#CoViD19_Update : സംസ്ഥാനത്ത് മാസ്‌ക്ക് നിർബന്ധമാക്കി ആരോഗ്യ വകുപ്പ്, ഈ വിഭാഗങ്ങളിൽ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്...

സംസ്ഥാനത്ത് കൊവിഡ് മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി.  ജീവിതശൈലീ രോഗങ്ങളുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്‌ക് നിർബന്ധമാക്കി.  ഒരു ആശുപത്രിയും കൊവിഡ് ബാധിതർക്ക് ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി.


ആരോഗ്യവകുപ്പിന്റെ മാർഗനിർദേശപ്രകാരം 60 വയസ്സിനു മുകളിലുള്ളവർ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർടിപിസിആർ നടത്തണം.  ഇൻഫ്ലുവൻസ ലക്ഷണങ്ങളുള്ള ഗർഭിണികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആശാ വർക്കർമാരും ഫീൽഡ് സ്റ്റാഫുകളും ശക്തിപ്പെടുത്തും.  കിടത്തിച്ചികിത്സ ആവശ്യമുള്ള കൊവിഡ് രോഗികൾക്കായി എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും നിശ്ചിത എണ്ണം കിടക്കകൾ നീക്കിവെക്കണമെന്നും മാർഗരേഖയിൽ പറയുന്നു.