പുതിയ മാറ്റം ആകുമോ ശ്രീലങ്കയിൽ ? റെനിൽ വിക്രമസിംഗെ പ്രസിഡന്റ്. | Will there be a new change in Sri Lanka? Renil Wickremasinghe President.
July 20, 2022
ശ്രീലങ്കയിൽ റെനില്‍ വിക്രമസിംഗെ
പ്രസിഡന്റ്. 134 വോട്ടുകള്‍ നേടിയാണ് റെനില്‍ വിക്രമസിംഗെ പ്രസിഡന്റായി
തെരഞ്ഞെടുക്കപ്പെട്ടത്.
എസ്.എല്‍.പി.പി വിമത നേതാവ് ഡള്ളസ് അലഹപെരുമ, ജനത
വിമുക്തി പെരാമുന നേതാവ് അനുര കുമാര ദിസനായകെ എന്നിവരായിരുന്നു
റെനിലിനെതിരെ മത്സരരംഗത്തുണ്ടായിരുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ്
ആരംഭിച്ചത് രാവിലെ 10 മണിയോടെയായിരുന്നു.
ജനകീയ പോളിങ്ങിലൂടെ ശ്രീലങ്കയുടെ 44 വര്‍ഷത്തെ ചരിത്രത്തില്‍
ആദ്യമായാണ് അല്ലാതെ പാര്‍ലമെന്ററി വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ
തെരഞ്ഞെടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച അനിശ്ചിതത്വങ്ങളില്‍
നിന്ന് രാജ്യത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
225 അംഗ സഭയില്‍ വിജയിക്കാന്‍ വേണ്ടത് 113 പേരുടെ പിന്തുണയാണ്.
വോട്ടെടുപ്പില്‍ 134 എം.പിമാരുടെ പിന്തുണയാണ് റെനില്‍ നേടിയത്.
അതേസമയം 2
എം പിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. റെനില്‍ വിക്രമസിംഗെയെ
അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ആക്ടിങ് പ്രസിഡന്റിന്റെ കോലം പ്രസിഡന്റ്
ഓഫീസിന് മുന്നില്‍ പ്രക്ഷോഭകര്‍ കത്തിച്ചിരുന്നു. എന്നാല്‍ ആറു വട്ടം
പ്രധാനമന്ത്രിയായ റെനില്‍ വിക്രമസിംഗെക്ക് തന്നെയായിരുന്നു തുടക്കം മുതൽ മുന്‍തൂക്കം.