BLOOD DONORS KERALA : ഓണം ആഘോഷങ്ങൾക്കുമപ്പുറം സ്‌നേഹം പങ്കിടലാണ്.. ഒറ്റപ്പെട്ടവരെ ചേർത്ത് പിടിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരളാ എയ്ഞ്ചൽസ് വിങ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വ്യത്യസ്തമായ ഓണാഘോഷം...

അഴീക്കോട് : 
ജീവിതയാത്രയിൽ ഒറ്റപ്പെട്ട് പോയവർക്ക് സാന്ത്വനമായി ബ്ലഡ് ഡോണേഴ്സ് കേരള എയ്ഞ്ചൽസ് വിംഗ്  കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴീക്കോട് ചാൽ ഗവ. വൃദ്ധമന്ദിരത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വ്യത്യസ്തമായി.


 ഓണപ്പൂക്കളം ഒരുക്കി ഓണക്കോടി വിതരണം ചെയ്ത് ഓണപ്പാട്ടുകൾ പാടി നടന്ന ആഘോഷ പരിപാടി അന്തേവാസികൾക്ക് ആവേശം പകർന്നു. പാട്ട് പാടിയും നൃത്തം ചെയ്തും വിശേങ്ങൾ പങ്ക് വെച്ചും അവർ ഒപ്പം ചേർന്നു.


ഗ്രാമ പഞ്ചായത്ത് അംഗം കെ ഗിരീഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ കെ.വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ അജീഷ്  ഓണക്കോടി വിതരണം ചെയ്തു.ബി.ഡി.കെ സംസ്ഥാന  രക്ഷാധികാരി നൗഷാദ് ബയക്കാൽ, എയ്ഞ്ചൽസ് വിംഗ് രക്ഷാധികാരി റീന വർഗ്ഗീസ്, ജില്ലാ ജനറൽ സെക്രട്ടറി സമീർ മുതുകുറ്റി, പ്രസിഡൻ്റ് അജീഷ് തടിക്കടവ്, വൈസ് പ്രസിഡൻ്റ് നദീർ കാർക്കോടൻ എന്നിവർ സംസാരിച്ചു.


നാടൻപാട്ട് കലാകാരൻ മനുരാജ് അഴീക്കൽ അവതരിപ്പിച്ച നാടൻ കലാവിരുന്നും ഉണ്ടായി

വൃദ്ധമന്ദിരം പ്രതിനിധി ടി. അനിതകുമാരി, സുജിന ബാബു, സമീറ അഷ്‌റഫ്, കെ പി ബിന്ദു, ശരണ്യ തെക്കീൽ എന്നിവർ നേതൃത്വം നൽകി. രേഷ്മ രാജേഷ് സ്വാഗതവും സിനി ജോസഫ് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0