Health Alert എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Health Alert എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വീടുകളില്‍ അശ്വമേധം 6.0 ക്യാമ്പ്‌ സന്ദർശനം നടത്തുന്നു#Thiruvanthapuram














തിരിച്ചറിയാം അരിവാൾകോശരോഗം ലക്ഷണങ്ങൾ..
  കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം: കുഷ്ഠരോഗ നിർമാർജന ലക്ഷ്യവുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ആറാം ഘട്ടം 'അശ്വമേധം 6.0' ദേശീയ കുഷ്ഠരോഗ വിരുദ്ധ ദിനമായ ജനുവരി 30ന് ആരംഭിക്കുന്നു. ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ രണ്ടാഴ്ചക്കാലമാണ് ക്യാമ്പയിന്റെ ഭാഗമായി ഭവന സന്ദർശനം നടത്തുന്നത്. ഇതോടൊപ്പം കുഷ്ഠരോഗ ബോധവത്കരണം ലക്ഷ്യമാക്കി സ്പർശ് ക്യാമ്പയിനും നടത്തുന്നതാണ്. സംസ്ഥാനതല ഉദ്ഘാടനം ജനുവരി 30ന് രാവിലെ 10.30ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു. വി കെ പ്രശാന്ത് എംഎൽഎ ചടങ്ങിൽ അധ്യക്ഷനാകും. കുഷ്ഠരോഗത്തെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് അശ്വമേധം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. അശ്വമേധം ക്യാമ്പയിനിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആശാ പ്രവർത്തകയും ഒരു സന്നദ്ധ പ്രവർത്തകനും അടങ്ങുന്ന സംഘം വീടുകളിലെത്തി കുഷ്ഠരോഗ ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നു. സമൂഹത്തിൽ ഇപ്പോഴും കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കേരളത്തിൽ പതിനായിരത്തിൽ 0.11 എന്ന നിരക്കിൽ കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൂടാതെ കുട്ടികളിലും രോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്. 6 മുതൽ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ പൂർണമായും സൗജന്യമാണ്. ഈ ക്യാമ്പയിനിൽ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന രോഗമാണ് കുഷ്ഠം. വായുവിലൂടെയാണ് ഈ രോഗം പകരുന്നത്. രോഗിയുമായി അടുത്ത ശാരീരിക സമ്പർക്കം വഴിയും രോഗം പകരാൻ സാധ്യതയുണ്ട്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതൽ പത്ത് വർഷം വരെ സമയമെടുക്കും. ആരംഭത്തിലേ ചികിത്സിച്ചാൽ കുഷ്ഠരോഗം തടയുന്നതിനും രോഗപ്പകർച്ച ഇല്ലാതാക്കുന്നതിനും സാധിക്കും. തൊലിപ്പുറത്ത് കാണുന്ന സ്പർശനശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, ഇത്തരം ഇടങ്ങളിൽ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുകയോ ചെയ്യുക എന്നിവ കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങളാണ്. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചർമം, തിളങ്ങുന്ന ചർമം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിലെ മരവിപ്പ്, കണ്ണ് അടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം.

തളിപ്പറമ്പില്‍ മഞ്ഞപിത്തം; ഉറവിടം കണ്ടെത്താന്‍ വ്യാപക പരിശോധന... #Kannur_News

 


 മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത തളിപ്പറമ്പ മേഖലയിൽ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് വ്യാപക പരിശോധന നടത്തി, ഹോട്ടലുകള്‍,  കൂൾ ബാറുകൾ എന്നിവിടങ്ങളില്‍  നടന്ന പരിശോധനയിൽ നിരവധി ചട്ടലംഘനങ്ങൾ കണ്ടെത്തി കുടിവെള്ള പരിശോധനാ റിപ്പോർട്ട് വ്യാജമായി തയ്യാറാക്കുന്നതായി കണ്ടെത്തി. ഹെൽത്ത് കാർഡില്ലാതെ ജോലി ചെയ്യുന്ന ഹോട്ടലുകളുടെ വിവരങ്ങൾ ശേഖരിച്ചു.

കുടിവെള്ളം പരിശോധിച്ചതിൻ്റെ വിശദാംശങ്ങൾ സൂക്ഷിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും നഗരത്തിൽ കുടിവെള്ളം എത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയിലെ ജലം പരിശോധിച്ചതിൽ ഇകൊളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ല. നഗരത്തിൽ വിതരണം ചെയ്യുന്ന മറ്റു കുടിവെള്ള സ്രോതസുകളെക്കുറിച്ചും അന്വേഷിക്കും. വെള്ളത്തിൻ്റെ കൂടുതൽ സാമ്പിളുകൾ പരിശോധനക്കായി ശേഖരിക്കും.

ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ സി സച്ചിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിൽ ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ടി  സുധീഷ്, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക്, ഹെൽത്ത് ഇന്സ്പെക്ടർമാരായ ബിജു, ശ്രീകാന്ത്, മോഹിത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പവിത്രൻ ദിൽന, ഭാവന എന്നിവര്യമുണ്ടായിരുന്നു. 

ആരോഗ്യ പ്രവർത്തകരെ അറിയിക്കണം


കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനിനിന്നുള്ള കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ വിദഗ്‌ധ സംഘവും ഉറവിടം കണ്ടെത്താൻ പരിശോധന തുടങ്ങി ഡിസീസ് മാപ്പ് തയ്യാറാക്കി  തുടര്‍ പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കി.  മലവിസർജ്യം കലർന്ന വെള്ളം കുടിക്കാൻ ഉപയോഗിക്കുന്നതായാണ് പ്രാഥമികനിഗമനം.

കൂട്ടുകുടുംബമായി കൂടുതൽ അംഗങ്ങൾ താമസിക്കുന്ന വീടുകളിൽ ഒരാൾക്ക് രോഗം വന്നാൽ രോഗവ്യാപനത്തിൻ്റെ സാഹചര്യം ഉള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. രോഗം വന്നവർ വിവരം ആരോഗ്യപ്രവർത്തകരോട് പറയാതിരിക്കുന്നതും പ്രശ്നം സങ്കീർണമാക്കും.

