സംരംഭകത്വം മാത്രമല്ല മാനവ സ്നേഹവും കൈമുതൽ.. റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് വേറിട്ട അനുഭവമായി. #RUDSET #RUDSETInstitute #BDK

തളിപ്പറമ്പ് : ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി കാഞ്ഞിരങ്ങാട് റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, റൂഡ്സെറ്റിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ആർട്ടെ എന്നിവ കണ്ണൂർ ജില്ലാ ആശുപത്രി രക്തബാങ്കുമായി സഹകരിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 82 തവണ രക്തം ദാനം ചെയ്ത ദേശീയ അധ്യാപക അവാർഡ് ജേതാവ് പി രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

ക്യാമ്പിൽ മുഖ്യാതിഥിയായ രതീഷ് കുമാർ ഉൾപ്പെടെ 50 ലധികം പേർ രക്തദാനം നടത്തി. തുടർന്ന് പി.രതിഷ്കുമാറിനെ പൊന്നാട അണിയിച്ച് റുഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആദരിച്ചു. 
ആർട്ടെ പ്രസിഡണ്ട് ഷബാന അധ്യക്ഷയായി. റൂഡ് സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജയചന്ദ്രൻ സി.വി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.എസ്.റിയാസ്, ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. കെ ബി ഷഹീദ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ പ്രമോദ് കുമാർ സി, ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി ശരണ്യ തെക്കീൽ എന്നിവർ സംസാരിച്ചു. 
പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രുതി മോൾ സ്വാഗതവും ആർട്ടെ എക്സിക്യുട്ടീവ് അംഗം സനൽ നന്ദിയും പറഞ്ഞു.
MALAYORAM NEWS is licensed under CC BY 4.0