ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 03 മാർച്ച് 2023 | #News_Highlights

● കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാതാ വികസനം 2025 ൽ പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത അതോറിറ്റിയുമായി ചേർന്ന് സംസ്ഥാന സർക്കാർ പ്രവർത്തിച്ചതിന്റെ ഫലമാണ് ഇത്. ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ പണം നൽകിയത് ഇന്ത്യയിലാദ്യമാണെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി. 
● അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഈടാക്കില്ല. അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തണമെന്നത് നിര്‍ദ്ദേശം മാത്രമാണെന്നും ഇപ്പോള്‍ നടപ്പാക്കില്ലെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അറിയിച്ചു. 

● തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗങ്ങളെ തീരുമാനിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അധികാരം എടുത്തുകളഞ്ഞ്‌ സുപ്രീംകോടതി. തെരഞ്ഞെടുപ്പ്‌ കമീഷനെ പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ് (അല്ലെങ്കിൽ, വലിയ പ്രതിപക്ഷ പാർടിയുടെ നേതാവ്), സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ അംഗങ്ങളായ ഉന്നതസമിതിയുടെ ശുപാർശ പ്രകാരം രാഷ്‌ട്രപതി നിയമിക്കണമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു.

● സംസ്ഥാനത്തെ ജലാശയങ്ങളിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. 2241.49 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലമാണ് ജലസംഭരണികളിൽ ആകെ അവശേഷിക്കുന്നത്.