സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്രയും ഉപരാഷ്ട്രപതിയുടെ തലസ്ഥാന സന്ദർശനവും പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് (ഓഗസ്റ്റ് 30), നാളെ (ഓഗസ്റ്റ് 31) തീയതികളിൽ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് ക്രമീകരണങ്ങളും സിറ്റി പൊലീസ് ഏർപ്പെടുത്തി. നഗരത്തിലെ പ്രധാന പാതകളിലും ഇടറോഡുകളിലും ഗതാഗത തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ശ്രദ്ധ പുലർത്തണമെന്നും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.
ഓണം സമാപന ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ നഗരത്തിലെ പ്രധാന പാതകളിലൂടെ കടന്നുപോകും. കവടിയാർ – വെള്ളയമ്പലം – മ്യൂസിയം – എൽ.എം.എസ് – സ്റ്റാച്യു – ഓവർബ്രിഡ്ജ് – പഴവങ്ങാടി – കിഴക്കേകോട്ട – വെട്ടിമുറിച്ചകോട്ട – മിത്രാനന്ദപുരം – പടിഞ്ഞാറേകോട്ട – ഈഞ്ചയ്ക്കൽ – കല്ലുമ്മൂട് വരെയുള്ള പാതകളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഘോഷയാത്രയിലെ ഫ്ലോട്ടുകളും കലാരൂപങ്ങളും ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് സർവ്വീസ് റോഡ് വഴി കല്ലുമ്മൂട് ഹൈവേയിൽ പ്രവേശിച്ച് ഘോഷയാത്ര അവസാനിപ്പിക്കണം. നിശ്ചലദൃശ്യങ്ങൾ ബൈപ്പാസിൽ പ്രവേശിക്കുമ്പോൾ ഈഞ്ചയ്ക്കലിൽ നിന്നും മിത്രാനന്ദപുരം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല.
ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 31 രാവിലെ 5 മണി മുതൽ 9 മണി വരെയും ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുംമുഖം ഭാഗത്തുനിന്ന് ചാക്കയിലേക്കും ചാക്കയിൽ നിന്ന് ആശാൻ സ്ക്വയർ – ലോക്ഭവൻ ഭാഗത്തേക്കും വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്. എം.സി റോഡിൽ നിന്നും തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വലിയ വാഹനങ്ങൾ മണ്ണന്തല നിന്നും തിരിഞ്ഞ് കടപ്പനകുന്ന്-പേരൂർക്കട-പൈപ്പിൻമൂട്-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി-വഴുതക്കാട്-തൈക്കാട് വഴിയും, ചെറിയ വാഹനങ്ങൾ പരുത്തിപ്പാറ-മുട്ടട-അമ്പലമുക്ക്-ഊളമ്പാറ-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി-വഴുതക്കാട്-തൈക്കാട് വഴിയും പോകേണ്ടതാണ്.
കഴക്കൂട്ടം, പട്ടം, പേരൂർക്കട, പേട്ട, തിരുവല്ലം ഭാഗങ്ങളിൽ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കും തിരികെ പോകേണ്ട വാഹനങ്ങൾക്കും പ്രത്യേക വഴിതിരിച്ചുവിടലുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കഴക്കൂട്ടം ഫ്ലൈഓവർ, അട്ടക്കുളങ്ങര, കിള്ളിപ്പാലം, തൈക്കാട് തുടങ്ങിയ സ്ഥലങ്ങൾ വഴി ബദൽ റൂട്ടുകൾ ഉപയോഗിക്കാം. കിഴക്കേകോട്ടയിൽ നിന്നും സർവ്വീസ് ആരംഭിക്കേണ്ട ബസുകൾ അട്ടക്കുളങ്ങര-മണക്കാട് റോഡിലോ അട്ടക്കുളങ്ങര-കിള്ളിപ്പാലം വഴിയോ പോകണം. പൊതുജനങ്ങൾ ഗതാഗത നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Hashtags: #തിരുവനന്തപുരം #ഗതാഗതനിയന്ത്രണം #ഓണം #ഉപരാഷ്ട്രപതി #Thiruvananthapuram #TrafficAlert #OnamProcession #VPVisit
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.