മലയാളത്തിൻ്റെ പ്രിയ കഥാകൃത്ത് എം.ടി. വാസുദേവൻ നായരുടെ സംസ്കാര ചടങ്ങുകൾ വൈകീട്ട് അഞ്ചിന് നടക്കും. എം.ടി.യെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പ്രമുഖർ കോഴിക്കോട്ടെ വീട്ടിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിച്ചു. എംടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പത്തു മണിയോടെ അദ്ദേഹത്തിന് 91 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് 15ന് രാവിലെയാണ് എംടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. നോവലിസ്റ്റ്, എഡിറ്റർ, തിരക്കഥാകൃത്ത്, സംവിധായകൻ. എംടി എന്ന രണ്ടക്ഷരം കൊണ്ട് സർഗ്ഗാത്മകതയുടെ വിവിധ മേഖലകളിൽ മലയാളിയെ എന്നും വിസ്മയിപ്പിച്ച പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിന് മഹത്തായ എഴുത്തുകാരൻ്റെ സംഭാവന നിരവധി തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ചു. അക്ഷരങ്ങളിലൂടെയും അഭ്രപാളികളിലൂടെയും ലളിതമായ ഭാഷയിലൂടെയും പരിചിതമായ ജീവിത ചുറ്റുപാടുകളിലൂടെയും ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് എംടി നൽകിയത്. എം.ടി.യെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പ്രമുഖർ കോഴിക്കോട്ടെ വീട്ടിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിച്ചു. എംടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പത്തു മണിയോടെ അദ്ദേഹത്തിന് 91 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് 15ന് രാവിലെയാണ് എംടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഹൃദയസ്തംഭനം ഉണ്ടാവുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. നോവലിസ്റ്റ്, എഡിറ്റർ, തിരക്കഥാകൃത്ത്, സംവിധായകൻ. എംടി എന്ന രണ്ടക്ഷരം കൊണ്ട് സർഗ്ഗാത്മകതയുടെ വിവിധ മേഖലകളിൽ മലയാളിയെ എന്നും വിസ്മയിപ്പിച്ച പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിന് മഹത്തായ എഴുത്തുകാരൻ്റെ സംഭാവന നിരവധി തലമുറകളിൽ മായാത്ത മുദ്ര പതിപ്പിച്ചു. അക്ഷരങ്ങളിലൂടെയും അഭ്രപാളികളിലൂടെയും ലളിതമായ ഭാഷയിലൂടെയും പരിചിതമായ ജീവിത ചുറ്റുപാടുകളിലൂടെയും ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് എംടി നൽകിയത്.
MT Vasudevan Nair എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
MT Vasudevan Nair എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kerala News
Malayoram News
MT Vasudevan Nair
Obituary
മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭ എംടി വാസുദേവൻ നായർ വിടപറഞ്ഞു; സംസ്കാരം വൈകീട്ട് അഞ്ചിന്, രണ്ട് ദിവസം സംസ്ഥാനത്ത് ദുഃഖാചരണം. #MTVasudevanNair #Obituary
കോഴിക്കോട് : മലയാളത്തിൻ്റെ അതുല്യ പ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രിയായിരുന്നു അന്ത്യം. ഏഴു പതിറ്റാണ്ടായി എഴുത്തിൻ്റെ 'സുകൃത'മായിരുന്ന അതുല്യ വ്യക്തിത്വം മലയാളത്തോട് വിടപറയുന്നു. എം.ടി. തൊട്ട മേഖലകളിലെല്ലാം 'ഉയരങ്ങളിൽ' എത്തിയ പ്രതിഭയായിരുന്നു. മലയാള ഭാഷയ്ക്ക് 'രണ്ടാം വേരുകൾ' നൽകിയ അദ്ദേഹത്തിൻ്റെ എഴുത്തിൻ്റെ 'തിരകളും തീരങ്ങളും' സാഹിത്യലോകത്ത് എക്കാലവും ഓർമ്മയായി നിലനിൽക്കും.
ഹൃദ്രോഗവും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു എംടി വാസുദേവൻ നായർ. അദ്ദേഹത്തിന് 91 വയസ്സായിരുന്നു.
ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആരോഗ്യനില വഷളായി. വൃക്കകളുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതിനെ തുടർന്നാണ് ഇന്ന് മരണം സംഭവിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനിടെ പലതവണ എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 15നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചുകാലമായി ഹൃദയസംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
ആരോഗ്യനില അതീവഗുരുതരമാണെന്നും ഹൃദയാഘാതം ഉണ്ടായെന്നും കാണിച്ച് ആശുപത്രി അധികൃതർ ഇന്നലെ രാവിലെ മെഡിക്കൽ ബുള്ളറ്റിനും പുറത്തിറക്കിയിരുന്നു. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചിരുന്നു. മരണസമയത്ത് ഭാര്യയും മകളുമടക്കം എല്ലാ കുടുംബാംഗങ്ങളും ആശുപത്രിയിൽ ഉണ്ടായിരുന്നു.
Malayoram News
MT Vasudevan Nair
എംടി വാസുദേവൻ നായരുടെ നില അതീവ ഗുരുതരം, പ്രാർത്ഥനയോടെ സാഹിത്യ ലോകം, പ്രതീക്ഷ കൈവിടാതെ ഡോക്റ്റർമാർ.. #MTVasudevanNair
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം ടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിൻ്റെ നിരീക്ഷണത്തിലാണ് എം.ടി.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 15നാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളായി. നിലവിൽ ഓക്സിജൻ മാസ്കിലാണ് അദ്ദേഹം.
എംടി പൂർണ ആരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. എംടിയുടെ സാഹിത്യ-സിനിമാ-രാഷ്ട്രീയ രംഗങ്ങളിലെ സുഹൃത്തുക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മരുന്നുകളോട് ഒട്ടും പ്രതികരിക്കാതിരുന്ന അദ്ദേഹത്തിൻ്റെ ശരീരം ചെറുതായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഓരോ മണിക്കൂറിലും ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിൻ്റെ ആരോഗ്യനില വിലയിരുത്തുന്നുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)