രോഗംവന്നവര്‍  ആദ്യം ക്ലിനിക്കുകളിൽ കാണിച്ച് മഞ്ഞപ്പിത്തമാണെന്ന് തെളിഞ്ഞാൽ പച്ചമരുന്ന് ചികിത്സകരെ സമീപിക്കുന്നതായും ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

രോഗം ബാധിച്ചത് 477 പേർക്ക്


തളിപ്പറമ്പിൽ ഈ വർഷം മെയിലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. ആരോ ഗ്യവകുപ്പിൻ്റെ കണക്ക് പ്രകാരം 477 പേർക്ക് മഞ്ഞപിത്ത ബാധയുണ്ട് .നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി 61 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. തളിപ്പറമ്പ് നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് കേസുകൾ ഏറെയും.മഞ്ഞപ്പിത്തം ബാധിച്ചവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. നഗരങ്ങളിൽനിന്ന് ശീതളപാനിയങ്ങളും ഭക്ഷണവും കഴിച്ചവരിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തത്. മേഖലയിലെ മുഴുവൻ സ്കൂളുകളിലും കോളേജുകളിലും ആരോഗ്യ വകുപ്പ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

കണ്ണൂര്‍ ജില്ലയില്‍ മുണ്ടിനീര് വ്യാപകം; അസുഖത്തിനെതിരെ കരുതല്‍ പാലിക്കണം, ജില്ലാ മെഡിക്കൽ ഓഫീസർ...#Health_Alert

 


 കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും മുണ്ടിനീര് റിപ്പോർട്ട്  ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അസുഖത്തിനെതിരെ കരുതിയിരിക്കണമെന്നും  ജില്ലാ മെഡിക്കൽ ഓഫീസർ   അറിയിച്ചു. മുണ്ടിനീര്, മുണ്ടി വീക്കം, തൊണ്ടി വീക്കം എന്നീ  പേരുകളിൽ അറിയപ്പെടുന്ന  ഈ രോഗം മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ്  എന്ന  വൈറസ് മൂലം ആണ് ബാധിക്കുന്നത്. വായുവിലൂടെ പകരുന്ന  ഈ രോഗം ഉമിനീർ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. രോഗം ബാധിച്ചവരിൽ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതൽ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്.

അഞ്ചു മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതൽ ബാധിക്കുന്നതെങ്കിലും മുതിർന്നവരിലും കാണപ്പെടാറുണ്ട്. രോഗം  കുട്ടികളിലേക്കാൾഗുരുതരമാകുന്നത് മുതിർന്നവരിലാണ്. ലക്ഷണങ്ങൾ
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങൾ.

വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുതിനും പ്രയാസം നേരിടുന്നു. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങൾ ആണ്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങൾക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.
പകർച്ച
വായുവിലൂടെ പകരുന്ന  ഈ രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണ് പകരുന്നത്.

പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി, പ്രോസ്ട്രേറ്റ് എന്നീ  ശരീര ഭാഗങ്ങളെ രോഗം ബാധിക്കുന്നു.

 രോഗ ലക്ഷണങ്ങൾ


പ്രാരംഭത്തിലേ ചികിത്സിച്ചില്ലെങ്കിൽ ഭാവിയിൽ വന്ധ്യത ഉണ്ടാകുന്നതിനും  സാധ്യത ഉണ്ട്. തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം. രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റു പലരിലേക്കും പകർന്നിരിക്കും എന്നതിനാൽ മുണ്ടിനീര് പകരുന്നത് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്.

 പ്രതിരോധം


*അസുഖ ബാധിതർ പൂർണമായും മാറുന്നത് വരെ വീട്ടിൽ വിശ്രമിക്കുക.
*  രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
*  രോഗികളായ കുട്ടികളെ സ്‌കൂളിൽ വിടുന്നത് പൂർണമായും ഒഴിവാക്കുക.

*രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക. സാധാരണയായി ഒന്ന്  മുതൽ രണ്ട് ആഴ്ചകൾ കൊണ്ട് രോഗം ഭേദമാകാറുണ്ട്.

ഈ രോഗ നിയന്ത്രണത്തിന് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. കുട്ടികൾക്ക് ജനിച്ചശേഷം 16 മുതൽ 24 വരെയുള്ള മാസങ്ങളിൽ എം എം ആർ പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിലൂടെ മുണ്ടിനീര്, അഞ്ചാം പനി, റുബെല്ല എന്നീ അസുഖങ്ങളിൽ നിന്നും  പ്രതിരോധം ലഭിക്കും. ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് മുണ്ടിനീര് കൂടുതൽ കാണപ്പെടുന്നത്.

യാത്രക്കാര്‍ ശ്രദ്ധിക്കുക ; മാര്‍ബര്‍ഗ് വൈറസ് പടരുന്നു... #Virus

 


ബ്ലീഡിംഗ് ഐ അഥവാ മാർബർഗ് വൈറസ് ബാധിച്ചുള്ള മരണം വ്യാപകമാകുന്നു. ഏതാണ്ട് പതിനേഴോളം രാജ്യങ്ങളില്‍ Marburg, Mpox, Oropouche എന്നീ വൈറസുകള്‍ ബാധിച്ച്‌ നിരവധി കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് വിവരം. യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റുവാണ്ടയില്‍ ഇതിനോടകം 15 പേരാണ് മാർബർഗ് വൈറസ് ബാധിച്ച്‌ മരിച്ചത്.

നൂറുകണക്കിന് പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രക്തക്കുഴലുകളെ അടിമുടി തകർക്കാൻ ശേഷിയുള്ള വൈറസാണിത്. ഇത് രക്തസ്രാവത്തിലേക്ക് നയിക്കും. വൈറസ് ബാധിച്ചതിന് ശേഷമുള്ള രോഗലക്ഷണങ്ങളുടെ പ്രത്യേകത കാരണമാണ് Bleeding eye വൈറസ് എന്ന് ഇതിന് പേര് വന്നത്.

