മലബാറിലെ മൂന്ന് ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്ക വർധിക്കുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം കൃത്യമായി കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുവെങ്കിലും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള ആറുപേരും വയനാട് സ്വദേശിയായ ഒരാളുമാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ വെള്ളത്തിൻ്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല. സമാന ലക്ഷണങ്ങൾ ഉള്ളവരെ പോലും കൃത്യമായി നിരീക്ഷിക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധന ഫലം വരുന്ന മുറക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കും എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.