തളിപ്പറമ്പ് : എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ താലൂക്ക് ഏയ്ഞ്ചൽസ് വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
തളിപ്പറമ്പ സഹകരണ ആശുപത്രിയിൽ നടന്ന ക്യാമ്പ്
ചപ്പാരപ്പപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ രക്തം ദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു.
എയ്ഞ്ചൽസ് ജില്ലാ ജനറൽ സെക്രട്ടറി രേഷ്മ രാജേഷ് ,പ്രസിഡന്റ് സിനി ജോസഫ് , ബി.ഡി.കെ താലൂക്ക് പ്രസിഡന്റ് മൻസൂർ മുഹമ്മദ് , ജനറൽ സെക്രട്ടറി ശരണ്യ തെക്കീൽ, അക്ഷയ് കൊളച്ചേരി, അനൂപ് സുശീലൻ,പി.രാജേഷ്, സലീം പടപ്പേങ്ങാട്, സവാദ് മയ്യിൽ, നവനീത്, എയ്ഞ്ചൽസ് വിംഗ് ജനറൽ സെക്രട്ടറി വിജി വിനോദ്, പ്രസിഡന്റ് ശ്രുതി പി.വി, സി.കെ അനിത, സുഹറ റസാഖ്, കെ.ഫായിസ, ജോഷിന നിസാർ എന്നിവർ നേതൃത്വം നൽകി.12 വനിതകൾ ഉൾപ്പടെ 27 പേർ രക്തം ദാനം ചെയ്തു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.