എബോള വൈറസ് രോഗത്തിന്റെ കുടുംബത്തിലുള്ള അംഗം തന്നെയാണ് മാർബർഗ് എന്നും പറയപ്പെടുന്നു. പഴംതീനി വവ്വാലുകളില്‍ നിന്നാണ് വൈറസ് പടരുന്നത്. മനുഷ്യന്റെ ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ രക്തം, ഉമിനീർ, മൂത്രം തുടങ്ങിയ ശരീര ദ്രാവകങ്ങളിലൂടെ മറ്റുള്ളവരിലേക്ക് പടരും. ശക്തമായ പനി, തലവേദന, പേശീവേദന, ഛർദ്ദി, ഡയേറിയ എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. രോഗം ഗുരുതരമാകുമ്പോള്‍ ആന്തരിക രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ട്. അവയവങ്ങള്‍ തകരാറിലാവുകയും അതുവഴി മരണം സംഭവിക്കുകയും ചെയ്യും. മരണനിരക്ക് 24% മുതല്‍ 88% വരെയാണ്. ചികിത്സ ലഭ്യമാകുന്നതിന് അനുസരിച്ചാണ് മരണനിരക്കില്‍ വ്യത്യാസമുണ്ടാകുന്നത്. അതിനാല്‍ രോഗം ബാധിച്ചാല്‍ രക്ഷപ്പെടാനുള്ള സാധ്യത 50 ശതമാനമാണെന്ന് പറയപ്പെടുന്നു.

ജാഗ്രത..!! വളർത്തുനായ്ക്കളിൽ വൈറസ് രോഗങ്ങൾ പടരുന്നു... #Alert

 

ജില്ലയിൽ വളർത്തുനായ്ക്കളിൽ വൈറസ് രോഗങ്ങൾ പടരുന്നു. കനൈൻ ഡിസ്റ്റമ്പർ, പാർവോ വൈറൽ ഇൻഫെക്‌ഷൻ (വൈറൽ ഹെമറേജിക് എന്ററൈറ്റിസ്) രോഗങ്ങളാണ് വ്യാപകമാകുന്നത്. പാർവോ ചെറിയതോതിൽ പൂച്ചകളിലും പടരുന്നതായി വെറ്ററിനറി ഡോക്ടർമാർ പറയുന്നു. പ്രതിരോധ കുത്തിവെപ്പ് മാത്രമാണ് വൈറസ് രോഗങ്ങളെ തടയാനുള്ള പ്രതിവിധി. കുത്തിവെപ്പെടുക്കാനായി നായകളെ ആസ്പത്രിയിലെത്തിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. മുൻകരുതലെടുത്തില്ലെങ്കിൽ ചൂടുകൂടുന്നതോടെ രോഗം വ്യാപകമായി പടർന്നുപിടിക്കുമെന്ന് ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.ബിജു, സീനിയർ വെറ്ററിനറി സർജൻ ഡോ. പി.കെ.പദ്‌മരാജ് എന്നിവർ പറഞ്ഞു.വൈറസ് രോഗമായതിനാൽ ചികിത്സ പൂർണമായും ഫലപ്രദമല്ല. പ്രതിരോധമാണ് പോംവഴി.

രോഗലക്ഷണങ്ങൾ കനൈൻ ഡിസ്റ്റമ്പർ

ആദ്യം വിശപ്പില്ലായ്മ പ്രകടിപ്പിക്കും. കുറച്ചുകഴിയുമ്പോൾ മൂക്കിൽനിന്ന് രക്തസ്രാവം, മൂക്കിൽനിന്നും കണ്ണിൽനിന്നും സ്രവം പുറപ്പെടുവിക്കും. വയറിന്റെ ഭാഗത്ത് ചെറിയ കുരുക്കളുണ്ടാകും. നെറ്റിയുടെയോ വായുടെയോ ഭാഗത്ത് വിറയൽ വരും. സ്രവത്തിലൂടെയും വായുവിലൂടെയും സമ്പർക്കത്തിലൂടെയും പെട്ടെന്ന് പടർന്നുപിടിക്കും.

പാർവോ

വയറിളക്കവും ഛർദ്ദിയുമാണ് പ്രധാന ലക്ഷണങ്ങൾ. ഭക്ഷണം കഴിക്കാതിരിക്കലാണ് ആദ്യം പ്രകടിപ്പിക്കുന്ന ലക്ഷണം. പിന്നെ ക്ഷീണം ബാധിച്ച് കിടക്കും. കൂടെയുള്ള നായ്ക്കളിൽനിന്നും മറ്റും സമ്പർക്കത്തിലൂടെയാണ് രോഗം പടരുന്നത്.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വളർത്തുനായ്കളെ പുറത്ത് വിടാതിരിക്കാൻ ശ്രദ്ധിക്കണം. തെരുവുനായകൾക്കും മറ്റും രോഗബാധയുണ്ടെങ്കിൽ അതിന്റെ സ്രവങ്ങൾ മണ്ണിലുണ്ടാകും. അതുവഴി പകരാൻ സാധ്യതയുണ്ട്. കൃത്യമായി പ്രതിരോധ കുത്തിവെപ്പെടുക്കുക.

രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ വെറ്ററിനറി ഡോക്ടറെ സമീപിക്കുക. രോഗം ബാധിച്ചവയെ മാറ്റിപ്പാർപ്പിച്ച് പരിചരിക്കണം. ആറാഴ്ച പ്രായമാകുമ്പോൾതന്നെ മൾട്ടി കംപോണന്റ് വാക്സിൻ എടുക്കാം. ഒരേ വാക്സിൻകൊണ്ട് രണ്ട് രോഗങ്ങളെയും പ്രതിരോധിക്കാം. എട്ടാഴ്ചയെത്തുമ്പോൾ ബൂസ്റ്റർ ഡോസ് എടുക്കണം. പിന്നെ എല്ലാ വർഷവും വാക്സിനെടുക്കണം.

എലിപ്പനി ബാധിക്കുന്നവരുടെ എണ്ണവും മരണവും കുതിച്ചുയരുന്നു, ചികിത്സ വൈകുന്നത് രോ​ഗം ​ഗുരുതരമാക്കും... #Health_News

 

 


സംസ്ഥാനത്ത് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണവും മരണവും കുതിച്ചുയരുന്നു. ഒക്ടോബറിൽ ആദ്യ നാലുദിവസത്തിനിടെ 45 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ മരിച്ചു.ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 2,512 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഏറ്റവുംകൂടുതൽ പേർ മരിച്ചതും എലിപ്പനി ബാധിച്ചാണ് -155 പേർ. 1,979 പേർ എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സതേടി. എലിപ്പനി രോഗലക്ഷണങ്ങളോടെ 131 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024 ജനുവരി ഒന്നുമുതൽ ഒക്ടോബർ നാലുവരെയുള്ള കണക്കാണിത്. നിലവിൽ എല്ലാ കാലാവസ്ഥയിലും എലിപ്പനി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പനി, ശരീരവേദന, കഠിനമായ തലവേദന, തളർച്ച, കണ്ണിനുചുവപ്പ് എന്നീ രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സതേടണം. സ്വയംചികിത്സ പാടില്ല. ചികിത്സ തേടുന്നതിനുള്ള കാലതാമസം രോഗം ഗുരുതരമാക്കുമെന്നും ആരോഗ്യവിദഗ്‌ധർ പറയുന്നു.

മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും ഇറങ്ങുന്നവരും കൂടുതൽ ശ്രദ്ധിക്കണം.മലിനജലത്തിലോ ചെളിയിലോ നടക്കേണ്ടിവരികയോ പണിയെടുക്കേണ്ടിവരികയോ ചെയ്യുന്നവർ എലിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള ഡോക്സിസൈക്ലിൻ ഗുളിക ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കണം. ഡോക്സിസൈക്ലിൻ ഗുളിക എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.

ലക്ഷണങ്ങൾ, സാധ്യതകൾ

  1. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശീവേദനയും.
  2. കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്തലക്ഷണങ്ങൾ തുടങ്ങിയവയും കണ്ടേക്കാം
  3. എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രംവഴി പകരാം.
  4. മൂത്രം വഴി മണ്ണിലും വെള്ളത്തിലുമെത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി ശരീരത്തിൽ എത്തിയാണ് രോഗമുണ്ടാകുന്നത്
  5. വയലിൽ പണിയെടുക്കുന്നവർ, ഓട, തോട്, കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ തുടങ്ങിയവരിൽ രോഗം കൂടുതൽ കാണുന്നു

പ്രതിരോധ മാർഗങ്ങൾ

  • മൃഗപരിപാലന ജോലികൾ ചെയ്യുന്നവർ കൈയുറകളും കട്ടിയുള്ള റബ്ബർ ബൂട്ടുകളും ഉപയോഗിക്കുക
  • പട്ടി, പൂച്ച തുടങ്ങിയ ജീവികളുടെയും കന്നുകാലികളുടെയും മല മൂത്രാദികൾ വ്യക്തിസുരക്ഷയോടെ കൈകാര്യംചെയ്യുക
  • കന്നുകാലിത്തൊഴുത്തിലെ മൂത്രം ഒലിച്ചിറങ്ങി വെള്ളം മലിനമാകാതെ നോക്കുക
  • ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസർജ്യ വസ്തുക്കൾ കലർന്ന് മലിനമാകാതിരിക്കാൻ എപ്പോഴും മൂടിവെക്കുക
  • കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ വിനോദത്തിനോ മറ്റാവശ്യങ്ങൾക്കോ ഇറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കുക (പ്രത്യേകിച്ചും മുറിവുള്ളപ്പോൾ)
  • ഭക്ഷണസാധനങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകർഷിക്കാതിരിക്കുക

പ്രതിരോധ ഗുളികകൾ കഴിക്കേണ്ടവർ

  • മലിനജലവുമായി സമ്പർക്കമുള്ളവരും ഉണ്ടാകാൻ സാധ്യതയുള്ളവരും പ്രത്യേകിച്ച് ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ഗുളിക കഴിക്കണം
  • ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരേ സുരക്ഷ നൽകുകയുള്ളൂ. അതിനാൽ മലിന ജലവുമായി സമ്പർക്കം തുടരുന്നവർ ആറ് ആഴ്ചകളിലും പ്രതിരോധ ഗുളികകൾ കഴിക്കണം.
  • ഡോക്‌സിസൈക്ലിൻ 200 മി. ഗ്രാം (100 മി.ഗ്രാമിന്റെ രണ്ട്‌ ഗുളികകൾ) ആഴ്ചയിലൊരിക്കൽ ആറ്‌ ആഴ്ച വരെ നൽകണം.
  • രക്ഷാ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ, മലിനജലവുമായി സമ്പർക്കത്തിലേർപ്പെടുന്നവർ, തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ, കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ എന്നിവർ എലിപ്പനി പ്രതിരോധ ഗുളികകൾ കഴിച്ചുവെന്ന് ഉറപ്പാക്കണം.

ഇടവിട്ടുള്ള മഴ ശ്രദ്ധിക്കണം, മലിന ജലത്തിലിറങ്ങരുത്; ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി... #Health_Alert

 


 തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയ്ക്കെതിരേയും എലിപ്പനിയ്ക്കെതിരേയും ജാഗ്രത തുടരണമെന്ന് മന്ത്രി വീണ ജോര്‍ജ്. എലിപ്പനി മരണം ഒഴിവാക്കാന്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കണം. റീജിയണലായി ഫീല്‍ഡ്തല ജീവനക്കാരുടെ യോഗം അടിയന്തരമായി ചേരേണ്ടതാണ്.

ഐ.എം.എ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹകരണം കൂടി ഉറപ്പാക്കും. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കണം. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശക്തമാക്കണം. മരണങ്ങള്‍ പരമാവധി ഒഴിവാക്കാനാകണം. ആശുപത്രികള്‍ ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഹെപ്പറ്റൈറ്റിസ് കേസുകള്‍ കഴിഞ്ഞ മാസത്തില്‍ കുറവ് വന്നെങ്കിലും ഈ മാസത്തില്‍ ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്‍ഫ്ളുവന്‍സ- എച്ച്.1 എന്‍.1 രോഗത്തിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണം. കുട്ടികളിലെ പനി ശ്രദ്ധിക്കണം. അസുഖമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്. കൃത്യമായ ചികിത്സയും വിശ്രമവും ഉറപ്പാക്കണം. വയറിളക്ക രോഗങ്ങള്‍ക്കെതിരേയും ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ.

മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളിലൂടെ ഇന്‍ഫ്ളുവന്‍സ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. ആശുപത്രി സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് വയ്ക്കണം. രോഗികളല്ലാത്തവര്‍ പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ജലദോഷമുള്ളവര്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. ഗര്‍ഭിണികള്‍, അനുബന്ധ രോഗമുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ മാസ്‌ക് ഉപയോഗിക്കണം.

