ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 12 മാർച്ച് 2023 | #News_Headlines

● കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ പ്ലാൻ്റിലെ തീപിടിത്തത്തവുമായി ബന്ധപ്പെട്ട നിരീക്ഷണ സമിതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ആരോഗ്യ വകുപ്പ് തീരുമാനിച്ച ആരോഗ്യ സര്‍വേയും ചൊവ്വാഴ്ച ആരംഭിക്കും. 

● നാസയുടെ ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന 4 ബഹിരാകാശ സഞ്ചാരികളെ ഏപ്രില്‍ മൂന്നിന് നാസ പ്രഖ്യാപിക്കും. 

● ചൂട്‌ കനക്കുന്നതിനാൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും തണ്ണീർപ്പന്തൽ ആരംഭിക്കും. തണുത്ത വെള്ളം, സംഭാരം, ഒആർഎസ് എന്നിവ ഇവിടെ ഉണ്ടാകും. ഇതിന്‌ ഫണ്ട് അനുവദിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

● രാജ്യത്ത് കമ്പ്യൂട്ടര്‍ സാക്ഷരതയിലും ഏറ്റവും മുന്നില്‍ കേരളം. 15നും 24നും വയസിനിടയിലുള്ള 93.2 ശതമാനം പേര്‍ക്ക് കമ്പ്യൂട്ടറില്‍ അടിസ്ഥാന പരിജ്ഞാനമുള്ളതായി ദേശീയ സ്ഥിതിവിവര കണക്ക്-പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.