളിലും ശക്തമായി പെയ്‌തെങ്കിലും കായംകുളത്താണു കൊരിച്ചൊരിഞ്ഞത്. ഇവിടെ 142.2 മില്ലിമീറ്റര്‍ രേഖപ്പെടുത്തി. വ്യാഴാഴ്ച ജില്ലയില്‍ മഞ്ഞജാഗ്രത നല്‍കി.

ആലപ്പുഴ പുളിങ്കുന്നിൽ നിന്നും 16 വയസ്സുകാരനെ കാണാതായതായി പരാതി.... #Look_Out_Notice

ആലപ്പുഴ പുളിങ്കുന്നിൽ നിന്നും പതിനാറ് വയസുകാരനെ കാണ്മാനില്ലെന്ന് പരാതി. ആശിർവാദ് ഹൗസിൽ വിനോദിന്റെ മകൻ വരുൺ കുമാർ വി. @ കിച്ചു, 16 വയസ്, ആണ് ഇന്ന് 25.05.2024  പകൽ 09.30 മുതൽ കാണാതായിരിക്കുന്നത്. രാവിലെ മങ്കൊമ്പ് ക്ഷേത്രത്തിൽപോകുന്നുവെന്ന് പറഞ്ഞ്, പച്ച നിറത്തിലുള്ള MACH CITY സൈക്കിളിൽ വീട്ടിൽനിന്നും പുറപ്പെട്ടതായി പരാതിയിൽ പറയുന്നു.
പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ ക്രൈം 368/2024 u/s 57 of KP Act പ്രാകാരം കേസെടുത്ത് അന്വേഷിച്ചുവരുകയാണ്. 

ഇരു നിറം, 165 സെ.മീ ഉയരം, വലത് കൺപോളയിൽ കുറുത്ത മറുക്, മുഖത്ത് നിറയെ മുഖക്കുരു. കാണാതാകുമ്പോൾ, സ്കൈ ബ്ലൂ നിറത്തിലുള്ള ഫുൾസ്ലീവ് ഷർട്ട്, മടക്കിവെച്ചിരിക്കുന്നു. ലൈറ്റ് നേവി ബ്ലൂ നിറത്തിലുള്ള ജീൻസ് ധരിച്ചിട്ടുണ്ട്. ഈ കുട്ടിയക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ, താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നതായി പോലീസ് അറിയിച്ചു.

ഇൻസ്പെക്റ്റർ ഓഫ് പൊലീസ് : 9497987061
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് : 9497980288
പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ : 0477 2702222

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0