മൂന്ന് ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന പനിയാണെങ്കില്‍ നിര്‍ബന്ധമായും വിദഗ്ധ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. നീണ്ട് നില്‍ക്കുന്ന പനിയോ അപായ സൂചനകളായ പനിയോട് കൂടിയുള്ള ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തില്‍ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം എന്നിവ ഉണ്ടെങ്കില്‍ വിദഗ്ധ ചികിത്സ തേടണം.

ചില രാജ്യങ്ങളില്‍ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമുണ്ട്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. മന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ... #Fever

 


സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ. കളമശ്ശേരിയിൽ ഡെങ്കിപ്പനി വ്യാപനം. നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം കാത്ത് ആരോഗ്യ വകുപ്പ്. കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് നാല് പനി മരണങ്ങൾ.

നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം ഇന്നോ നാളെയോ കിട്ടിയേക്കും. രോഗലക്ഷണങ്ങളുടെ ചികിത്സയിലുള്ള 11 പേരെ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ഇവരിൽ നാല് പേരുടെ സാമ്പിൾ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്.
കോളറ സ്ഥിരീകരിച്ച പത്തു വയസുകാരനടക്കം രണ്ട് കുട്ടികൾ SAT ആശുപത്രിയിൽ ചികിത്സയിലുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ രോഗ ഉറവിടം എവിടെ നിന്നാണെന്ന് ആരോഗ്യവകുപ്പിന് കണ്ടെത്താനാകാത്തത് ആശങ്കയുണ്ടാക്കുന്നു. ചികിത്സയിൽ കഴിയുന്നവരുടെ പശ്ചാത്തലം പരിശോധിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.

സംസ്ഥാനത്ത് പകർച്ച പനി ബാധിച്ചു ഇന്നലെ ചികിത്സ തേടിയത് 13511 പേരാണ്. ഡെങ്കിപ്പനി എലിപ്പനി കേസുകളിലും വർധനവുണ്ട്. എറണാകുളത്ത് കളമശ്ശേരി മുൻസിപ്പാലിറ്റി പരിധിയിൽ 113 ഡെങ്കി കേസുകൾ സ്ഥിരീകരിച്ചു.കേസുകളുടെ എണ്ണം പ്രതിദിനം വർദ്ധിച്ചിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ആക്ഷേപമുയർന്നു.സ്കൂളുകളിൽ നിന്ന് ഡെങ്കി കേസുകൾ ഉണ്ടായ വിവരം മറച്ചു വെച്ചതായും പരാതി ഉയർന്നു.35 കുട്ടികൾക്ക് രോഗ വ്യാപനം ഉണ്ടായതോടെയാണ് വിവരം പുറത്തുവന്നത്. നഗരസഭ ആരോഗ്യവകുപ്പിന് കൃത്യമായി കണക്കുകൾ നൽകുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നാല് മരണങ്ങൾ എലിപ്പനി ഡെങ്കിപ്പനി വെസ്റ്റ് നൈൽ മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

കരുതൽ വേണം; എലിപ്പനിക്കും ഡെങ്കിപ്പനിക്കും പിന്നാലെ കോളറയും... #Health_News

 


സംസ്ഥാനത്ത് പനിപടരുന്നു. കഴിഞ്ഞദിവസം മാത്രം നാല് പനിമരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും 13,511 പേർ പനിബാധിച്ച് ചികിത്സതേടുകയും ചെയ്തു. 99 പേർക്ക് ഡെങ്കിപ്പനിയും 7 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പകർച്ചവ്യാധിപ്രതിരോധത്തിന് ആരോ​ഗ്യവകുപ്പ് റാപി‍ഡ് റെസ്പോൺസ് ടീം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനിയും എലിപ്പനിയും കോളറയും വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കുകയാണ് ആരോ​ഗ്യവകുപ്പ്.

സംസ്ഥാനത്ത് ഈ വർഷം ഇതുവരെ എലിപ്പനി, ഡെങ്കിപ്പനി, ചെള്ളുപനി തുടങ്ങിയവ ബാധിച്ച് 168 പേർ മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. വിവിധ രോഗലക്ഷണങ്ങളോടെ 176 പേർ മരിച്ചതായും കണക്കുകളിലുണ്ട്. പനിമരണങ്ങൾക്കൊപ്പം തന്നെ ആശങ്കപ്പെടുത്തുന്നതാണ് തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കോളറ വ്യാപനം.

ഡെങ്കിപ്പനി, മലമ്പനി, ചിക്കന്‍ഗുനിയ മുതലായ കൊതുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ വ്യക്തിഗത മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം.

വയറിളക്ക രോഗങ്ങള്‍, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം മുതലായവ മഴക്കാലത്ത് കൂടുതലായി കാണുന്ന രോഗങ്ങളാണ്. അതിനാല്‍ തന്നെ പ്രതിരോധം പ്രധാനമാണ്.

ആശങ്ക വേണ്ടാ, ജാഗ്രത മതി

പനിക്കണക്കുകൾ കൂടുന്നെങ്കിലും രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിൽ എത്തുന്നത് കുറവാണ്. ലക്ഷണം കണ്ടാൽ വെച്ചുകൊണ്ടിരിക്കരുത്. ചൂട് കുറയാനുള്ള മരുന്നും മറ്റുമായി സ്വയം ചികിത്സയല്ല വേണ്ടതെന്നും ആരോഗ്യവിദഗ്‌ധർ പറയുന്നു.

നിപ പ്രതിരോധത്തിന് പ്രത്യേക കലണ്ടര്‍ ; ആരോഗ്യമന്ത്രി വീണ ജോര്‍ജ്..... #Kerala_News


 സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയ്യാറാക്കുന്നത്. നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം.

മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കണം. കോഴിക്കോട്, വയനാട് ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജില്ലകളില്‍ സെപ്റ്റംബര്‍ മാസം വരെ കാമ്പയിന്‍ അടിസ്ഥാനത്തില്‍ നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്താനും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ് : ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി, എലിപ്പനി സാധ്യതകള്‍ ശ്രദ്ധിക്കണം -.... #Health_Alert


കണ്ണൂർ : ജില്ലയില്‍ ഇടവിട്ടുള്ള മഴ ലഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കുള്ള സാധ്യതകള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ ചിരട്ട, മുട്ടത്തോട്, വിറകുകള്‍ മൂടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, അലക്ഷ്യമായി വലിച്ചെറിയുന്ന ബോട്ടിലുകള്‍, വീടുകള്‍ക്ക് അകത്തുള്ള മണി പ്ലാന്റ് തുടങ്ങിയ ഇന്‍ഡോര്‍ ചെടികളിലെയും ഫ്രിഡ്ജിന്റെ ട്രേ തുടങ്ങിയവയില്‍ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് പൊതുവെ മുട്ടയിട്ട് വളരുന്നത്.
 


മുട്ടയിട്ടു കഴിഞ്ഞാല്‍ ഏഴു മുതല്‍ മുതല്‍ 10 ദിവസം വരെ കൊണ്ട് ലാര്‍വ വിരിഞ്ഞ് പുതിയ കൊതുകുകള്‍ പുറത്തുവരും.
അതിനാല്‍ വീടുകളിലെയും മറ്റു പരിസരങ്ങളിലും ഇത്തരത്തിലുള്ള ചെറിയ വെള്ളക്കെട്ടുകള്‍ മഴക്ക് ശേഷം നീക്കം ചെയ്യണം.

ഇത്തരത്തില്‍ ഉള്ള ഉറവിട നശീകരണം നടത്തുന്നതിനായി ആഴ്ചയില്‍ ഒന്നു വീതം ഡ്രൈഡേ ആചരിക്കണം.
ഡ്രൈ ഡേ ആചരിക്കേണ്ടത് - വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ - വെള്ളിയാഴ്ച. ഓഫീസ്, കടകള്‍ മറ്റു സ്ഥാപനങ്ങള്‍ - ശനിയാഴ്ച, വീടുകളില്‍ - ഞായറാഴ്ച.
അതുപോലെതന്നെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എലിയുടെ മൂത്രം കലര്‍ന്നാണ് എലിപ്പനി പടരുന്നത്. 

ആയതിനാല്‍ കാലില്‍ മുറിവ്, വിണ്ടു കീറിയ കാല്‍പാദങ്ങള്‍ എന്നിവ ഉള്ളവര്‍ കെട്ടിക്കിടക്കുന്ന മലിന ജലവുമായി നേരിട്ടുള്ള സമ്പര്‍ക്കം ഇല്ല എന്ന് ഉറപ്പുവരുത്തണം . തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍ തുടങ്ങിയവര്‍ കെട്ടിക്കിടക്കുന്ന മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുള്ളവര്‍ ആയതിനാല്‍ അവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ഡോക്‌സി സൈക്ലിന്‍ പ്രതിരോധ ഗുളിക ആഴ്ചതോറും കഴിക്കേണ്ടതാണ് എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

'ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും’; ആരോഗ്യ മന്ത്രി വീണാ ജോർജ് ... #Health_Care


 പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പൊതുജലസ്രോതസ്സുകൾ കൃത്യമായ ഇടവേളകളിൽ ഉത്തരവാദപ്പെട്ടവർ ക്ലോറിനേഷൻ നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളിൽ പ്രത്യേക പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 12 ഇടങ്ങളിൽ മഞ്ഞപ്പിത്തം പടർന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലാണ് വ്യാപനം. ചികിത്സയും പ്രതിരോധവും ശക്തമായി നടക്കുന്നുണ്ടെന്നും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുൻവർഷത്തേക്കാൾ പനി കുറവാണെന്നും മന്ത്രി പറഞ്ഞു.

ജനുവരി മാസത്തിൽ തന്നെ ആരോഗ്യവകുപ്പ് ആരോഗ്യ ജാഗ്രത കലണ്ടർ പുറത്തിറക്കിയിരുന്നു. ആരോഗ്യവകുപ്പ് ഓരോ ഘട്ടത്തിലും ഇക്കാര്യത്തിൽ കൃത്യമായ നിർദേശങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജാഗ്രത കൈവിടരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തില്‍ വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം, മരണ സാധ്യത കൂടുതലുള്ള ഈ രോഗാവസ്ഥ എന്ത്, എങ്ങനെ, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവ ഇവിടെ വായിക്കൂ.. #Amoebic_Meningitis

കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ രോഗാവസ്ഥ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ അഞ്ചുവയസുകാരിയെയാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധയോടെ  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പതിനായിരത്തിൽ ഒരാളില്‍ മാത്രം വളരെ അപൂർവ്വമായി ബാധിക്കുന്ന ഈ രോഗം എന്താണെന്നും എങ്ങനെ ജാഗ്രത പാലിക്കണമെന്നും അറിയേണ്ടത് അതിനാല്‍ തന്നെ പ്രധാനമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വസിക്കുന്ന അമീബ മൂക്കിൻ്റെ നേർത്ത ചർമ്മത്തിലൂടെ മനുഷ്യശരീരത്തിൽ പ്രവേശിച്ച് മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്നു, ഇത് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നു. ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും ഈ അവധിക്കാലത്ത് ജാഗ്രത അനിവാര്യമാണ്.

 

അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക്ക് മസ്തിഷ്‌ക ജ്വരം


 

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. പതിനായിരത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴിയാണ് അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മനുഷ്യ ശരീരത്തിലേക്ക് കടക്കുന്നത്.

രോഗലക്ഷണങ്ങള്‍

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്. കുട്ടികളിലും കൗമാരക്കാരിലും ആണ് പ്രധാനമായും രോഗമുണ്ടാക്കുന്നത്.

ചികിത്സ

ഈ രോഗത്തിന് ഇന്ത്യയില്‍ ഫലപ്രദമായ മരുന്നുകളില്ല. നേഗ്ലെറിയയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ഈ രോഗം ചികിത്സിക്കുന്നത്. വിദേശ രാജ്യങ്ങളിലുള്‍പ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യത ആരോഗ്യ വകുപ്പ് തേടുന്നുണ്ട്.

പ്രതിരോധ നടപടികള്‍

അണുബാധയേറ്റാല്‍ മരണസാധ്യത കൂടുതലാണെന്നതാണ് വലിയ വെല്ലുവിളി. ആഗോളതലത്തില്‍ തന്നെ ഈ രോഗബാധയേറ്റാലുള്ള മരണസാധ്യതാ ശതമാനം നൂറിന് അടുത്താണ്. അതിനാല്‍ രോഗം വരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക മാത്രമാണ് പ്രധാന പ്രതിരോധ മാര്‍ഗം. കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിലോ നീര്‍ച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കണം.

