ഇവർ ജീവൻ പകർന്നു നൽകുന്നവർ, ബ്ലഡ് ഡൊണേഴ്‌സ് കേരളയുടെ ആഭിമുഖ്യത്തിൽ സന്നദ്ധ പ്രവർത്തകരുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. #BloodDonorsKerala

മട്ടന്നൂർ : രക്തദാന ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിദ്ധ്യമായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ ജില്ലാതല സ്നേഹസംഗമം മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു പി സ്കൂളിൽ വച്ച് നടന്നു. ജില്ലയിലെ അഞ്ച് താലൂക്കുകളിൽ നിന്നായി നൂറ് കണക്കിന് പ്രവർത്തകർ ഒത്ത് ചേർന്നു.
ജില്ലാ പ്രസിഡൻ്റ് അജീഷ് തടിക്കടവിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന രക്ഷാധികാരി ഡോ. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.മൂന്ന് പെരിയയിൽ രണ്ട് പിഞ്ചോമനകളുടെ ജീവൻ രക്ഷിച്ച അനൂപ് തവരയെ ഉപഹാരം നൽകി ആദരിച്ചു. ഷബീർ കുഞ്ഞിപ്പള്ളി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു

സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സജിത്ത് വി.പി, സമീർ പെരിങ്ങാടി, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ എം ജയദേവൻ, നൗഷാദ് ബയക്കാൽ, സിനി ജോസഫ് എന്നിവർ സംസാരിച്ചു.
പി മുഹമ്മദ് മുസമ്മിൽ സ്വാഗതവും എം ചന്ദ്രൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി അജീഷ് തടിക്കടവ് ( പ്രസിഡൻ്റ്), പി പി റിയാസ്, എം മുബാരിസ് (വൈസ് പ്രസിഡൻ്റ്), പി മുഹമ്മദ് മുസമ്മിൽ (സെക്രട്ടറി), ഷബീർ കുഞ്ഞിപ്പള്ളി, അനൂപ് സുശീലൻ ( ജോ: സെക്രട്ടറി), നിഖിൽ തവറൂൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.