അന്താരാഷ്ട്ര വനിതാ ദിനാചരണം പേരിനല്ല, പ്രവൃത്തിയിലൂടെ ആചരിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരള. #BloodDonorsKerala

കണ്ണൂർ : ബ്ലഡ് ഡോണേഴ്സ് കേരള എയ്ഞ്ചൽസ് വിംഗ്  കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം വിവിധ പരിപാടികളോടെ നടന്നു.
ശ്രേഷ്ഠ വനിതാ പുരസ്കാര സമർപ്പണം, സന്നദ്ധ രക്തദാന ക്യാമ്പ്, കേശദാനക്യാമ്പ്, ബോധവൽക്കരണ ക്ലാസ്സ് ഫ്ലാഷ് മോബ് എന്നിവ നടന്നു.
ദിനാചരണത്തോടനുബന്ധിച്ച് 10 വരെ നടക്കുന്ന ഏഴ് സന്നദ്ധ രക്തദാന ക്യാമ്പുകളിലൂടെ 300 യുവതികൾ രക്തം ദാനം ചെയ്യും. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, മലബാർ കാൻസർ സെൻ്റർ, തലശ്ശേരി ജനറൽ ഹോസ്പിറ്റൽ, കണ്ണൂർ എ കെ ജി ഹോസ്പിറ്റൽ, തളിപ്പറമ്പ് സഹകരണ ആശുപത്രി, പയ്യന്നൂർ സഹകരണ ആശുപത്രി എന്നീ ബ്ലഡ് സെൻ്ററുകളുടെ നേതൃത്വത്തിൽ കണ്ണൂർ ചാല ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളേജ്, സർ സയ്ദ് ഇൻസ്റ്റിറ്റ്യൂട്ട് തളിപ്പറമ്പ്, ഡീപോൾ കോളേജ് എടത്തൊട്ടി, പാനൂർ പാലിയേറ്റീവ് സെന്റർ, പയ്യന്നൂർ സഹകരണ ആശുപത്രി, എ കെ ജി ഹോസ്പിറ്റൽ കണ്ണൂർ, സഹകരണ ആശുപത്രി തളിപ്പറമ്പ് 
എന്നിവിടങ്ങളിൽ ക്യാമ്പ് നടക്കും. 
ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ മലയാളി എയർഹോസ്റ്റസ് ആയ കരുവൻചാൽ വെള്ളാട് കാവും കുടിയിലെ ഗോപിക ഗോവിന്ദ് ആണ് ശ്രേഷ്ഠ വനിതാ പുരസ്കാരത്തിന് അർഹയായത്.ഇല്ലായ്മകളോട് പടപൊരുതി ഗോപിക നേടിയെടുത്ത വിജയം മലയാളികൾക്ക് അഭിമാനമാണ്.
കൂലിപ്പണിക്കാരനായ ഗോവിന്ദൻ്റെയും ബിജിയുടെയും മകളായ ഗോപിക നിശ്ചയദാർഢ്യം കൈമുതലാക്കിയ മാതൃകാ യുവത്വമാണ്.
തളിപ്പറമ്പ് സർ സയ്ദ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ ഡോ.ഖലീൽ ചൊവ്വ പുരസ്കാരം വിതരണം ചെയ്തു. ഡോ. വരദ മോഹൻ, രേഷ്മ രാജേഷ്, സിനി ജോസഫ്, അനിത രാജീവ്, ഗോപിക ഗോവിന്ദ്, ഖദീജ, എം വി സജീവ് എന്നിവർ സംസാരിച്ചു.അശ്വതി ശ്രീനിവാസൻ സ്വാഗതവും ഡോ.കവിത നന്ദിയും പറഞ്ഞു