 


അവധിക്കാലമായതിനാല്‍ കുട്ടികള്‍ നീന്തല്‍ കുളത്തില്‍ ഇറങ്ങുന്നതും വെള്ളത്തില്‍ കളിക്കുന്നതും വ്യാപകമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്ത നീന്തല്‍ കുളങ്ങളില്‍ കുട്ടികള്‍ കുളിക്കുന്നത് കൊണ്ട് പ്രശ്നമില്ല..

 

കോവിഡിനേക്കാൾ 100 മടങ്ങ് ഭയാനകമായ പകർച്ചവ്യാധിക്ക് ലോകം സാക്ഷ്യം വഹിക്കാൻ പോകുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. #Alert


 

 

 

 

 

 

 കോവിഡിനേക്കാൾ 100 മടങ്ങ് ഭയാനകമായ പകർച്ചവ്യാധിക്ക് ലോകം സാക്ഷ്യം വഹിക്കാൻ പോകുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. പക്ഷിപ്പനിയുടെ H5N1 സ്‌ട്രെയിനിനെക്കുറിച്ച് വിദഗ്ധർ ആശങ്കാകുലരാണ്. മൃഗങ്ങളെയും മനുഷ്യരെയും ബാധിക്കുന്ന ഈ വൈറസ് വേരിയൻ്റിൻ്റെ സ്ഥിരീകരിച്ച കേസുകളിൽ പകുതിയും മരിക്കാനിടയുണ്ടെന്ന് റിപ്പോർട്ട്. (കോവിഡിനേക്കാൾ 100 മടങ്ങ് ഭയങ്കരമായ പക്ഷിപ്പനി പകർച്ചവ്യാധിയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു)

ലോകത്ത് ഇതുവരെ ഇല്ലാത്ത വൈറസിനെ കുറിച്ചല്ല, അടുത്തിടെ പ്രത്യക്ഷപ്പെട്ട് സസ്തനികളെ ബാധിക്കുന്ന വൈറസിനെ കുറിച്ചാണ് തനിക്ക് ആശങ്കയെന്ന് പക്ഷിപ്പനി ഗവേഷകൻ ഡോ.സുരേഷ് കുച്ചിപ്പുടി. ഈ വൈറസ് കോവിഡിനേക്കാൾ 100 മടങ്ങ് കൂടുതൽ പകർച്ചവ്യാധിയും അപകടകരവുമാണെന്ന് ഫാർമസ്യൂട്ടിക്കൽ വ്യവസായ കൺസൾട്ടൻ്റായ ജോൺ ഫുൾട്ടൺ പറഞ്ഞു.

2003 മുതൽ, H5n1 ബാധിച്ച 100 പേരിൽ 50 പേരും മരിച്ചു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 887 കേസുകളിൽ 462 പേർ മരിച്ചു.

H5n1 ഇൻഫ്ലുവൻസ A യുടെ ഒരു ഉപവിഭാഗമാണ്. വൈറസ് പക്ഷികളെ ബാധിക്കുന്നു, എന്നാൽ വൈറസ് മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളിൽ പ്രവേശിച്ചാൽ, മരണം മരണമായിരിക്കും.

ജാഗ്രത ! ഇടവിട്ടു പെയ്യുന്ന വേനൽ മഴ ഡെങ്കി പനിക്ക് കാരണമായേക്കാം.. ഈ കാര്യങ്ങൾ ശ്രദ്ധിക്കുക #DengueFeverAlert

ഇടവിട്ട് മഴ പെയ്യുന്നതിനാൽ ഡെങ്കിപ്പനി പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.  പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം.  ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം.  കൊതുകിൻ്റെ ഉറവിട നശീകരണത്തിന് ഊന്നൽ നൽകണം.  വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.  കൊതുക് കടിയേൽക്കാതിരിക്കാൻ മുൻകരുതൽ എടുക്കണം.  പരിസരം വൃത്തിയായി സൂക്ഷിക്കണം.  എലിപ്പനി പ്രതിരോധത്തിനായി മണ്ണും മലിനജലവും കൈകാര്യം ചെയ്യുന്നവർ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ നിർബന്ധമായും കഴിക്കണം.  മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകാനും മന്ത്രി നിർദേശിച്ചു.

•  കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി.  ഡെങ്കിപ്പനിക്കെതിരെയുള്ള പ്രധാന സംരക്ഷണം കൊതുകിൽ നിന്നുള്ള സംരക്ഷണമാണ്.  അതിനാൽ വീടും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം.  രാവിലെയും വൈകുന്നേരവും വീടിൻ്റെ ജനലുകളും വാതിലുകളും അടച്ചിടണം.  അടച്ചിടുന്നതിനു മുമ്പ് വീടിനുള്ളിൽ ഫ്യൂമിഗേഷൻ നടത്തുന്നത് വീടിനുള്ളിലെ കൊതുകുകളെ തുരത്താൻ സഹായിക്കും.  കൊതുക് പെരുകുന്ന സ്ഥലങ്ങളിൽ ജനലുകളും വാതിലുകളും വല കെട്ടി സംരക്ഷിക്കണം.


• കെട്ടിടങ്ങൾക്കകത്തും പുറത്തും മേൽക്കൂരയിലും വെള്ളം കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  പാത്രങ്ങൾ, വൈക്കോൽ, തൊണ്ട്, ടയറുകൾ, മുട്ടത്തോട്, ക്യാനുകൾ തുടങ്ങിയവ വലിച്ചെറിയരുത്.

• വീടിനുള്ളിൽ, പൂച്ചട്ടികൾക്കടിയിൽ വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിനടിയിൽ വെള്ളം കെട്ടിക്കിടക്കുന്ന ട്രേകളിലും കൊതുകുകൾ മുട്ടയിടാൻ സാധ്യതയുണ്ട്.  ആഴ്ചയിൽ ഒരിക്കലെങ്കിലും അവ വൃത്തിയാക്കുക.

• വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചിടുക.

