DECEMBER 01 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
DECEMBER 01 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 01 ഡിസംബർ 2025 | #NewsHeadlines

• പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും. ഡിസംബർ 19 വരെയാണ്‌ സമ്മേളനം. ആകെ 15 സിറ്റിങ്‌ മാത്രമാണുള്ളത്‌. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ ശീതകാല സമ്മേളനമാണിത്‌.

• രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പീഡനത്തിന് ഇരയായ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിജീവിതയെ ചാനലുകളിലൂടെ നിരന്തരം അധിക്ഷേപിച്ചതിനും വ്യക്തിവിരങ്ങൾ വെളിപ്പെടുത്തിയതിനുമാണ് രാഹുൽ ഈശ്വറിനെ സൈബർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

• യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌ത കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കായി പൊലീസ്‌ അന്വേഷണം ഊർജിതം. യുവതി പരാതി നൽകിയതിന് പിന്നാലെ ഒളിവിൽപ്പോയ രാഹുലിന്റെ ഫോൺ സ്വിച്ച് ഓഫാണ്‌.

• കനത്ത മഴയെത്തുടർന്ന് ഇ​​​ൻഡോ​​​നേ​​​ഷ്യ​​​യി​​​ലെ സു​​​മാ​​​ത്ര ദ്വീ​​​പിലുണ്ടായ വെള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും മണ്ണി​​​ടി​​​ച്ചി​​​ലി​​​ലും മരിച്ചവരുടെ എണ്ണം 400 കടന്നു. ആകെ 442 പേർ മരിച്ചതായാണ് കണക്ക്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.

• നാഷണൽ ഹെറാൾഡ്‌ അഴിമതിയുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിക്കുമെതിരായി പുതിയൊരു കേസ്‌ കൂടി. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി ന്റെ നിർദേശപ്രകാരം ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ്‌ ക്രിമിനൽ ഗൂഢാലോചയ്‌ക്ക്‌ സോണിയനാഷണൽ ഹെറാൾഡ്‌ അഴിമയും രാഹുലുമടക്കം ആറുപേർക്കെതിരെ കേസെടുത്തത്‌.

• അവസാന ഓവര്‍ വരെ നീണ്ട ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്ക് 17 റണ്‍സിന്റെ ആവേശ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.

• മുനമ്പത്ത് അധിവസിക്കുന്നവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമെന്ന് മന്ത്രി കെ രാജന്‍. മുനമ്പം ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് 414 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു മന്ത്രി രാജൻ.

• ഡിറ്റ്‌വാ ചുഴലിക്കാറ്റിന് പിന്നാലെ ശ്രീലങ്കയിൽ വൻ നാശനഷ്ടം. 200 ലേറെ പേർ ഇതുവരെ മരിച്ചു. 191 പേരെ കാണാതായി. ഒരാഴ്ചയോളം നിർത്താതെ പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും 20,000തോളം വീടുകൾ നശിച്ചു. 108,000 ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 01 ഡിസംബർ 2024 | #NewsHeadlinesToday

• ഇന്ന് ലോക എയിഡ്സ് ദിനം, ദേശീയതലത്തിൽ എച്ച്ഐവി അണുബാധയുടെ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമായി തുടർന്ന്‌ കേരളം. പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത ഇന്ത്യയിൽ 0.20 ആണെങ്കിൽ കേരളത്തിലേത്‌ 0.07 ആണ്.

• സംഭൽ വെടിവെപ്പിനെ തുടർന്ന് ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. ഡിസംബർ 10 വരെയാണ് നിരോധനാജ്ഞ നീട്ടിയത് .ജനപ്രതിനിധികൾക്കടക്കം സന്ദർശന വിലക്ക് തുടരും.

• ഫെയ്ൻജൽ ചുഴലിക്കാറ്റിൽ വിറച്ച് തമിഴ്നാട്. പുതുച്ചേരിയിലും ആന്ധ്രയിലെ വിവിധ ഭാ​ഗങ്ങളിലും കനത്തമഴ. കാറ്റിലും പേമാരിയിലും ചെന്നൈ ന​ഗരത്തിലും സമീപമേഖലകളിലും ജനജീവിതം സ്തംഭിച്ചു.  വീടുകളിലും ആശുപത്രികളിലും വെള്ളം കയറി.

• വിരമിക്കൽ ആനുകൂല്യത്തിന്‌ പലിശ കണക്കാക്കുന്ന രീതി പരിഷ്‌കരിക്കാൻ ഇപിഎഫ്‌ഒ കേന്ദ്ര ട്രസ്‌റ്റ്‌ ബോർഡ്‌ യോഗം തീരുമാനിച്ചു.

