ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 11 മാർച്ച് 2023 | #News_Headlines

● രാജ്യത്ത് H 3 N 2 ഇൻഫ്ളുവെൻസ വൈറസ് ബാധിച്ച് രണ്ട് പേർ മരിച്ചു. ഹരിയാനയിലും കർണാടകയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
കർണാടകയിലെ ഹാസന്‍ ജില്ലയില്‍ മരിച്ച 82 വയസ്സുള്ള ഒരാള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.  

● കേന്ദ്രസർക്കാർ സർവീസിൽ നികത്താതെ കിടക്കുന്നത്‌ 9,79,327 ഒഴിവ്‌. ഗ്രൂപ്പ്‌ സി വിഭാഗത്തിൽ ഉൾപ്പെടെ അഞ്ചിലൊന്നുവീതം തസ്‌തികയിലും ആളില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ അവതരിപ്പിച്ച കണക്ക്‌ വ്യക്തമാക്കുന്നു.

● സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികൾ നടത്തുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന്‌ ബന്ധപ്പെട്ട മാധ്യമത്തെ ഒഴിവാക്കുന്ന ഐടി നിയമത്തിലെ ‘സേഫ്‌ ഹാർബർ’ വ്യവസ്ഥ ഭേദഗതി ചെയ്യാൻ കേന്ദ്ര നീക്കം. പുതിയ ഡിജിറ്റൽ ഇന്ത്യ ബില്ലിൽ ‘സേഫ്‌ ഹാർബർ’ വ്യവസ്ഥ ഒഴിവാക്കാനാണ്‌ ആലോചന.

● സംസ്ഥാനത്ത് ചൂട് കൂടുന്നു. താപ സൂചിക പ്രകാരം കഴിഞ്ഞ ദിവസവും ഉയര്‍ന്ന ചൂടാണ് അനുഭവപ്പെട്ടത്. രണ്ടിടത്ത് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തി.
MALAYORAM NEWS is licensed under CC BY 4.0