• ശരീരം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുക് കടിക്കാതിരിക്കാൻ കൊതുക് വലകളും ലേപനങ്ങളും ഉപയോഗിക്കുക.

 • പനിയുള്ളവർ കൊതുകുകടി ഏൽക്കാനുള്ള സാധ്യത പരമാവധി കുറയ്ക്കണം.

 
•  വേനൽക്കാലമായതിനാൽ ജലജന്യ രോഗങ്ങൾ, ചിക്കൻ പോക്‌സ്, മലമ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കുക.  വേനൽക്കാലത്ത് ശുദ്ധജലത്തിൻ്റെ അഭാവം മൂലം വയറിളക്ക രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയ്ഡ്, ഷിഗെല്ല തുടങ്ങിയ ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.  ഉയർന്ന ചൂട് നിർജലീകരണത്തിന് കാരണമാകുമെന്നതിനാൽ ദാഹം തോന്നിയില്ലെങ്കിൽ പോലും വെള്ളം കുടിക്കുക.  കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക.  തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്.  സ്വയം മരുന്ന് കഴിക്കരുത്.  നീണ്ടുനിൽക്കുന്ന പനി പകർച്ചവ്യാധിയാകാം, എത്രയും വേഗം ചികിത്സിക്കണം.

ഇടവിട്ടുള മഴ കൊതുക് - എലി ജന്യ രോഗങ്ങള്‍ക്ക് കാരണമായേക്കാം, ജാഗ്രതയും ശുചിത്വവും പ്രധാനം : ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് #VeenaGeorge

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ ആഴ്ചയിൽ ഒരിക്കൽ കൊതുകു ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കൊതുകുകൾ പൂർണ്ണമായും കൊതുകുകളായി മാറാൻ ഏകദേശം 7 ദിവസമെടുക്കും. അതിനാൽ, ഒരാഴ്ചയ്ക്കുള്ളിൽ വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കിയാൽ കിടപ്പുരോഗങ്ങൾ കൊതുകുകളായി വളരുന്നത് തടയാം.

   ഫ്രിഡ്ജുകളുടെ പിൻഭാഗത്ത് വെള്ളം, ടയറുകളിൽ വെള്ളം തുടങ്ങിയവയുണ്ടാകും. ഡെങ്കിപ്പനി പടരാതിരിക്കാൻ ഡ്രൈ ഡേ പ്രവർത്തനങ്ങൾ വരും ആഴ്ചകളിൽ ശക്തമായി തുടരണമെന്നും മന്ത്രി അഭ്യർഥിച്ചു.

വരും ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കേണ്ടതാണ്. ശബത്ത് ദിനം വെള്ളിയാഴ്ച സ്കൂളുകളും ശനിയാഴ്ച ഓഫീസുകളും ഞായറാഴ്ച വീടുകളും ആചരിക്കണം. പരിസരവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വീടിന് പുറത്തുള്ള പഴയ കളിപ്പാട്ടങ്ങൾ, പ്ലാസ്റ്റിക്, കാർഡ്ബോർഡ്, ഫ്രിഡ്ജിലെ ട്രേകൾ, വീടിനുള്ളിലെ ചട്ടിയിൽ ചെടികൾ എന്നിവ കൊതുകുകൾ പെരുകും. അതിനാൽ നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

ജലദോഷമോ പനിയോ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളിൽ അയക്കരുത്. ഇൻഫ്ലുവൻസ ഒരു സാധ്യതയാണ്, എത്രയും വേഗം ചികിത്സിക്കണം. പനി ബാധിച്ച് കൂടുതൽ കുട്ടികൾ ക്ലാസിൽ ഹാജരായില്ലെങ്കിൽ സ്‌കൂൾ അധികൃതർ ഇക്കാര്യം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. സ്‌കൂളുകളിലും ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. കുട്ടികൾ നിർബന്ധമായും മാസ്ക് ഉപയോഗിക്കണം.

ഇടയ്ക്കിടെ പെയ്യുന്ന മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടേക്കാം. അതിനാൽ എലിപ്പനി പിടിപെടാതിരിക്കാൻ ശ്രദ്ധിക്കുക. എലി, അണ്ണാൻ, പശു, ആട്, നായ്ക്കൾ എന്നിവയുടെ മൂത്രം, വിസർജ്യങ്ങൾ മുതലായവ മലിനമായ വെള്ളവുമായോ മണ്ണുമായോ സമ്പർക്കം പുലർത്തുന്നതാണ് എലിപ്പനി ഉണ്ടാകുന്നത്. മണ്ണും മലിനജലവും കൈകാര്യം ചെയ്യുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക ഡോക്സിസൈക്ലിൻ നിർബന്ധമായും കഴിക്കണം. കരാർ തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ, തോട്ടം തൊഴിലാളികൾ, മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പർക്കം പുലർത്തുന്നവർ എന്നിവർ നിർബന്ധമായും ഡോക്‌സിസൈക്ലിൻ കഴിക്കണം. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ എലിപ്പനി മൂലമുള്ള സങ്കീർണതകളും മരണവും തടയാനാകും. അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു

#CoViD19_Update : സംസ്ഥാനത്ത് മാസ്‌ക്ക് നിർബന്ധമാക്കി ആരോഗ്യ വകുപ്പ്, ഈ വിഭാഗങ്ങളിൽ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്...

സംസ്ഥാനത്ത് കൊവിഡ് മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി.  ജീവിതശൈലീ രോഗങ്ങളുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്‌ക് നിർബന്ധമാക്കി.  ഒരു ആശുപത്രിയും കൊവിഡ് ബാധിതർക്ക് ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി.


ആരോഗ്യവകുപ്പിന്റെ മാർഗനിർദേശപ്രകാരം 60 വയസ്സിനു മുകളിലുള്ളവർ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർടിപിസിആർ നടത്തണം.  ഇൻഫ്ലുവൻസ ലക്ഷണങ്ങളുള്ള ഗർഭിണികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആശാ വർക്കർമാരും ഫീൽഡ് സ്റ്റാഫുകളും ശക്തിപ്പെടുത്തും.  കിടത്തിച്ചികിത്സ ആവശ്യമുള്ള കൊവിഡ് രോഗികൾക്കായി എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം കിടക്കകൾ നീക്കിവെക്കണമെന്നും മാർഗരേഖയിൽ പറയുന്നു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0