• മാരകരോഗങ്ങൾ ബാധിച്ച്‌ നരകയാതന അനുഭവിക്കുന്നവർക്ക്‌ വൈദ്യസഹായത്തോടെ ദയാവധം അനുവദിക്കുന്ന ബില്ലിന്‌ യുകെ പാർലമെന്റ്‌ പ്രാഥമിക അംഗീകാരം നൽകി.

• ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു.

• ചെറിയ കുറ്റത്തിന് ജയിലിലാവുന്നവര്‍ വലിയ കുറ്റവാളികളായി മടങ്ങുന്ന സ്ഥിതി ജയിലുകളില്‍ ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• സംസ്ഥാന ഐടി മിഷന്റെ പദ്ധതിയായ "ഇ- ഡിസ്ട്രിക്ട്' പോർട്ടലിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി യൂസർ അക്കൗണ്ട് രൂപീകരിക്കുമ്പോൾ ലഭിക്കുന്ന ഒടിപി സംവിധാനം ഞായർ മുതൽ പൂർണമായും ആധാർ അധിഷ്‌ഠിതം.

• 150 വര്‍ഷത്തെ പാരമ്പര്യമുള്ള സെക്രട്ടേറിയറ്റില്‍ ഇനിമുതല്‍ ഹാജര്‍ പുസ്തകം (അറ്റന്റൻസ് രജിസ്റ്റ‍ര്‍) ഇല്ല. സെക്രട്ടേറിയറ്റിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് തീരുമാനം.

• അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.


'ഒന്നിച്ച് പൂജ്യത്തിലേക്കുള്ള യാത്രയിൽ' ബ്ലഡ് ഡൊണേഴ്സ് കേരളയും നാഷണണൽ കോളേജും തളിപ്പറമ്പിൽ എയ്ഡ്സ് ദിനത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. #December01

തളിപ്പറമ്പ് : ലോക എയ്ഡ്സ് ദിനത്തിൻ്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയും തളിപ്പറമ്പ് നാഷണൽ കോളേജും സംയുക്തമായി തളിപ്പറമ്പ് സഹകരണ ആശുപത്രി രക്ത കേന്ദ്രത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
3 പെൺകുട്ടികൾ അടക്കം 16 പേർ രക്തം ദാനം ചെയ്തു. വൈസ് പ്രിൻസിപ്പൽ എൻ വി പ്രസാദ് അഡ്മിനിസ്ട്രേറ്റർ മഞ്ജുഷ, ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ ജോ. സെക്രട്ടറി അനൂപ് സുശീലൻ, താലൂക്ക് പ്രസിഡൻ്റ് റഷീദ് നെടുവോട്, എയ്ഞ്ചൽസ് വിംഗ് പ്രസിഡൻ്റ് അനിത രാജീവ്, ശ്രീജേഷ് മൊറാഴ, ശ്രുതി പി.വി എന്നിവർ നേതൃത്വം നൽകി.കോളേജിൽ രക്തദാനസേന രൂപീകരിച്ച് ബോധൽക്കരണ പ്രവർത്തനവും അത്യാവശ്യ ഘട്ടങ്ങളിൽ രോഗികൾക്ക് രക്തം എത്തിക്കാനുള്ള ഇടപെടലുകളും നടത്തുമെന്ന് നാഷണൽ കോളേജ് മാനേജിംഗ് ഡയക്ടർ പി.കെ ബിജോയ് അറിയിച്ചു.

#TALIPARAMBA : എയ്ഡ്സ് ദിനത്തിൽ ജീവരക്തം പകർന്ന് നൽകി തളിപ്പറമ്പ് നാഷണൽ കോളേജ് വിദ്യാർത്ഥികൾ.


തളിപ്പറമ്പ് : ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി രക്തം ദാനം ചെയ്ത് വിദ്യാർത്ഥികൾ മാതൃകയായി. തളിപ്പറമ്പ് നാഷണൽ കോളേജിലെ 20 വിദ്യാർത്ഥികളാണ് തളിപ്പറമ്പ് സഹകരണ ആശുപത്രി ബ്ലഡ് സെൻ്ററിലെത്തി രക്തം ദാനം ചെയ്തത്. ദിനാചരണങ്ങളുടെ ഭാഗമായി കൂടുതൽ വിദ്യാർത്ഥികൾ രക്തം ദാനം ചെയ്യുമെന്നും രക്തദാന രംഗത്ത് ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും പ്രിൻസിപ്പൽ എൻ.വി പ്രസാദ് അറിയിച്ചു.എച്ച് ഡി എഫ് സി ബാങ്ക് രക്തദാതാക്കൾക്ക് ഉപഹാരം നൽകി.

ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയാണ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. താലൂക്ക് ജനറൽ സെക്രട്ടറി ശരണ്യ തെക്കീൽ, വൈസ് പ്രസിഡൻ്റ് ശ്രീജേഷ് മൊറാഴ, നീന ഐവിയറ്റ്, നിസാർ ചുടല, പ്രമീള രാജൻ എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0