● സുരക്ഷാ കാരണങ്ങളാൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക് ടോക്കിന് കാനഡയിലും നിരോധനം ഏര്‍പ്പെടുത്തി. ഇതിനു മുമ്പ് യൂറോപ്പിലും ഇന്ത്യയിലും ടിക്ടോക്ക് നിരോധിച്ചിരുന്നു.
● പാചകവാതക വില കേന്ദ്രം വീണ്ടുംകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ പുതിയ വില 1,110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ വര്‍ധിപ്പിച്ചു. 2124 രൂപയാണ് പുതിയ വില.നേരത്തെ 1773 രൂപയായിരുന്നു. വിലവർധന ഇന്ന് മുതൽ.
● മികച്ച ഗോളിക്കുള്ള ഫിഫ പുരസ്ക്കാരം അർജന്റീന താരം എമിലിയാനോ മാർട്ടിനെസിന്.
● രാജ്യത്ത് രേഖപ്പെടുത്താന്‍ തുടങ്ങിയതില്‍ പിന്നെ ചൂടേറിയ ഫെബ്രുവരിയാണ് നാം അഭിമുഖീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. 1901-ല്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുള്ള ചൂടേറിയ ഫെബ്രുവരിയാണ് ഇക്കഴിഞ്ഞതെന്ന് ഇന്ത്യന്‍ മെറ്ററിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (IMD) പുറത്തു വിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.