ചരിത്രമാകാൻ വനിതകൾ ; അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂരിൽ 300 യുവതികൾ രക്തം ദാനം ചെയ്യും. #InternationalWomensDay

കണ്ണൂർ : ബ്ലഡ് ഡോണേഴ്സ് കേരള എയ്ഞ്ചൽസ് വിംഗ്  കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം വിവിധ പരിപാടികളോടെ ആചരിക്കും
ശ്രേഷ്ഠ വനിതാ പുരസ്കാര സമർപ്പണം, സന്നദ്ധ രക്തദാന ക്യാമ്പ്, കേശദാനക്യാമ്പ്, ബോധവൽക്കരണ ക്ലാസ്സ് എന്നിവ നടക്കും.
ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യ മലയാളി എയർ ഹോസ്റ്റസ് ആയ കരുവൻചാൽ വെള്ളാട് കാവും കുടിയിലെ ഗോപിക ഗോവിന്ദ് ആണ് ശ്രേഷ്ഠ വനിതാ പുരസ്കാരത്തിന് അർഹയായത്. ഇല്ലായ്മകളോട് പടപൊരുതി ഗോപിക നേടിയെടുത്ത വിജയം മലയാളികൾക്ക് അഭിമാനമാണ്.
കൂലിപ്പണിക്കാരനായ ഗോവിന്ദൻ്റെയും ബിജിയുടെയും മകളായ ഗോപിക നിശ്ചയദാർഢ്യം കൈമുതലാക്കിയ മാതൃകാ യുവത്വമാണ്.
ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന ഏഴ് സന്നദ്ധ രക്തദാന ക്യാമ്പുകളിലൂടെ 300 യുവതികൾ രക്തം ദാനം ചെയ്യും. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, മലബാർ കാൻസർ സെൻ്റർ, തലശ്ശേരി ജനറൽ ഹോസ്പിറ്റൽ, കണ്ണൂർ എ കെ ജി ഹോസ്പിറ്റൽ, തളിപ്പറമ്പ് സഹകരണ ആശുപത്രി, പയ്യന്നൂർ സഹകരണ ആശുപത്രി എന്നീ ബ്ലഡ് സെൻ്ററുകളുടെ നേതൃത്വത്തിൽ കണ്ണൂർ ചാല ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളേജ്, സർ സയ്ദ് ഇൻസ്റ്റിറ്റ്യൂട്ട് തളിപ്പറമ്പ്, ഡീപോൾ കോളേജ് എടത്തൊട്ടി, പാനൂർ പാലിയേറ്റീവ് സെന്റർ, പയ്യന്നൂർ സഹകരണ ആശുപത്രി, എ കെ ജി ഹോസ്പിറ്റൽ കണ്ണൂർ, സഹകരണ ആശുപത്രി തളിപ്പറമ്പ് 
എന്നിവിടങ്ങളിൽ ക്യാമ്പ് നടക്കും. സന്നദ്ധ രക്തദാനത്തിന് ആഗ്രഹിക്കുന്നവർ 9496707039, 94473 64163 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0