തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ അഖിലേഷ് കുമാറാണ് മരിച്ചത്.വീടിനുള്ളിലെ ജനാലയിലെ കമ്പിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൈകൾ തുണികൊണ്ട് പിന്നിൽ കെട്ടിയ നിലയിലാണ് കണ്ടത്. ആത്മഹത്യയല്ലെന്നാണ് പ്രാഥമിക നിഗമനം.മരണത്തിൽ അസ്വാഭാവികത ഉള്ളതായും പൊലീസ് സംശയിക്കുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ചുവരികെയാണ്.