ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 13 ജൂലായ് 2023 | #Short_News #News_Headlines

• ഐ എസ്‌ ആര്‍ ഒ യുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 വിക്ഷേപണം വെള്ളിയാഴ്‌ച. ഇതിനു മുന്നോടിയായുള്ള കൗണ്ട്‌ഡൗൺ വ്യാഴാ‍ഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിക്കും.

• തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസെഫിന്‍റെ കൈപ്പത്തി വെട്ടിയ കേസിലെ  രണ്ടാം ഘട്ട വിധിയില്‍ ശിക്ഷ വ്യ‍ഴാ‍ഴ്ച പ്രഖ്യാപിക്കും.

• പാവപ്പെട്ടവരുടെ ആശ്വാസമായ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ഉൾപ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

• പാലക്കാട് മലേറിയ ബാധിച്ച് യുവാവ് മരിച്ചു. കുറശ്ശകുളം സ്വദേശി റാഫി ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

• ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി നല്‍കി.

• പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടന്നായിരുന്നു അന്ത്യം.

• യമുനയിലെ ജലനിരപ്പ്‌ സർവകാല റെക്കോഡിൽ എത്തിയതോടെ ഡൽഹിയിലെ താഴ്‌ന്ന മേഖലകളിൽനിന്നും ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി. ബുധനാഴ്‌ച യമുനയിലെ ജലനിരപ്പ്‌ 207.81 മീറ്ററായി ഉയർന്നു. 1978 സെപ്തംബർ ആറിന്‌ രേഖപ്പെടുത്തിയ 207.49 മീറ്ററാണ്‌ ഇതിനുമുമ്പത്തെ ഉയർന്നനിരക്ക്‌.

• ഏഷ്യൻ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം ഇന്ത്യക്ക്‌ വെങ്കലം മാത്രം. പുരുഷന്മാരുടെ പതിനായിരം മീറ്റർ ഓട്ടത്തിൽ അഭിഷേക്‌ പാൽ മൂന്നാംസ്ഥാനം നേടി.

• മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ അനുവദിക്കാൻ റെയിൽവേ ബോർഡിന്‌ ശുപാർശ നൽകി സെക്കന്തരാബാദിൽ ചേർന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റി യോഗം. യശ്വന്ത്പുർ–- കണ്ണൂർ എക്‌സ്‌പ്രസ്‌ കോഴിക്കോട്ടേക്ക് നീട്ടാനും കമ്മിറ്റി ശുപാർശ നൽകി.